വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ ആദരിച്ചു

തളങ്കര: വിവിധ പരീക്ഷകളില്‍ വിജയിച്ചവരെ മുസ്ലിം ലീഗ് ഖാസിലേന്‍ ഇരുപത്തി നാലാം വാര്‍ഡ് കമ്മിറ്റി അനുമോദിച്ചു. കൗണ്‍സിലര്‍ നൈമുന്നിസ അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല ഉദ്ഘാടനം നിര്‍വ്വഹിച്ചു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യഅതിഥിയായി. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഇരുപത്തി നാലാം വാര്‍ഡില്‍ നിന്ന് വിജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉപഹാരം നല്‍കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തന രംഗത്ത് ദുബായ് കറാമാ മേഖലയില്‍ മികച്ച സേവനം ചെയ്ത ഖാസിലേന്‍ സ്വദേശിയും […]

തളങ്കര: വിവിധ പരീക്ഷകളില്‍ വിജയിച്ചവരെ മുസ്ലിം ലീഗ് ഖാസിലേന്‍ ഇരുപത്തി നാലാം വാര്‍ഡ് കമ്മിറ്റി അനുമോദിച്ചു. കൗണ്‍സിലര്‍ നൈമുന്നിസ അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല ഉദ്ഘാടനം നിര്‍വ്വഹിച്ചു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യഅതിഥിയായി. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഇരുപത്തി നാലാം വാര്‍ഡില്‍ നിന്ന് വിജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉപഹാരം നല്‍കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തന രംഗത്ത് ദുബായ് കറാമാ മേഖലയില്‍ മികച്ച സേവനം ചെയ്ത ഖാസിലേന്‍ സ്വദേശിയും ദുബായ് കെ.എം.സി.സി. മുനിസിപ്പല്‍ കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ ഗഫൂര്‍ ഊദ്, ഉദയഗിരി സി.എഫ്.എല്‍.ടി.സിയില്‍ സേവനം ചെയ്ത സഹദ് ബാങ്കോട്, ആരോഗ്യ രംഗത്ത് വാര്‍ഡില്‍ മികച്ച സേവനം ചെയ്ത ആശാ വര്‍ക്കര്‍ മിനി, കഴിഞ്ഞ അഞ്ചു വര്‍ഷ കാലയളവില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വാര്‍ഡ് കൗണ്‍സിലര്‍ നൈമുന്നിസ എന്നിവര്‍ക്ക് ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല ഉപഹാരം നല്‍കി ആദരിച്ചു.
കാസര്‍കോട്് മുനിസിപ്പല്‍ ലീഗ് പ്രസിഡണ്ട് അഡ്വ. വി.എം. മുനീര്‍, അഷ്റഫ് പുതിയവളപ്പ്, റഹ്മാന്‍ തൊട്ടാന്‍, ശിഹാബ് ഊദ്, കെ.എം. അബ്ദുല്‍ അസീസ്, അബ്ദുല്ല പടിഞ്ഞാര്‍, നവാസ് ഊദ്, അമീര്‍ ഹൊന്നമൂല, അസ്ഹരി, സമീന്‍, ബാഹിസ് എന്നിവര്‍ സംബന്ധിച്ചു. വാര്‍ഡ് ജനറല്‍ സെക്രട്ടറി കരീം തെരുവത്ത് സ്വാഗതവും ഗഫൂര്‍ ഊദ് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it