ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല; തീരുമാനം മയപ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍
മംഗളൂരു: കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് വരുമ്പോള്‍ ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍. വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് യാത്രയില്‍ കരുതണം. എന്നാല്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമെന്നായിരുന്നു വെള്ളിയാഴ്ച ഇറക്കിയ ഉത്തരവില്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും അനുമതി നല്‍കുമെന്നാണ് പുതിയ ഉത്തരവ്. […]

മംഗളൂരു: കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് വരുമ്പോള്‍ ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍. വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് യാത്രയില്‍ കരുതണം.
എന്നാല്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമെന്നായിരുന്നു വെള്ളിയാഴ്ച ഇറക്കിയ ഉത്തരവില്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും അനുമതി നല്‍കുമെന്നാണ് പുതിയ ഉത്തരവ്.
വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പുറമെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്കും അടിയന്തിര ചികിത്സാ, മരണം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വരുന്നവര്‍ക്കും ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.
ഏത് യാത്രാമാര്‍ഗ്ഗം ഉപയോഗിച്ചും കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് വരുന്നവര്‍ക്ക് ഈ ഉത്തരവ് ബാധകമാകും.
കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ ഉന്നത വിദ്യാഭ്യാസത്തിനായി എത്തുന്ന കാസര്‍കോട്ടുകാരടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ണാടകയുടെ പുതിയ ഉത്തരവ് ആശ്വാസം പകരും.