ബണ്ട്വാളില്‍ പള്ളിയില്‍ അതിക്രമിച്ചുകടന്ന സംഘം ഖാസിയെ അക്രമിക്കാന്‍ ശ്രമിച്ചു; മൂന്നുപേര്‍ അറസ്റ്റില്‍

മംഗളൂരു: ബണ്ട്വാളില്‍ പള്ളിയില്‍ അതിക്രമിച്ചുകടന്ന് ഖാസിയെ അധിക്ഷേപിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. സംഭവത്തില്‍ കേസെടുത്ത പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ബണ്ട്വാള്‍ കര്‍ണാട് സ്വദേശികളായ ശരണ്‍ (24), വിഘ്‌നേഷ് (23), ഹര്‍ഷിത്ത് (22) എന്നിവരാണ് അറസ്റ്റിലായത്. നവംബര്‍ 14ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. പള്ളിയില്‍ അതിക്രമിച്ചുകയറിയ മൂന്നംഗസംഘം ഖാസിയെ അസഭ്യം പറയുകയും അക്രമണത്തിന് മുതിരുകയുമായിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയതോടെ സംഘം ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഖാസിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതികളെ തിങ്കളാഴ്ച വൈകിട്ടാണ് […]

മംഗളൂരു: ബണ്ട്വാളില്‍ പള്ളിയില്‍ അതിക്രമിച്ചുകടന്ന് ഖാസിയെ അധിക്ഷേപിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. സംഭവത്തില്‍ കേസെടുത്ത പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
ബണ്ട്വാള്‍ കര്‍ണാട് സ്വദേശികളായ ശരണ്‍ (24), വിഘ്‌നേഷ് (23), ഹര്‍ഷിത്ത് (22) എന്നിവരാണ് അറസ്റ്റിലായത്. നവംബര്‍ 14ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. പള്ളിയില്‍ അതിക്രമിച്ചുകയറിയ മൂന്നംഗസംഘം ഖാസിയെ അസഭ്യം പറയുകയും അക്രമണത്തിന് മുതിരുകയുമായിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയതോടെ സംഘം ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഖാസിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതികളെ തിങ്കളാഴ്ച വൈകിട്ടാണ് അറസ്റ്റ് ചെയ്തത്.

Related Articles
Next Story
Share it