ആയിരങ്ങള്‍ ഒഴുകിയെത്തി; തളങ്കരീയന്‍സ് ഗ്രാന്റ് ഇഫ്താര്‍ മീറ്റ് ശ്രദ്ധേയമായി

തളങ്കര: തളങ്കരീയന്‍സ് വാട്‌സ്ആപ്പ് കൂട്ടായ്മ സംഘടിപ്പിച്ച ഗ്രാന്റ് ഇഫ്താര്‍ മീറ്റിന് തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍. പരിശുദ്ധ റമദാനിലെ 21-ാം ദിനത്തില്‍ തളങ്കരീയന്‍സ് കൂട്ടായ്മയുടെ ക്ഷണം സ്വീകരിച്ച് ഏഴായിരിത്തിലധികം പേര്‍ ഒന്നിച്ചിരുന്ന് നോമ്പ് തുറക്കാനെത്തിയത് കാസര്‍കോടിന്റെ തന്നെ ചരിത്രത്തിലെ ആദ്യ സംഭവമാണെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. 5 മണി മുതല്‍ തന്നെ തളങ്കര സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് ജനങ്ങളുടെ ഒഴുക്ക് തുടങ്ങിയിരുന്നു. നാലായിരത്തോളം പേര്‍ക്ക് ഒന്നിച്ചിരുന്ന് നോമ്പ് തുറക്കാനുള്ള ഇരിപ്പിടിങ്ങള്‍ തയ്യാറാക്കിയിരുന്നു. നോമ്പുതുറക്കുള്ള വിഭവങ്ങള്‍ക്ക് പുറമെ […]

തളങ്കര: തളങ്കരീയന്‍സ് വാട്‌സ്ആപ്പ് കൂട്ടായ്മ സംഘടിപ്പിച്ച ഗ്രാന്റ് ഇഫ്താര്‍ മീറ്റിന് തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍. പരിശുദ്ധ റമദാനിലെ 21-ാം ദിനത്തില്‍ തളങ്കരീയന്‍സ് കൂട്ടായ്മയുടെ ക്ഷണം സ്വീകരിച്ച് ഏഴായിരിത്തിലധികം പേര്‍ ഒന്നിച്ചിരുന്ന് നോമ്പ് തുറക്കാനെത്തിയത് കാസര്‍കോടിന്റെ തന്നെ ചരിത്രത്തിലെ ആദ്യ സംഭവമാണെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. 5 മണി മുതല്‍ തന്നെ തളങ്കര സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് ജനങ്ങളുടെ ഒഴുക്ക് തുടങ്ങിയിരുന്നു. നാലായിരത്തോളം പേര്‍ക്ക് ഒന്നിച്ചിരുന്ന് നോമ്പ് തുറക്കാനുള്ള ഇരിപ്പിടിങ്ങള്‍ തയ്യാറാക്കിയിരുന്നു. നോമ്പുതുറക്കുള്ള വിഭവങ്ങള്‍ക്ക് പുറമെ ബിരിയാണിയും വിതരണം ചെയ്തു. സംഗമത്തിന് എത്തുന്നവരെ വരവേല്‍ക്കാന്‍ വലിയ സജ്ജീകരണമാണ് തളങ്കരീയന്‍സ് കൂട്ടായ്മ ഒരുക്കിയത്. മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ട് അണിയിച്ചൊരുക്കുകയും ചെയ്തിരുന്നു. തളങ്കരക്ക് പുറമെ കാസര്‍കോടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ ഈ സ്‌നേഹസംഗമത്തിന് ഒഴുകി എത്തുകയായിരുന്നു. തളങ്കരയിലേക്കുള്ള ഗതാഗതവും അല്‍പ്പനേരം തടസപ്പെട്ടു. തളങ്കരീയന്‍സ് കൂട്ടായ്മയുടെ പ്രവര്‍ത്തകരുടെ ദിവസങ്ങളോളം നീണ്ട പ്രയത്‌നങ്ങള്‍ക്കൊടുവിലാണ് ഇത്തരമൊരു ഗ്രാന്റ് ഇഫ്താര്‍ മീറ്റ് ഒരുക്കാനായത്. അനിയന്ത്രിതമായ ജനത്തിരക്ക് മൂലം പലര്‍ക്കും സംഗമത്തില്‍ പങ്കെടുക്കാനാവാതെ മടങ്ങേണ്ടിവന്നു.

Related Articles
Next Story
Share it