പെരിയ ഇരട്ടക്കൊലക്കേസില്‍ കെ.വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ കോടതിയില്‍ ഹാജരായില്ല; നിലവില്‍ ജയിലിലുള്ള പ്രതികളുടെ റിമാണ്ട് നീട്ടി, കുഞ്ഞിരാമന്‍ അടക്കമുള്ളവര്‍ 22ന് ഹാജരാകണമെന്ന് നിര്‍ദേശം

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ കെവി കുഞ്ഞിരാമന്‍ അടക്കമുള്ള മൂന്ന് പ്രതികള്‍ ബുധനാഴ്ച എറണാകുളം സിജെഎം കോടതിയില്‍ ഹാജരായില്ല. കെ വി കുഞ്ഞിരാമനു പുറമേ സിപിഎം നേതാക്കളായ കെ.വി.ഭാസ്‌കരന്‍, ഗോപന്‍ വെളുത്തോളി, സന്ദീപ് വെളുത്തോളി എന്നിവരാണ് ഹാജരാകാതിരുന്നത്. ഇവരില്‍ സന്ദീപ് വിദേശത്താണ്. ഡിസംബര്‍ 22ന് മൂന്നുപേരും ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു. നിലവില്‍ ജയിലിലുള്ള പ്രതികളുടെ റിമാണ്ട് കാലാവധി ഈ മാസം 20 വരെ നീട്ടി. അവര്‍ക്ക് ജാമ്യത്തില്‍ തുടരാനുള്ള അനുമതി നല്‍കി. നോട്ടീസ് ലഭിച്ചത് വൈകിയതിനാല്‍ മറ്റൊരു ദിവസം […]

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ കെവി കുഞ്ഞിരാമന്‍ അടക്കമുള്ള മൂന്ന് പ്രതികള്‍ ബുധനാഴ്ച എറണാകുളം സിജെഎം കോടതിയില്‍ ഹാജരായില്ല. കെ വി കുഞ്ഞിരാമനു പുറമേ സിപിഎം നേതാക്കളായ കെ.വി.ഭാസ്‌കരന്‍, ഗോപന്‍ വെളുത്തോളി, സന്ദീപ് വെളുത്തോളി എന്നിവരാണ് ഹാജരാകാതിരുന്നത്. ഇവരില്‍ സന്ദീപ് വിദേശത്താണ്. ഡിസംബര്‍ 22ന് മൂന്നുപേരും ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു. നിലവില്‍ ജയിലിലുള്ള പ്രതികളുടെ റിമാണ്ട് കാലാവധി ഈ മാസം 20 വരെ നീട്ടി. അവര്‍ക്ക് ജാമ്യത്തില്‍ തുടരാനുള്ള അനുമതി നല്‍കി. നോട്ടീസ് ലഭിച്ചത് വൈകിയതിനാല്‍ മറ്റൊരു ദിവസം ഹാജരാകാന്‍ അനുമതി നല്‍കണമെന്ന് കുഞ്ഞിരാമന്റെ അഭിഭാഷകന്‍ കോടതിയോട് അപേക്ഷിച്ചു. ഇതേ തുടര്‍ന്നാണ് 22ന് ഹാജരാകാന്‍ നിര്‍ദേശിച്ചത്. കേസ് വീണ്ടും 29ന് പരിഗണിക്കും. അതേസമയം രാഘവന്‍ വെളുത്തോളി, ഇപ്പോള്‍ ജാമ്യത്തിലുള്ള കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍, സിപിഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയംഗം ബാലകൃഷ്ണന്‍, മണി എന്നിവര്‍ കോടതിയില്‍ നേരിട്ട് ഹാജരായി. രാഘവന്‍ വെളുത്തോളിക്കും ഇന്ന് ജാമ്യം അനുവദിച്ചു. ജയിലില്‍ കഴിയുന്ന പ്രതികളെല്ലാം വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരായി.
കേസില്‍ ആകെ 24 പ്രതികളാണുള്ളത്. ഇതില്‍ 19 പേരെയാണ് അറസ്റ്റ് ചെയ്തത്. കേസില്‍ പ്രതിയായ സന്ദീപ് ഇപ്പോള്‍ ഗള്‍ഫിലാണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സിബിഐ. ഈ മാസം 3നാണ് പെരിയ ഇരട്ടക്കൊല കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.

Related Articles
Next Story
Share it