മൂന്നര പതിറ്റാണ്ടിന് ശേഷം സ്‌കൂള്‍ അങ്കണത്തില്‍ വീണ്ടും ഒത്തുചേര്‍ന്നു

പള്ളിക്കര: പത്താം ക്ലാസുകാര്‍ മുപ്പത്തഞ്ച് വര്‍ഷത്തിന് ശേഷം വീണ്ടും പഴയ സ്‌കൂള്‍ മുറ്റത്ത് ഒത്തുകൂടി. ജി.എച്ച്.എസ് തച്ചങ്ങാട് സ്‌കൂളിലെ 1988-89 എസ്.എസ്.എല്‍.സി. ബാച്ചാണ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചത്. ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നുമെത്തിയവര്‍ ഉള്‍പ്പടെ 55 പേരാണ് സൗഹൃദം പുതുക്കാനെത്തിയത്. അക്ഷരവെളിച്ചം പകര്‍ന്ന തങ്ങളുടെ സ്‌കൂളിന്റെ ഭാവി പ്രവര്‍ത്തനങ്ങളിലും സഹപാഠികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമായി പദ്ധതികള്‍ ആവിഷ്‌കരിച്ചു.സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകന്‍ കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. സത്താര്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ഈശ്വരന്‍, പി.ടി.എ. പ്രസിഡണ്ട് നാരായണന്‍, […]

പള്ളിക്കര: പത്താം ക്ലാസുകാര്‍ മുപ്പത്തഞ്ച് വര്‍ഷത്തിന് ശേഷം വീണ്ടും പഴയ സ്‌കൂള്‍ മുറ്റത്ത് ഒത്തുകൂടി. ജി.എച്ച്.എസ് തച്ചങ്ങാട് സ്‌കൂളിലെ 1988-89 എസ്.എസ്.എല്‍.സി. ബാച്ചാണ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചത്. ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നുമെത്തിയവര്‍ ഉള്‍പ്പടെ 55 പേരാണ് സൗഹൃദം പുതുക്കാനെത്തിയത്. അക്ഷരവെളിച്ചം പകര്‍ന്ന തങ്ങളുടെ സ്‌കൂളിന്റെ ഭാവി പ്രവര്‍ത്തനങ്ങളിലും സഹപാഠികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമായി പദ്ധതികള്‍ ആവിഷ്‌കരിച്ചു.
സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകന്‍ കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. സത്താര്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ഈശ്വരന്‍, പി.ടി.എ. പ്രസിഡണ്ട് നാരായണന്‍, ലതിക, ഷറോള്‍, കൃഷ്ണന്‍, നാരായണന്‍, കമലാക്ഷന്‍, കലീമുള്ള, ബാഗീരഥി, പി. ദാമോധരന്‍, ഷാഫി എന്നിര്‍ സംസാരിച്ചു. രാധാകൃഷ്ണന്‍ സ്വാഗതവും താഹിറ നന്ദിയും പറഞ്ഞു.
സുരേശന്‍ തച്ചങ്ങാട് , രജനി, ഉമാവതി പ്രമോദ്, ഇന്ദിര, ചന്ദ്രന്‍, ഉഷ എന്നിവര്‍ നേതൃത്വം നല്‍കി. ജിത്തുവിന്റെ നേതൃത്വത്തില്‍ ഗാനമേളയും നിരവധി രസകരമായ മത്സരങ്ങളും അരങ്ങേറി.

Related Articles
Next Story
Share it