കുമ്പളയില്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി വീട്ടമ്മയുടെ സ്വര്‍ണ്ണമാല കവര്‍ന്നു; ഭീതിയൊഴിയാതെ നാട്

കുമ്പള: നാട്ടുകാരെ ഭീതിയിലാക്കി വീണ്ടും പട്ടാപ്പകല്‍ കവര്‍ച്ച. കുമ്പളയില്‍ വീട്ടമ്മയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി മൂന്നരപ്പവന്‍ സ്വര്‍ണ്ണമാല കവര്‍ന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവിന്റെ കാറിന് കുറുകെ ബൈക്ക് നിര്‍ത്തി തടയാന്‍ ശ്രമിച്ചെങ്കിലും ബൈക്കിലിടിച്ച ശേഷം മോഷ്ടാവ് കാറില്‍ കടന്നു കളഞ്ഞു. ബദ്‌രിയ നഗറിലെ ഇര്‍ഷാദ് സുലൈമാന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ ഉച്ചയോടെ അടുക്കള ഭാഗത്ത് വാതില്‍ മുട്ടിയതിനെ തുടര്‍ന്ന് ഇര്‍ഷാദിന്റെ ഭാര്യ സൗലത്ത് വാതില്‍ തുറന്നപ്പോള്‍ സിറ്റൗട്ടില്‍ പുറംതിരിഞ്ഞ് നില്‍ക്കുന്ന യുവാവിനെ കാണുകയായിരുന്നു. ആരാണെന്ന് അന്വേഷിച്ചപ്പോള്‍ […]

കുമ്പള: നാട്ടുകാരെ ഭീതിയിലാക്കി വീണ്ടും പട്ടാപ്പകല്‍ കവര്‍ച്ച. കുമ്പളയില്‍ വീട്ടമ്മയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി മൂന്നരപ്പവന്‍ സ്വര്‍ണ്ണമാല കവര്‍ന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവിന്റെ കാറിന് കുറുകെ ബൈക്ക് നിര്‍ത്തി തടയാന്‍ ശ്രമിച്ചെങ്കിലും ബൈക്കിലിടിച്ച ശേഷം മോഷ്ടാവ് കാറില്‍ കടന്നു കളഞ്ഞു. ബദ്‌രിയ നഗറിലെ ഇര്‍ഷാദ് സുലൈമാന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ ഉച്ചയോടെ അടുക്കള ഭാഗത്ത് വാതില്‍ മുട്ടിയതിനെ തുടര്‍ന്ന് ഇര്‍ഷാദിന്റെ ഭാര്യ സൗലത്ത് വാതില്‍ തുറന്നപ്പോള്‍ സിറ്റൗട്ടില്‍ പുറംതിരിഞ്ഞ് നില്‍ക്കുന്ന യുവാവിനെ കാണുകയായിരുന്നു. ആരാണെന്ന് അന്വേഷിച്ചപ്പോള്‍ മുഖം മൂടി ധരിച്ച യുവാവ് വീട്ടമ്മക്ക് നേരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി അടുത്തെത്തുകയും സൗലത്തിനെ തള്ളിയിട്ട് സ്വര്‍ണ്ണമാല തട്ടിപ്പറിച്ച് ഓടുകയുമായിരുന്നു. നിലവിളി കേട്ട് അതുവഴി പോയ ബൈക്ക് യാത്രക്കാരന്‍ മോഷ്ടാവിനെ പിന്തുടര്‍ന്നു. 100 മീറ്റര്‍ അകലെ നിര്‍ത്തിയിട്ട ആള്‍ട്ടോ കാറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവ് ബൈക്ക് കുറുകെയിട്ട് തടയാന്‍ ശ്രമിച്ചത്. അതിനിടെ ബൈക്കിനെ ഇടിച്ച് തെറിപ്പിച്ച് പേരാല്‍ ഭാഗത്തേക്ക് ഓടിച്ചു പോവുകയായിരുന്നു. കാറിന്റെ നമ്പര്‍ പ്ലേറ്റിന് മുകളില്‍ പ്ലാസ്റ്റിക്ക് കവര്‍ ഒട്ടിച്ച നിലയിലായിരുന്നു. വലിച്ച് കീറിയപ്പോള്‍ കെ.എല്‍.14 ക്യൂ എന്ന തുടക്ക നമ്പര്‍ കണ്ടെത്തിയിട്ടുണ്ട്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവിന്റെ കയ്യില്‍ നിന്ന് വീണ അരപ്പവന്‍ സ്വര്‍ണ്ണമാല വീടിന് സമീപം കണ്ടെത്തി. സൗലത്തിന്റെ കഴുത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഒരു മാസം മുമ്പ് ഉപ്പളയിലെ അബ്ദുല്‍ ഹമീദിന്റ വീട്ടില്‍ സ്‌കൂട്ടറിലെത്തിയ യുവതിയും യുവാവും സമാന രീതിയില്‍ കവര്‍ച്ച നടത്തിയിരുന്നു. രണ്ടാഴ്ച്ച മുമ്പ് ബദ്‌രിയ നഗറിലെ ഹുസൈന്റെ വീട്ടിലും കവര്‍ച്ചാ ശ്രമം ഉണ്ടായി. രാവിലെ കാറിലെത്തിയ യുവാവും യുവതിയും കവര്‍ച്ച നടത്താന്‍ ശ്രമിക്കുന്നതിനിടെ വീട്ടുകാര്‍ ബഹളം വെച്ചപ്പോള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പട്ടാപ്പകല്‍ ഈ രീതിയിലുള്ള കവര്‍ച്ച പെരുകിയതോടെ നാട്ടുകാര്‍ വലിയ ഭീതിയിലാണ്. ഡി.വൈ.എസ്.പി.ബാലകൃഷണന്‍ നായര്‍, കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പ്രമോദ്, എസ്.ഐ വി.കെ.അനീഷ് എന്നിവര്‍ സംഭവം സ്ഥലത്തെത്തി അന്വേഷണം ഊര്‍ജിതമാക്കി. കാര്‍ കടന്ന് പോയ ഭാഗങ്ങളിലുള്ള സി.സി.ടി.വി.ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കും.

Related Articles
Next Story
Share it