കാസര്‍കോട്ട് ബിഗ് സ്‌ക്രീനില്‍ മത്സരങ്ങള്‍ കാണാനെത്തുന്നത് ആയിരങ്ങള്‍

കാസര്‍കോട്: കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കാസര്‍കോട് നഗരസഭയുമായി സഹകരിച്ച് പുലിക്കുന്നിലെ സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ ബിഗ് സ്‌ക്രീനില്‍ ഒരുക്കിയ ലോകകപ്പ് ഫുട്‌ബോള്‍ ലൈവ് മത്സരം കാണാന്‍ ദിവസേന എത്തുന്നത് ആയിരങ്ങള്‍. ദിവസേന നാല് മത്സരങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ടെങ്കിലും 6.30, 9.30 സമയങ്ങളിലുള്ള മത്സരങ്ങള്‍ കാണാനാണ് വലിയ തിരക്കുണ്ടാവുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് മത്സരങ്ങള്‍ വീക്ഷിക്കാനെത്തുന്നത്. 432 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയിലുള്ള പിക്‌സല്‍ 3 എച്ച്.ഡി.എല്‍ ഇ.ഡി വാളിലാണ് മത്സരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. കൂറ്റന്‍ സ്‌ക്രീനിലൂടെ മത്സരങ്ങള്‍ വീക്ഷിക്കുമ്പോള്‍ നേരിട്ട് മത്സരം കണ്ട […]

കാസര്‍കോട്: കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കാസര്‍കോട് നഗരസഭയുമായി സഹകരിച്ച് പുലിക്കുന്നിലെ സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ ബിഗ് സ്‌ക്രീനില്‍ ഒരുക്കിയ ലോകകപ്പ് ഫുട്‌ബോള്‍ ലൈവ് മത്സരം കാണാന്‍ ദിവസേന എത്തുന്നത് ആയിരങ്ങള്‍. ദിവസേന നാല് മത്സരങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ടെങ്കിലും 6.30, 9.30 സമയങ്ങളിലുള്ള മത്സരങ്ങള്‍ കാണാനാണ് വലിയ തിരക്കുണ്ടാവുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് മത്സരങ്ങള്‍ വീക്ഷിക്കാനെത്തുന്നത്. 432 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയിലുള്ള പിക്‌സല്‍ 3 എച്ച്.ഡി.എല്‍ ഇ.ഡി വാളിലാണ് മത്സരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. കൂറ്റന്‍ സ്‌ക്രീനിലൂടെ മത്സരങ്ങള്‍ വീക്ഷിക്കുമ്പോള്‍ നേരിട്ട് മത്സരം കണ്ട പ്രതീതിയാണെന്നാണ് കാണികള്‍ പറയുന്നത്. കഴിഞ്ഞ ദിവസം രാത്രി 9.30ന് നടന്ന പോര്‍ച്ചുഗല്‍-ഘാന മത്സരം കാണാനാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തിയത്. അന്ന് അയ്യായിരത്തോളം പേര്‍ എത്തിയെന്നാണ് കണക്കുകൂട്ടല്‍. 6.30, 9.30 സമയങ്ങളിലുള്ള മത്സരങ്ങള്‍ കാണാന്‍ ദിനേന ആയിരങ്ങള്‍ എത്തുന്നു. വിവിധ ടീമുകളുടെ ആരാധകരുടെ ആര്‍പ്പുവിളികളും ഇവിടെ ആവേശം പകരുന്നു. രാത്രി 12.30നുള്ള മത്സരം കാണാന്‍ പലരും പുതപ്പും തലയണയുമൊക്കെയായാണ് എത്തുന്നത്. പ്രമുഖ ടീമുകളുടെ മത്സരങ്ങള്‍ സമീപത്തെ മരത്തിന് മുകളില്‍ കയറിയും പലരും വീക്ഷിക്കുന്നു.

Related Articles
Next Story
Share it