റോഡ് നിര്‍മ്മാണത്തിന് ഇറക്കിയ സാമഗ്രികള്‍ കവര്‍ന്ന കേസില്‍ മൂന്നുപ്രതികള്‍ റിമാണ്ടില്‍
ബദിയടുക്ക: റോഡ് നിര്‍മ്മാണത്തിനായി സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ഇറക്കിയ സാമഗ്രികള്‍ കവര്‍ന്ന കേസില്‍ അറസ്റ്റിലായ മൂന്നുപ്രതികളെ കോടതി റിമാണ്ട് ചെയ്തു.ബാപ്പാലിപ്പൊനത്തെ നാസര്‍ (48), മേല്‍പ്പറമ്പ് കളനാട്ടെ ഇര്‍ഫാന്‍ (38), ചെങ്കള കെ.കെ പുറത്തെ സുന്ദര (42) എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി റിമാണ്ട് ചെയ്തത്. ഇന്നലെ ഉച്ചയോടെയാണ് മൂന്നുപേരെയും ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്.വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. മൂന്നുപ്രതികളും റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നവരാണെന്ന് പൊലീസ് പറഞ്ഞു. ഇര്‍ഫാന്‍ ജെ.സി.ബി ഓപ്പറേറ്ററാണ്.മറ്റ് പ്രതികള്‍ ഡ്രൈവര്‍മാരായി […]

ബദിയടുക്ക: റോഡ് നിര്‍മ്മാണത്തിനായി സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ഇറക്കിയ സാമഗ്രികള്‍ കവര്‍ന്ന കേസില്‍ അറസ്റ്റിലായ മൂന്നുപ്രതികളെ കോടതി റിമാണ്ട് ചെയ്തു.
ബാപ്പാലിപ്പൊനത്തെ നാസര്‍ (48), മേല്‍പ്പറമ്പ് കളനാട്ടെ ഇര്‍ഫാന്‍ (38), ചെങ്കള കെ.കെ പുറത്തെ സുന്ദര (42) എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി റിമാണ്ട് ചെയ്തത്. ഇന്നലെ ഉച്ചയോടെയാണ് മൂന്നുപേരെയും ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്.
വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. മൂന്നുപ്രതികളും റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നവരാണെന്ന് പൊലീസ് പറഞ്ഞു. ഇര്‍ഫാന്‍ ജെ.സി.ബി ഓപ്പറേറ്ററാണ്.
മറ്റ് പ്രതികള്‍ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നു. പുത്തിഗെ പഞ്ചായത്തിലെ കന്തല്‍-മുണ്ട്യത്തടുക്ക റോഡ് നിര്‍മ്മാണപ്രവൃത്തിയുമായി ബന്ധപ്പെട്ട് ഇറക്കിവെച്ച വൈബ്രേറ്റര്‍, കട്ടര്‍ തുടങ്ങിയവ ഉള്‍പ്പെടെ ഒന്നരലക്ഷം രൂപ വിലവരുന്ന സാമഗ്രികളാണ് കഴിഞ്ഞ ദിവസം കവര്‍ച്ച ചെയ്യപ്പെട്ടത്. സ്ഥല ഉടമയെയും വീട്ടുകാരെയും ഭീഷണിപ്പെടുത്തിയാണ് സംഘം നിര്‍മ്മാണസാമഗ്രികള്‍ കടത്തിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു.