പഴക്കച്ചവടക്കാരനെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: പഴക്കച്ചവടക്കാരനെ വടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ കെ. കൃഷ്ണന്‍(53), ടി.എസ് ദിപിന്‍(32), ടി.വി പ്രജിത്ത് കുമാര്‍(37) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്.ബേക്കല്‍ മൗവ്വലിലെ അബൂബക്കറിന്റെ മകന്‍ മുഹമ്മദ് ഷബീറിനെ അക്രമിച്ച കേസില്‍ മൂന്ന് പേരും പ്രതികളാണ്. കഴിഞ്ഞ മാസം 28ന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റിലേക്ക് പോകുന്ന റോഡില്‍ പഴവര്‍ഗങ്ങള്‍ വില്‍ക്കുന്ന മുഹമ്മദ് ഷബീറുമായി സംഘം പഴത്തിന്റെ വില സംബന്ധിച്ച് […]

കാഞ്ഞങ്ങാട്: പഴക്കച്ചവടക്കാരനെ വടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ കെ. കൃഷ്ണന്‍(53), ടി.എസ് ദിപിന്‍(32), ടി.വി പ്രജിത്ത് കുമാര്‍(37) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്.
ബേക്കല്‍ മൗവ്വലിലെ അബൂബക്കറിന്റെ മകന്‍ മുഹമ്മദ് ഷബീറിനെ അക്രമിച്ച കേസില്‍ മൂന്ന് പേരും പ്രതികളാണ്. കഴിഞ്ഞ മാസം 28ന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റിലേക്ക് പോകുന്ന റോഡില്‍ പഴവര്‍ഗങ്ങള്‍ വില്‍ക്കുന്ന മുഹമ്മദ് ഷബീറുമായി സംഘം പഴത്തിന്റെ വില സംബന്ധിച്ച് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. സംഘം വടി കൊണ്ട് ഷബീറിന്റെ തലക്കടിച്ച് വീഴ്ത്തിയ ശേഷം കടന്നുകളയുകയാണുണ്ടായത്. തലയില്‍ നിന്നും ചെവിയില്‍ നിന്നും രക്തം വാര്‍ന്ന് അബോധാവസ്ഥയില്‍ കിടക്കുകയായിരുന്ന ഷബീറിനെ ഉടന്‍ തന്നെ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ മംഗളൂരു ആസ്പത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിട്ടുണ്ട്. വധശ്രമത്തിനാണ് കേസ്.

Related Articles
Next Story
Share it