കാലമെത്ര കൊഴിഞ്ഞാലും ആ പാട്ടുകള്‍ പാടിക്കൊണ്ടേയിരിക്കും...
ഈ വരുന്ന നവംബര്‍ 20ന് കാസര്‍കോട് മുനിസിപല്‍ കോംപ്ലക്‌സിലെ സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ അന്തരിച്ച പ്രശസ്ത മാപ്പിള പാട്ട് ഗവേഷകനും ഗായകനുമായ വി.എം. കുട്ടി മാഷിന്റെ അനുസ്മരണവും ഗാനാര്‍ച്ചനയും നടക്കാനിരിക്കെ, മറ്റൊരു അനശ്വര ഗായകന്‍ പീര്‍ മുഹമ്മദ് കൂടി നമ്മെ വിട്ട് പിരിഞ്ഞു പോയത് മാപ്പിള പാട്ടിനെ നെഞ്ചേറ്റുന്നവര്‍ക്കിടയില്‍ വലിയൊരു ആഘാതമായി. കാസര്‍കോടുമായി വി.എം. കുട്ടി മാഷെപ്പോലെ പീര്‍ക്കയ്ക്കും അഭേദ്യമായ ബന്ധമുണ്ടായിരുന്നു. തന്റെ പാട്ടു ജീവിതം തുടങ്ങുന്നതിന് മുമ്പ് അദ്ദേഹം ചെര്‍ക്കള പാടി റോഡില്‍ കുറച്ചു കാലം താമസിച്ചിരുന്നു. […]
ഈ വരുന്ന നവംബര്‍ 20ന് കാസര്‍കോട് മുനിസിപല്‍ കോംപ്ലക്‌സിലെ സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ അന്തരിച്ച പ്രശസ്ത മാപ്പിള പാട്ട് ഗവേഷകനും ഗായകനുമായ വി.എം. കുട്ടി മാഷിന്റെ അനുസ്മരണവും ഗാനാര്‍ച്ചനയും നടക്കാനിരിക്കെ, മറ്റൊരു അനശ്വര ഗായകന്‍ പീര്‍ മുഹമ്മദ് കൂടി നമ്മെ വിട്ട് പിരിഞ്ഞു പോയത് മാപ്പിള പാട്ടിനെ നെഞ്ചേറ്റുന്നവര്‍ക്കിടയില്‍ വലിയൊരു ആഘാതമായി. കാസര്‍കോടുമായി വി.എം. കുട്ടി മാഷെപ്പോലെ പീര്‍ക്കയ്ക്കും അഭേദ്യമായ ബന്ധമുണ്ടായിരുന്നു. തന്റെ പാട്ടു ജീവിതം തുടങ്ങുന്നതിന് മുമ്പ് അദ്ദേഹം ചെര്‍ക്കള പാടി റോഡില്‍ കുറച്ചു കാലം താമസിച്ചിരുന്നു. […]
ഈ വരുന്ന നവംബര്‍ 20ന് കാസര്‍കോട് മുനിസിപല്‍ കോംപ്ലക്‌സിലെ സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ അന്തരിച്ച പ്രശസ്ത മാപ്പിള പാട്ട് ഗവേഷകനും ഗായകനുമായ വി.എം. കുട്ടി മാഷിന്റെ അനുസ്മരണവും ഗാനാര്‍ച്ചനയും നടക്കാനിരിക്കെ, മറ്റൊരു അനശ്വര ഗായകന്‍ പീര്‍ മുഹമ്മദ് കൂടി നമ്മെ വിട്ട് പിരിഞ്ഞു പോയത് മാപ്പിള പാട്ടിനെ നെഞ്ചേറ്റുന്നവര്‍ക്കിടയില്‍ വലിയൊരു ആഘാതമായി.
