സേവനം ശീലമാക്കിയവര്‍ക്ക് പരലോകത്ത് ഉന്നത സ്ഥാനം-ഖാസി

കാസര്‍കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ ബോഡി മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട യഹ്‌യ തളങ്കര, കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍, കൗണ്‍സിലര്‍മാരായ സഹീര്‍ ആസിഫ്, സിദ്ധിഖ് ചക്കര, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, എം.എസ്. സകരിയ, ഇഖ്ബാല്‍ ബാങ്കോട്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ പി.എ. റുക്‌സാന, ഡോക്ടര്‍ ബിരുദം നേടിയ അബ്ദുല്‍ റഹ്‌മാന്‍ ഉസാമ, അഹ്‌മദ് ജവാദ്, അബ്ദുല്‍ സമദ് കെ.എച്ച്. എന്നിവര്‍ക്ക് തളങ്കര റൈഞ്ച് മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്‍ […]

കാസര്‍കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ ബോഡി മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട യഹ്‌യ തളങ്കര, കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍, കൗണ്‍സിലര്‍മാരായ സഹീര്‍ ആസിഫ്, സിദ്ധിഖ് ചക്കര, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, എം.എസ്. സകരിയ, ഇഖ്ബാല്‍ ബാങ്കോട്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ പി.എ. റുക്‌സാന, ഡോക്ടര്‍ ബിരുദം നേടിയ അബ്ദുല്‍ റഹ്‌മാന്‍ ഉസാമ, അഹ്‌മദ് ജവാദ്, അബ്ദുല്‍ സമദ് കെ.എച്ച്. എന്നിവര്‍ക്ക് തളങ്കര റൈഞ്ച് മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്‍ തളങ്കര വെല്‍ഫിറ്റ് മാനറില്‍ സ്വീകരണം നല്‍കി. കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളിലൂടെ സേവന രംഗത്ത് നിറഞ്ഞുനില്‍ക്കുന്നവര്‍ക്ക് പരലോകത്ത് അര്‍ഹമായ പ്രതിഫലമുണ്ടെന്നും അവര്‍ക്ക് അവിടെ ഉന്നത സ്ഥാനം ലഭിക്കുമെന്നും ഖാസി പറഞ്ഞു. പ്രസിഡണ്ട് ഹസൈനാര്‍ ഹാജി തളങ്കര അധ്യക്ഷത വഹിച്ചു. യഹ്‌യ തളങ്കരയെയും അഡ്വ. മുനീറിനെയും ഖാസി ആദരിച്ചു. വൈസ് പ്രസിഡണ്ട് ടി.എ. ഷാഫി മുഖ്യാതിഥികളെ പരിചയപ്പെടുത്തി. ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി, യഹ്‌യ തളങ്കര, വി.എം. മുനീര്‍, ഹസൈനാര്‍ ഹാജി തളങ്കര, മുക്രി ഇബ്രാഹിം ഹാജി, ബായിക്കര അബ്ദുല്ലക്കുഞ്ഞിഹാജി, വെല്‍ക്കം മുഹമ്മദ് എന്നിവര്‍ ഉപഹാരം സമ്മാനിച്ചു. പി.എ. റഷീദ് ഹാജി, ടി.ഇ. മുക്താര്‍, ബി.യു. അബ്ദുല്ല, ഷംസുദ്ദീന്‍ തായല്‍, അമാന്‍ അങ്കാര്‍, ഹനീഫ് പള്ളിക്കാല്‍, ടി.കെ. ഹാഷിം മാസ്റ്റര്‍, അബൂബക്കര്‍ സിയാദ് പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി എം.എ. അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ സ്വാഗതവും മുഹമ്മദ് ഹാജി വെല്‍ക്കം നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it