ആര്‍.എസ്.എസ് ആശയത്തില്‍ വിശ്വസിക്കുന്നവരെ കോണ്‍ഗ്രസിന് വേണ്ട; ബി.ജെ.പിയെ ഭയക്കുന്നവര്‍ക്ക് പുറത്തുപോകാം: തുറന്നടിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: ബിജെപിയെ പേടിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കോണ്‍ഗ്രസില്‍ ഇടം കൊടുക്കേണ്ടതില്ലെന്ന് രാഹുല്‍ ഗാന്ധി. ആര്‍.എസ്.എസിന് വേണ്ടി പണിയെടുക്കുന്നവരെ കോണ്‍ഗ്രസിന് വേണ്ടെന്നും അത്തരക്കാര്‍ക്ക് പുറത്തുപോകാമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ഡിപ്പാര്‍ട്‌മെന്റ് യോഗത്തിലാണ് രാഹുല്‍ തുറന്നടിച്ചത്. ബി.ജെ.പിയെ ഭയക്കുന്നവര്‍ക്ക് പുറത്തുപോകാം. ഭയമില്ലാത്തവര്‍ പുറത്തുണ്ട്. അവരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരും. ആര്‍.എസ്.എസ് ആശയത്തില്‍ വിശ്വസിക്കുന്നവരെ പാര്‍ട്ടിക്ക് ആവശ്യമില്ല. നമുക്ക് ഭയമില്ലാത്ത ആളുകളെയാണ് വേണ്ടത്'. രാഹുല്‍ പറഞ്ഞു. ഓണ്‍ലൈന്‍ വഴിയാണ് സോഷ്യല്‍ മീഡിയ ഡിപ്പാര്‍ട്ട്മെന്റ് അംഗങ്ങളോട് രാഹുല്‍ സംവദിച്ചത്. സാമൂഹ്യ മാധ്യമങ്ങളില്‍ കൂടുതല്‍ […]

ന്യൂഡെല്‍ഹി: ബിജെപിയെ പേടിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കോണ്‍ഗ്രസില്‍ ഇടം കൊടുക്കേണ്ടതില്ലെന്ന് രാഹുല്‍ ഗാന്ധി. ആര്‍.എസ്.എസിന് വേണ്ടി പണിയെടുക്കുന്നവരെ കോണ്‍ഗ്രസിന് വേണ്ടെന്നും അത്തരക്കാര്‍ക്ക് പുറത്തുപോകാമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ഡിപ്പാര്‍ട്‌മെന്റ് യോഗത്തിലാണ് രാഹുല്‍ തുറന്നടിച്ചത്.

ബി.ജെ.പിയെ ഭയക്കുന്നവര്‍ക്ക് പുറത്തുപോകാം. ഭയമില്ലാത്തവര്‍ പുറത്തുണ്ട്. അവരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരും. ആര്‍.എസ്.എസ് ആശയത്തില്‍ വിശ്വസിക്കുന്നവരെ പാര്‍ട്ടിക്ക് ആവശ്യമില്ല. നമുക്ക് ഭയമില്ലാത്ത ആളുകളെയാണ് വേണ്ടത്'. രാഹുല്‍ പറഞ്ഞു.

ഓണ്‍ലൈന്‍ വഴിയാണ് സോഷ്യല്‍ മീഡിയ ഡിപ്പാര്‍ട്ട്മെന്റ് അംഗങ്ങളോട് രാഹുല്‍ സംവദിച്ചത്. സാമൂഹ്യ മാധ്യമങ്ങളില്‍ കൂടുതല്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കണമെന്ന് രാഹുല്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

Related Articles
Next Story
Share it