കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രണ്ടാം ഡോസ് ഖത്തറില്‍ നിന്ന് സ്വീകരിക്കാം

ദോഹ: ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രണ്ടാം ഡോസ് ഖത്തറില്‍ നിന്ന് സ്വീകരിക്കാന്‍ പ്രത്യേക സംവിധാനം. ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ആസ്ട്രസെനക വാക്‌സിനാണ് രണ്ടാം ഡോസ് ആയി നല്‍കുക. ഓക്‌സ്‌ഫോര്‍ഡ് യുണിവേഴ്‌സിറ്റിയും അസ്ട്രനെക്കയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത വാക്‌സിന്‍ തന്നെയാണ് ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഷീല്‍ഡ് എന്ന പേരില്‍ പുറത്തിറക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ കോവിഷീല്‍ഡ് ആദ്യ ഡോസ് എടുക്കുന്നവര്‍ക്ക് രണ്ടാം ഡോസിനായി ഏറെ കാത്തിരിക്കേണ്ട അവസ്ഥയാണ്. ഇതിനിടയില്‍ ഖത്തറിലേക്ക് മടങ്ങേണ്ടവര്‍ വാക്സിന്‍ ലഭിക്കാത്തതിനാല്‍ ആശങ്കയിലായിരുന്നു. […]

ദോഹ: ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രണ്ടാം ഡോസ് ഖത്തറില്‍ നിന്ന് സ്വീകരിക്കാന്‍ പ്രത്യേക സംവിധാനം. ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ആസ്ട്രസെനക വാക്‌സിനാണ് രണ്ടാം ഡോസ് ആയി നല്‍കുക. ഓക്‌സ്‌ഫോര്‍ഡ് യുണിവേഴ്‌സിറ്റിയും അസ്ട്രനെക്കയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത വാക്‌സിന്‍ തന്നെയാണ് ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഷീല്‍ഡ് എന്ന പേരില്‍ പുറത്തിറക്കുന്നത്.

നിലവില്‍ ഇന്ത്യയില്‍ കോവിഷീല്‍ഡ് ആദ്യ ഡോസ് എടുക്കുന്നവര്‍ക്ക് രണ്ടാം ഡോസിനായി ഏറെ കാത്തിരിക്കേണ്ട അവസ്ഥയാണ്. ഇതിനിടയില്‍ ഖത്തറിലേക്ക് മടങ്ങേണ്ടവര്‍ വാക്സിന്‍ ലഭിക്കാത്തതിനാല്‍ ആശങ്കയിലായിരുന്നു. ഈ സാഹചര്യത്തില്‍ ഖത്തറിന്റെ പുതിയ സംവിധാനം ഒട്ടേറെ പേര്‍ക്ക് ആശ്വാസകരമാകും.

ഖത്തര്‍ പൊതുജനാരോഗ്യമന്ത്രാലയം നേരത്തെ തന്നെ ആസ്ട്രസെനകയ്ക്കും കോവിഷീല്‍ഡിനും അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതിനായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് (പി.എച്ച്.സി) സമീപിക്കേണ്ടത്. ഇവരെ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ കമ്യൂണിക്കബിള്‍ ഡിസീസ് സെന്ററിലേക്ക് (സി.ഡി.സി) അയക്കണമെന്നാണ് ആശുപത്രികളില്‍ കിട്ടിയ അറിയിപ്പ്.

Related Articles
Next Story
Share it