നടി ഖുഷ്ബുവിന്റെ താമര വിരിഞ്ഞില്ല; തൗസന്‍ഡ് ലൈറ്റില്‍ ദയനീയ പരാജയം
ചെന്നൈ: തമിഴകത്ത് താമര വിരിയിക്കാന്‍ കോണ്‍ഗ്രസില്‍ നിന്ന് മറുകണ്ടം ചാടിയ നടി ഖുഷ്ബുവിന് ദയനീയ തോല്‍വി. തൗസന്‍ഡ് ലൈറ്റ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഖുഷ്ബു കരുണാനിധിയുടെ ഡോക്ടറും ഡി.എം.കെയുടെ സൈദ്ധാന്തികനുമായി അറിയപ്പെടുന്ന ഡോ. ഏഴിലനോടാണ് പരാജയപ്പെട്ടത്. കാടിളക്കി ആളെക്കൂട്ടി ജയം ഉറപ്പിച്ചെന്ന തരത്തില്‍ പ്രതീതിയുണ്ടാക്കി പ്രചരണം നയിച്ച ഖുഷ്ബു ഡി.എം.കെയുടെ കോട്ടയെ ഇളക്കുമെന്നായിരുന്നു അവകാശവാദം. എന്നാല്‍, 58 ശതമാനം വോട്ടും ഏഴിലന്‍ പെട്ടിയിലാക്കിയതോടെ ബിജെപി പ്രതീക്ഷ അസ്തമിച്ചു. തെരെഞ്ഞെടുപ്പിന് മുമ്പ് സിറ്റിംഗ് എം.എല്‍.എ സെല്‍വം ഡി.എം.കെ […]

ചെന്നൈ: തമിഴകത്ത് താമര വിരിയിക്കാന്‍ കോണ്‍ഗ്രസില്‍ നിന്ന് മറുകണ്ടം ചാടിയ നടി ഖുഷ്ബുവിന് ദയനീയ തോല്‍വി. തൗസന്‍ഡ് ലൈറ്റ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഖുഷ്ബു കരുണാനിധിയുടെ ഡോക്ടറും ഡി.എം.കെയുടെ സൈദ്ധാന്തികനുമായി അറിയപ്പെടുന്ന ഡോ. ഏഴിലനോടാണ് പരാജയപ്പെട്ടത്.
കാടിളക്കി ആളെക്കൂട്ടി ജയം ഉറപ്പിച്ചെന്ന തരത്തില്‍ പ്രതീതിയുണ്ടാക്കി പ്രചരണം നയിച്ച ഖുഷ്ബു ഡി.എം.കെയുടെ കോട്ടയെ ഇളക്കുമെന്നായിരുന്നു അവകാശവാദം. എന്നാല്‍, 58 ശതമാനം വോട്ടും ഏഴിലന്‍ പെട്ടിയിലാക്കിയതോടെ ബിജെപി പ്രതീക്ഷ അസ്തമിച്ചു.
തെരെഞ്ഞെടുപ്പിന് മുമ്പ് സിറ്റിംഗ് എം.എല്‍.എ സെല്‍വം ഡി.എം.കെ വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് ശ്രദ്ധിക്കപ്പെട്ട മണ്ഡലമാണ് തൗസന്‍ഡ് ലൈറ്റ്. 1989 മുതല്‍ 2006 വരെ സ്റ്റാലിന്‍ മത്സരിച്ച മണ്ഡലമെന്ന പ്രത്യേകതയും ഇതിനുണ്ട്. സ്റ്റാലിന്‍ പിന്നീട് കൊളത്തൂരിലേക്ക് മാറുകയായിരുന്നു.