കാസര്‍കോടുമായി വി.എം. കുട്ടി മാഷെപ്പോലെ പീര്‍ക്കയ്ക്കും അഭേദ്യമായ ബന്ധമുണ്ടായിരുന്നു. തന്റെ പാട്ടു ജീവിതം തുടങ്ങുന്നതിന് മുമ്പ് അദ്ദേഹം ചെര്‍ക്കള പാടി റോഡില്‍ കുറച്ചു കാലം താമസിച്ചിരുന്നു. ബന്ധുവായ ആമിനാ ഡോക്ടറുടെ വീട്ടില്‍. അന്നദ്ദേഹം എടനീര്‍ യു.പി.സ്‌കൂളിലെ വിദ്യാര്‍ഥി കൂടിയായിരുന്നു. പീര്‍ക്കയുടെ സഹപാഠിയോ? പിന്നീട് എടനീര്‍ മഠാധിപതിയായിത്തീര്‍ന്ന സ്വാമീ സ്വാമീ കേശവാനന്ദ ഭാരതിയും. ഇരുവരും വളര്‍ന്ന് സ്വന്തം തട്ടകം കണ്ടെത്തിയ നാളുകളിലൊന്നില്‍ പീര്‍ക്ക സ്വാമിജിയെ അന്വേഷിച്ച് സ്‌കൂളിലെത്തി. പരസ്പരം കെട്ടിപ്പിടിച്ച്, ഗതകാല സംഭവങ്ങള്‍ അവര്‍ ഏറെ നേരം അയവിറക്കിയത് ഇന്നും ഓര്‍ക്കുകയാണ് പൊവ്വലിലെ ലത്തീഫ് കംറാജ്.
1977 കാലത്താണ് മാപ്പിള പാട്ടിന്റെ ദിശ മാറ്റി വിട്ട 'അഴകേറുന്നോളേ വാ'എന്ന ഗാനം ഗ്രാമഫോണ്‍ റെക്കോര്‍ഡുകളിലൂടെ പുറത്തിറങ്ങുന്നത്. അതിലെ മറ്റൊരു ഗാനം 'ഒയ്യേ എനിക്കുണ്ട് പയ്യല്‍ പിറായത്തില്‍' എന്ന മോയിന്‍ കുട്ടി വൈദ്യര്‍ രചനയായിരുന്നു. രണ്ടാമതായി ഇറങ്ങിയ 'കാഫ് മല കണ്ട പൂങ്കാറ്റേ' യും, 'ആരംബ സബീദ'യും 'സാരമേറിയ മംഗല'വും 'അനര്‍ഘ മുത്ത് മാലയു'മെല്ലാം ആസ്വാദനത്തികവിന്റെ അങ്ങേപ്പുറം കൊണ്ടെത്തിച്ചു ശ്രോതാക്കളെ. എല്ലാം സൂപ്പര്‍ ഡ്യൂപ്പര്‍ ഗാനങ്ങള്‍. കല്യാണ വീടുകളും പ്രവാസി വീടുകളും പീര്‍ക്കയെക്കൊണ്ട് നിറഞ്ഞു. തുടര്‍ച്ചയായ ഗാനമേളകള്‍. അക്കാലത്ത് തന്നെ അദ്ദേഹം കാസര്‍കോട്ടുമെത്തി. പീര്‍ക്കയെ ഒരു നോക്കു കാണാനും ശ്രവിക്കാനുമായി ആസ്വാദക വൃന്ദം തിരക്ക് കൂട്ടിയ നാളുകള്‍. ഞങ്ങള്‍ക്ക് ചുറ്റും ഗ്രാമഫോണ്‍ റെക്കോര്‍ഡുകളിലൂടെ മാപ്പിള പാട്ടുകളെ ഇത്രയേറെ ജനകീയമാക്കിയതില്‍ കമ്പോസര്‍ ബാബുക്ക (ബാബുരാജ്) വഹിച്ച പങ്ക് ചെറുതൊന്നുമല്ല. എ.വി. മുഹമ്മദും ബാബുരാജും ചേര്‍ന്നുള്ള കൂട്ടുകെട്ട് പാട്ടാസ്വാദകരുടെ മനം കീഴടക്കി. റംലാ ബീഗവും കെ.ജി. സത്താറും ഐഷാബീഗവും കൂട്ടി മാഷും ടീമും എസ്.എ. ജമീലും മൂസ എരഞ്ഞോളിയും അബ്ദുസ്സലാം പുഷ്പഗിരിയും പയ്യന്നൂര്‍ ഇബ്‌റാഹീമും വി.പി മുഹമ്മദും മറ്റും ഓരോരോ വെളളി നക്ഷത്രമായി ഉദിച്ചുയര്‍ന്ന എഴുപതുകളുടെ അവസാന കാലത്താണ് ശബ്ദ സൗകുമാര്യം കൊണ്ട് ശ്രദ്ധേയനായ പീര്‍ മുഹമ്മദും മാപ്പിള പാട്ടിന്റെ ലോകത്തേക്ക് പിച്ചവെച്ചു കടന്നുവരുന്നത്. 