ഇന്റലിജന്‍സ് മണത്തറിഞ്ഞു; മുഖ്യമന്ത്രിയെ കാണാന്‍ വരുന്നവര്‍ക്ക് കറുത്ത മാസ്‌ക് പാടില്ല; മാധ്യമപ്രവര്‍ത്തകരെയടക്കം മാസ്‌ക് മാറ്റി ധരിപ്പിച്ച് പോലീസ്

കല്‍പറ്റ: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ചടങ്ങിലേക്ക് എത്തിയവരെ കറുത്ത മാസ്‌ക് അഴിപ്പിച്ച് പോലീസ്. മാധ്യമപ്രവര്‍ത്തകരെയടക്കം മാസ്‌ക് മാറ്റി ധരിപ്പിച്ചു. വയനാട് പാക്കേജ് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവരെയാണ് കറുത്ത മാസ്‌ക് അഴിപ്പിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ അടക്കം പലരുടെയും കറുത്ത മാസ്‌ക് വിലക്കിയ പൊലീസ് പകരം മാസ്‌ക് നല്‍കിയാണ് ഹാളിലേക്ക് പ്രവേശിപ്പിച്ചത്. തിരുവനന്തപുരത്തുനിന്ന് ഹെലികോപ്ടറില്‍ കല്‍പറ്റ എസ്.കെ.എം.ജെ ഗ്രൗണ്ടിലാണ് മുഖ്യമന്ത്രി ഇറങ്ങിയത്. കനത്ത പൊലീസ് വലയത്തിലായിരുന്നു ചടങ്ങ്. തൊഴില്‍ സമരത്തിന്റെയും മറ്റും പശ്ചാത്തലത്തില്‍ പ്രതിപക്ഷ […]

കല്‍പറ്റ: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ചടങ്ങിലേക്ക് എത്തിയവരെ കറുത്ത മാസ്‌ക് അഴിപ്പിച്ച് പോലീസ്. മാധ്യമപ്രവര്‍ത്തകരെയടക്കം മാസ്‌ക് മാറ്റി ധരിപ്പിച്ചു. വയനാട് പാക്കേജ് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവരെയാണ് കറുത്ത മാസ്‌ക് അഴിപ്പിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ അടക്കം പലരുടെയും കറുത്ത മാസ്‌ക് വിലക്കിയ പൊലീസ് പകരം മാസ്‌ക് നല്‍കിയാണ് ഹാളിലേക്ക് പ്രവേശിപ്പിച്ചത്.

തിരുവനന്തപുരത്തുനിന്ന് ഹെലികോപ്ടറില്‍ കല്‍പറ്റ എസ്.കെ.എം.ജെ ഗ്രൗണ്ടിലാണ് മുഖ്യമന്ത്രി ഇറങ്ങിയത്. കനത്ത പൊലീസ് വലയത്തിലായിരുന്നു ചടങ്ങ്. തൊഴില്‍ സമരത്തിന്റെയും മറ്റും പശ്ചാത്തലത്തില്‍ പ്രതിപക്ഷ യുവജനസംഘടനകള്‍ പ്രതിഷേധം പ്രകടിപ്പിച്ചേക്കുമെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നല്‍കിയ സാഹചര്യത്തിലാണ് പോലീസ് ജാഗരൂകരായത്.

Related Articles
Next Story
Share it