എക്‌സൈസ് ഉദ്യോഗസ്ഥരെ മാരകായുധങ്ങളുമായി അക്രമിച്ച കേസില്‍ മൂന്നുപ്രതികള്‍ റിമാണ്ടില്‍

പെരിയ: പുല്ലൂര്‍ തടത്തില്‍ പ്രദേശത്ത് എക്സൈസ് ഉദ്യോഗസ്ഥരെ മാരകായുധങ്ങളുമായി അക്രമിച്ച കേസിലെ പ്രതികളെ കോടതി റിമാണ്ട് ചെയ്തു. തൊടുപ്പനത്തെ മനോജ് (36), സഹോദരങ്ങളായ ബാലകൃഷ്ണന്‍ (44), ബാബു (38) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (ഒന്ന്) കോടതി റിമാണ്ട് ചെയ്തത്. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളില്‍ വാറണ്ട് പ്രതിയായ മനോജിനെ പിടികൂടാന്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ തടത്തില്‍ പ്രദേശത്തെത്തിയത്. നാര്‍ക്കുളം-തൊടുപ്പനം-തടത്തില്‍ റോഡിലൂടെ മദ്യം കടത്തി വരികയായിരുന്ന മാരുതികാറും സ്‌കൂട്ടറും ഹൊസ്ദുര്‍ഗ് എക്സൈസ് റെയ്ഞ്ചിലെ […]

പെരിയ: പുല്ലൂര്‍ തടത്തില്‍ പ്രദേശത്ത് എക്സൈസ് ഉദ്യോഗസ്ഥരെ മാരകായുധങ്ങളുമായി അക്രമിച്ച കേസിലെ പ്രതികളെ കോടതി റിമാണ്ട് ചെയ്തു. തൊടുപ്പനത്തെ മനോജ് (36), സഹോദരങ്ങളായ ബാലകൃഷ്ണന്‍ (44), ബാബു (38) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (ഒന്ന്) കോടതി റിമാണ്ട് ചെയ്തത്. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളില്‍ വാറണ്ട് പ്രതിയായ മനോജിനെ പിടികൂടാന്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ തടത്തില്‍ പ്രദേശത്തെത്തിയത്. നാര്‍ക്കുളം-തൊടുപ്പനം-തടത്തില്‍ റോഡിലൂടെ മദ്യം കടത്തി വരികയായിരുന്ന മാരുതികാറും സ്‌കൂട്ടറും ഹൊസ്ദുര്‍ഗ് എക്സൈസ് റെയ്ഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ ജേക്കബിന്റെ നേതൃത്വത്തില്‍ തടഞ്ഞതോടെ മനോജും സഹോദരങ്ങളും വടിവാള്‍, കല്ല് തുടങ്ങിയ മാരകായുധങ്ങളുമായി അക്രമം നടത്തുകയാണുണ്ടായത്. എക്സൈസ് ഉദ്യോഗസ്ഥരായ സുധീര്‍, രഞ്ജിത്, മൊയ്തീന്‍, സാദിഖ് എന്നിവര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. കാറും സ്‌കൂട്ടറും പരിശോധിച്ചപ്പോള്‍ ആറ് ലിറ്റര്‍ കര്‍ണാടക നിര്‍മിതമദ്യം കണ്ടെത്തി. വാഹനങ്ങളും മദ്യവും എക്സൈസ് കസ്റ്റഡിയിലെടുത്തെങ്കിലും അക്രമത്തിന് ശേഷം സംഘം കടന്നുകളഞ്ഞു. സംഭവത്തില്‍ അമ്പലത്തറ പൊലീസ് മൂന്നുപേര്‍ക്കുമെതിരെ വധശ്രമത്തിനും കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികള്‍ ഒളിവില്‍ പോകുകയായിരുന്നു. ഇന്നലെ വൈകിട്ട് പ്രതികള്‍ കോടതിയില്‍ ഹാജരാവുകയാണുണ്ടായത്. മനോജ് നേരത്തെ പൊലീസിനെ അക്രമിച്ച കേസിലും പ്രതിയാണ്.

Related Articles
Next Story
Share it