നിരവധി കേസുകളില്‍ പ്രതികളായ മൂന്നംഗസംഘം മംഗളൂരുവില്‍ അറസ്റ്റില്‍

മംഗളൂരു: വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളില്‍ പ്രതികളായ മൂന്നംഗസംഘത്തെ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു കണ്ണൂര്‍ ബോറുഗുഡ്ഡെയില്‍ താമസിക്കുന്ന പാച്ചു മല്ലൂര്‍ എന്ന മുഹമ്മദ് ഫസല്‍ (32), അഡയാര്‍ മസ്ജിദിന് സമീപം താമസിക്കുന്ന അച്ച എന്ന മുഹമ്മദ് അഷ്റഫ് (42), അഡയാര്‍ പദവ് റെയില്‍വേ ഗേറ്റിന് സമീപം താമസിക്കുന്ന മുഹമ്മദ് അല്‍താഫ് (26) എന്നിവരാണ് മംഗളൂരുവില്‍ അറസ്റ്റിലായത്.ബണ്ട്വാള്‍ റൂറല്‍ പൊലീസ് സ്റ്റേഷന്‍, മംഗളൂരു റൂറല്‍ പൊലീസ് സ്റ്റേഷന്‍, കങ്കനാടി സിറ്റി പൊലീസ് സ്റ്റേഷന്‍, മംഗളൂരു […]

മംഗളൂരു: വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളില്‍ പ്രതികളായ മൂന്നംഗസംഘത്തെ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു കണ്ണൂര്‍ ബോറുഗുഡ്ഡെയില്‍ താമസിക്കുന്ന പാച്ചു മല്ലൂര്‍ എന്ന മുഹമ്മദ് ഫസല്‍ (32), അഡയാര്‍ മസ്ജിദിന് സമീപം താമസിക്കുന്ന അച്ച എന്ന മുഹമ്മദ് അഷ്റഫ് (42), അഡയാര്‍ പദവ് റെയില്‍വേ ഗേറ്റിന് സമീപം താമസിക്കുന്ന മുഹമ്മദ് അല്‍താഫ് (26) എന്നിവരാണ് മംഗളൂരുവില്‍ അറസ്റ്റിലായത്.
ബണ്ട്വാള്‍ റൂറല്‍ പൊലീസ് സ്റ്റേഷന്‍, മംഗളൂരു റൂറല്‍ പൊലീസ് സ്റ്റേഷന്‍, കങ്കനാടി സിറ്റി പൊലീസ് സ്റ്റേഷന്‍, മംഗളൂരു നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍, ബജ്‌പെ പൊലീസ് സ്റ്റേഷന്‍, ബാര്‍കെ പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ഫസലിനെതിരെ കേസുകളുണ്ട്. മുഹമ്മദ് അഷ്‌റഫിനെതിരെ ഐപിസിയുടെ വിവിധ വകുപ്പുകള്‍ പ്രകാരം മംഗളൂരു റൂറല്‍ പൊലീസ് സ്റ്റേഷനില്‍ കേസെടുത്തിട്ടുണ്ട്.
മുഹമ്മദ് അല്‍താഫിനെതിരെ ഐപിസിയിലെ വിവിധ വകുപ്പുകള്‍ പ്രകാരം ബാര്‍കെ, പനമ്പൂര്‍, മംഗളൂരു റൂറല്‍ പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Related Articles
Next Story
Share it