സയ്യിദത്ത് ഫാത്തിമ കുഞ്ഞിബീവിക്ക് ആയിരങ്ങളുടെ യാത്രാ മൊഴി

പുത്തിഗെ: കഴിഞ്ഞ ദിവസം അന്തരിച്ച സയ്യിദത്ത് ഫാത്തിമ കുഞ്ഞിബീവിക്ക് ആയിരങ്ങളുടെ യാത്രാ മൊഴി. മുഹിമ്മാത്ത് ശില്‍പ്പി മര്‍ഹൂം സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ ഭാര്യയും മുഹിമ്മാത്ത് സാരഥികകളായ സയ്യിദ് ഹബീബ് അഹ്ദല്‍, സയ്യിദ് മുനീര്‍ അഹ്ദല്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ എന്നിവരുടെ മാതാവുമായ സയ്യിദത്ത് ഫാത്തിമ കുഞ്ഞിബീവിയുടെ മയ്യിത്ത് മുഹിമ്മാത്ത് ക്യാമ്പസ്സില്‍ അഹ്ദല്‍ മഖാമിലാണ് കബറടക്കം നടത്തിയത്. ആയിരങ്ങള്‍ അന്ത്യോപചാരമര്‍പ്പിച്ചു. മുഹിമ്മാത്ത് ക്യാമ്പസില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് സയ്യിദ് അബ്ദുല്ല കോയ തങ്ങള്‍ ചെറുവാടി നേതൃത്വം […]

പുത്തിഗെ: കഴിഞ്ഞ ദിവസം അന്തരിച്ച സയ്യിദത്ത് ഫാത്തിമ കുഞ്ഞിബീവിക്ക് ആയിരങ്ങളുടെ യാത്രാ മൊഴി. മുഹിമ്മാത്ത് ശില്‍പ്പി മര്‍ഹൂം സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ ഭാര്യയും മുഹിമ്മാത്ത് സാരഥികകളായ സയ്യിദ് ഹബീബ് അഹ്ദല്‍, സയ്യിദ് മുനീര്‍ അഹ്ദല്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ എന്നിവരുടെ മാതാവുമായ സയ്യിദത്ത് ഫാത്തിമ കുഞ്ഞിബീവിയുടെ മയ്യിത്ത് മുഹിമ്മാത്ത് ക്യാമ്പസ്സില്‍ അഹ്ദല്‍ മഖാമിലാണ് കബറടക്കം നടത്തിയത്. ആയിരങ്ങള്‍ അന്ത്യോപചാരമര്‍പ്പിച്ചു.
മുഹിമ്മാത്ത് ക്യാമ്പസില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് സയ്യിദ് അബ്ദുല്ല കോയ തങ്ങള്‍ ചെറുവാടി നേതൃത്വം നല്‍കി. ശാന്തിപ്പളളം തഖ്‌വ മസ്ജിദില്‍ സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങളും ഉള്ളാളം ദര്‍ഗ ശരീഫ് മസ്ജിദില്‍ സയ്യിദ് അബ്ദുല്‍ അസീസ് അല്‍ ഐദറൂസിയും മയ്യിത്ത് നിസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കി. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി.
സയ്യിദ് ഖാസിം അഹ്ദല്‍ തങ്ങള്‍ കൂളിമാട്, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, മാണിക്കോത്ത് എ.പി അബ്ദുല്ല മുസ്ലിയാര്‍, കെ.പി ഹുസൈന്‍ സഅദി കെ.സി. റോഡ്, എ.കെ.എം അഷ്‌റഫ് എം.എല്‍.എ, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് അലവി ബുഖാരി തങ്ങള്‍ ഓലമുണ്ട, സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍, സയ്യിദ് തുറാബ് സഖാഫി തങ്ങള്‍ ,സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാല്‍, സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍, സയ്യിദ് മുത്തു കോയ തങ്ങള്‍ കണ്ണവം, സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി, സയ്യിദ് ഇബ്രാഹിം ഹാദി സഖാഫി, സയ്യിദ് സൈനുല്‍ ആബിദീന്‍ ബുഖാരി സഖാഫി, സയ്യിദ് ഹബീബു റഹ്‌മാന്‍ അഹദല്‍ സഖാഫി, സയ്യിദ് ഹാഫിള് ഫഖ്റുദ്ദീന്‍ ഹദ്ദാദ് സഖാഫി, സയ്യിദ് സഅദുള്ള അഹ്ദല്‍ സഖാഫി, സയ്യിദ് ജഹ്ഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, സയ്യിദ് ശിഹാബുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍ കാട്ടുകുക്കെ, സയ്യിദ് അഹ്‌മദ് കബീര്‍ ജമലുല്ലൈലി തങ്ങള്‍ കര,സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ ആന്ത്രോത്ത്, സയ്യിദ് ഇമ്പിച്ചികോയ തങ്ങള്‍ ഖലീല്‍ സ്വലാഹ്, സയ്യിദ് അബ്ദുല്‍ കരീം അല്‍ ഹാദി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി,കാട്ടിപ്പാറ അബ്ദുല്‍ കാദിര്‍ സഖാഫി,സക്കരിയ ഫൈസി, മജീദ് ഫൈസി, ഹാജി അമീറലി ചൂരി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി,ബഷീര്‍ പുളിക്കൂര്‍ വൈ .എം അബ്ദുല്‍ റഹ്‌മാന്‍ അഹ്സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍, റഫീഖ് സഅദി ദേലംപാടി, എസ്.എസ്.എഫ് സംസ്ഥാന ഭാരവാഹികളായ നിസാമുദ്ദീന്‍ ഫാളിലി, സി.എന്‍ ജഹ്ഫര്‍, ജാബിര്‍ സഖാഫി, അബ്ദുല്‍ റഹ്‌മാന്‍ സഖാഫി പൂത്തപ്പലം, ഫാറൂഖ് പൊസോട്ട് തുടങ്ങിയവര്‍ വിവിധ ചടങ്ങുകളില്‍ സംബന്ധിച്ചു.

Related Articles
Next Story
Share it