1977ല്‍ ബാബുക്കയുടെ പെട്ടെന്നുള്ള മരണം ആരിലും ശോകം ഉളവാക്കി. ഒരു വേള ഇനി മാപ്പിള സംഗീതത്തിന്റെ പങ്കായം ആരേറ്റെടുക്കും എന്ന് ശങ്കിച്ചു പോയ നാളുകളില്‍ രക്ഷകനായി എത്തുന്നന്നത് എ.ടി. ഉമ്മറാണ്. മാപ്പിള പാട്ടുകളുടെ രണ്ടാം സുവര്‍ണ കാലഘട്ടം അവിടെ തുടങ്ങുകയായിരുന്നു. പീര്‍ക്കയായിരുന്നു എ.ടി. ഉമ്മറിന്റെ തുറുപ്പുചീട്ട്. തലശ്ശേരി മാളിയേക്കല്‍ തറവാട് കണ്ടെടുത്ത ഗായകനായിരുന്നു പീര്‍ക്ക. ഉമ്മ തനി തമിഴ് നാടുകാരിയായിരുന്നെങ്കിലും ഉപ്പ മാളിയേക്കല്‍ കുടുംബാംഗമായിരുന്നു. 'സംഗീത സാന്ദ്രമായിരുന്ന മാളിയേക്കലില്‍ എ.ടി. ഉമ്മറിന് പുറമെ ടി.സി ഉമ്മറും രാഘവന്‍ മാഷുമൊക്കെ നിറഞ്ഞു പാടിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഒ.വി. അബ്ദുല്ലയുടെ രചനയില്‍ വിരിയുന്ന പാട്ടുകളായിരുന്നു ഏറെയും. 1919 തൊട്ട് ഗുല്‍ മുഹമ്മദ് സാഹിബ് വന്ന് തലശ്ശേരി മാളിയേക്കലിന്റെ നിത്യസാന്നിധ്യമായിടം തൊട്ടു തുടങ്ങുന്നു കോഴിക്കോട്, തലശ്ശേരി, കണ്ണൂര്‍ ഭാഗങ്ങളിലെ മാപ്പിളപ്പാട്ട് പാരമ്പര്യം.
'മഹിയിതില്‍ മഹിതമായ് ഉയരുന്ന മലയാള' , 'വെളളി അരഞ്ഞാണിട്ട്', 'കൊച്ചോമലേ നിന്റെ പൂന്തേനൊഴുകിടും' തുടങ്ങിയ പാട്ടുകളുടെ ഉത്ഭവങ്ങളും മാളിയേക്കലില്‍ നിന്നായിരുന്നു. ജാബിര്‍ മാളിയേക്കല്‍ പീര്‍ക്കയെ അനുസ്മരിക്കുന്നു.
മാപ്പിള പാട്ട് ഗാന രംഗത്ത് അമ്പതാണ്ട് പെയ്തു തീര്‍ത്ത പീര്‍ മുഹമ്മദിനും അതിനും എത്രയോ മുമ്പ് അധ്യാപനരംഗത്തോടൊപ്പം കാളപൂട്ടിന്‍ അതിശയം പാടി ഈ രംഗത്തക്ക് കടന്നുവന്ന കുട്ടി മാഷിനുമുള്ള അര്‍ച്ചനയാണ് നവംബര്‍ 20 നു 'ആ പാട്ടുകള്‍ എപ്പോഴും പാടിക്കൊണ്ടേയിരിക്കും' എന്ന തലക്കെട്ടിലൂടെ സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്നത്.
നമുക്കൊരു കാലമുണ്ടായിരുന്നു. വറുതിയുടെ കാലം. ഇല്ലായ്മകളുടെ കാലം. അന്ന് നമ്മുടെ പ്രത്യാശകള്‍ക്ക് കാവലാളായുണ്ടായിരുന്നത് പാട്ടുകളായിരുന്നു.
അത് കൊണ്ട് തന്നെ, കാസര്‍കോടന്‍ സംസ്‌കൃതി എന്നു പറയുന്നത് സാകല്യമാണ്. ഒഴിച്ചു നിര്‍ത്തപ്പെടലല്ല . വിസ്മൃതിയുടെ കയങ്ങളിലേക്ക് മുങ്ങിത്താഴലല്ല. അത് ഏത് പ്രകാരത്തിലായാലും.