വാഹനം കിട്ടാതെ വലഞ്ഞവരെ സഹായിച്ചതിന് കാറുടമക്ക് ശകാരവും പിഴയും

കാസര്‍കോട്: വാഹനം കിട്ടാതെ വിഷമിച്ച സ്വകാര്യ സ്ഥാപനത്തിലെ രണ്ട് ജീവനക്കാരെ സഹായിച്ച കാറുടമക്ക് പൊലീസിന്റെ ശകാരം. 500 രൂപ പിഴയും ചുമത്തി. ബസും മറ്റു വാഹനങ്ങളുമില്ലാതെ സ്ഥാപനത്തില്‍ എത്താന്‍ വിഷമിച്ച ജീവനക്കാര്‍ക്ക് ലിഫ്റ്റ് നല്‍കിയതിന്റെ പേരിലാണ് പൊലീസിന്റെ ശകാരം കേള്‍ക്കേണ്ടിവന്നത്. മകളെ ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് ചൗക്കി സ്വദേശി പരിചയക്കാരായ രണ്ടുപേരെ വാഹനം കാത്തുനില്‍ക്കുന്നത് കണ്ടത്. ഏറെ നേരമായിട്ടും വാഹനം കിട്ടാതെ വിഷമിച്ച അവരെ വാഹന ഉടമ കാറില്‍ കയറ്റുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. മുഖത്ത് പരിക്ക് പറ്റിയ […]

കാസര്‍കോട്: വാഹനം കിട്ടാതെ വിഷമിച്ച സ്വകാര്യ സ്ഥാപനത്തിലെ രണ്ട് ജീവനക്കാരെ സഹായിച്ച കാറുടമക്ക് പൊലീസിന്റെ ശകാരം. 500 രൂപ പിഴയും ചുമത്തി. ബസും മറ്റു വാഹനങ്ങളുമില്ലാതെ സ്ഥാപനത്തില്‍ എത്താന്‍ വിഷമിച്ച ജീവനക്കാര്‍ക്ക് ലിഫ്റ്റ് നല്‍കിയതിന്റെ പേരിലാണ് പൊലീസിന്റെ ശകാരം കേള്‍ക്കേണ്ടിവന്നത്.
മകളെ ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് ചൗക്കി സ്വദേശി പരിചയക്കാരായ രണ്ടുപേരെ വാഹനം കാത്തുനില്‍ക്കുന്നത് കണ്ടത്. ഏറെ നേരമായിട്ടും വാഹനം കിട്ടാതെ വിഷമിച്ച അവരെ വാഹന ഉടമ കാറില്‍ കയറ്റുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. മുഖത്ത് പരിക്ക് പറ്റിയ മകളുമായി ഡോക്ടറെ കാണിക്കാനും മുഖത്തെ ഡ്രസിംഗ് മാറ്റാനുമായി കാറില്‍ കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയിലേക്ക് പോവുകയായിരുന്നു ചൗക്കി സ്വദേശി. ഇതിനിടയിലാണ് ചൗക്കി സ്വദേശികളായ രണ്ടുപേരെ കണ്ടത്. കാറില്‍ കയറ്റി വരുന്നതിനിടയില്‍ കറന്തക്കാട് വെച്ച് പൊലീസ് തടയുകയായിരുന്നു. മകളെ ഡോക്ടറെ കാണിക്കാന്‍ കാഞ്ഞങ്ങാട് പോവുകയാണെന്നും നാട്ടുകാരായ ഇവര്‍ വാഹനം കാത്ത് നില്‍ക്കുന്നത് കണ്ട് കയറ്റിയതാണെന്നും ഉടമ പറഞ്ഞെങ്കിലും പൊലീസ് വിട്ടില്ല. മകളുടെ ആസ്പത്രി രേഖകള്‍ കാണിക്കുകയും ജീവനക്കാര്‍ അവരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കാണിക്കുകയും ചെയ്തുവെങ്കിലും പൊലീസ് ശകാരം തുടര്‍ന്നു. പിഴ അടക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. പിന്നീട് പൊലീസ് സ്റ്റേഷനില്‍ ചെന്ന് വിവരം പറയാന്‍ പോയ കാറുടമയില്‍ നിന്ന് പൊലീസ് 500 രൂപ പിഴ ചുമത്തുകയായിരുന്നു.

Related Articles
Next Story
Share it