ആ വരകള്‍ ഇനി ചലിക്കില്ല...
പ്രശസ്ത യുവ കാര്‍ട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ (കാര്‍ട്ടൂണ്‍മാന്‍)നമ്മെ വിട്ടു പിരിഞ്ഞു. ആ വരകള്‍ ഇനി ചലിക്കില്ല. സമൂഹത്തിനു നല്ല സന്ദേശം നല്‍കിയിരുന്ന വരകളുടെ ഉടമയായിരുന്നു കാര്‍ട്ടൂണ്‍ അക്കാദമി സംസ്ഥാന വൈസ് ചെയര്‍മാന്‍ കൂടിയായിരുന്ന ഇബ്രാഹിം ബാദുഷ. മരണവാര്‍ത്ത ആദ്യം വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. ഷാഫി എ. നെല്ലിക്കുന്നിന്റെ ഫേസ്ബുക്ക് പേജിലാണ് ആദ്യം ആ മരണ വിവരം കണ്ടത്. ഷാഫിയുടെയും കാര്‍ട്ടൂണിസ്റ്റ് മുജീബ് പട്ട്‌ളയുടെയും സുഹൃത്തായിരുന്നു ഇബ്രാഹിം ബാദുഷ. ബാദുഷയുമായുള്ള സൗഹൃദം വളരെ രസകരമായിരുന്നു. ജില്ലയില്‍ വന്നപ്പോള്‍ കുറേ സംസാരിച്ചിരുന്നു. […]

പ്രശസ്ത യുവ കാര്‍ട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ (കാര്‍ട്ടൂണ്‍മാന്‍)നമ്മെ വിട്ടു പിരിഞ്ഞു. ആ വരകള്‍ ഇനി ചലിക്കില്ല. സമൂഹത്തിനു നല്ല സന്ദേശം നല്‍കിയിരുന്ന വരകളുടെ ഉടമയായിരുന്നു കാര്‍ട്ടൂണ്‍ അക്കാദമി സംസ്ഥാന വൈസ് ചെയര്‍മാന്‍ കൂടിയായിരുന്ന ഇബ്രാഹിം ബാദുഷ. മരണവാര്‍ത്ത ആദ്യം വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. ഷാഫി എ. നെല്ലിക്കുന്നിന്റെ ഫേസ്ബുക്ക് പേജിലാണ് ആദ്യം ആ മരണ വിവരം കണ്ടത്.
ഷാഫിയുടെയും കാര്‍ട്ടൂണിസ്റ്റ് മുജീബ് പട്ട്‌ളയുടെയും സുഹൃത്തായിരുന്നു ഇബ്രാഹിം ബാദുഷ. ബാദുഷയുമായുള്ള സൗഹൃദം വളരെ രസകരമായിരുന്നു. ജില്ലയില്‍ വന്നപ്പോള്‍ കുറേ സംസാരിച്ചിരുന്നു. തിരക്കിന്റെ ഇടയില്‍ അദ്ദേഹത്തെ ഒരു ചടങ്ങിലേക്കു ക്ഷണിച്ചപ്പോള്‍ സ്‌നേഹ പൂര്‍വ്വം പുഞ്ചിരിച്ചു കൊണ്ട് നിരസിച്ചു. മറ്റൊരിക്കല്‍ ആവാം എന്ന് പറഞ്ഞു. ഒരു നര്‍മത്തില്‍ പൊതിഞ്ഞ തമാശയും കേട്ടു. ഇന്ന് കുറേപേര്‍ ഒപ്പമുണ്ട്. അവരെ വിട്ട് വരാന്‍ പ്രയാസം. എല്ലാവരും വന്നാല്‍ വര്‍ക്ക് ഫിനിഷ് ആവില്ല. തിരിച്ച് അങ്ങോട്ട് ആലുവയിലേക്ക് ക്ഷണം ഉണ്ടായിരുന്നു. അങ്ങോട്ട് വന്നാല്‍ വിളിക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇനി വിളികേള്‍ക്കാന്‍ ബാദുഷയില്ല.
ചില സൗഹൃദം അങ്ങനെയാണ്. മറക്കാന്‍ കഴിയാത്ത ഓര്‍മകളും ഓര്‍ത്താല്‍ കാണാന്‍ പറ്റാത്ത ശൂന്യതകളും. കേരളത്തിന് അകത്തും പുറത്തും അന്തര്‍ദേശീയ പത്രങ്ങളില്‍ വരെ നിറഞ്ഞു നിന്നിരുന്ന കാര്‍ട്ടൂണിസ്റ്റായിരുന്നു ഇബ്രാഹിം ബാദുഷ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം ചെയ്യാന്‍ അഭ്യര്‍ത്ഥിച്ച് കാര്‍ട്ടൂണ്‍ വരച്ചു കൊണ്ട് സേവനത്തിന് ഇറങ്ങിയ ബാദുഷ. കാസര്‍കോട്ട് വന്നപ്പോള്‍ അവസാനം കണ്ടത് പുതിയ ബസ്സ്റ്റാന്റില്‍ നടന്ന കാര്‍ട്ടൂണ്‍ പരിപാടിക്കാണ്. മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് ജനങ്ങള്‍ നല്‍കിയ പണം സ്വരൂപിച്ച് അന്ന് ഒരു കൂട്ടം കാര്‍ട്ടൂണിസ്റ്റുകള്‍- മുജീബ് പട്‌ല, ഇബ്രാഹിം ബാദുഷ അടക്കം- ജില്ലാ കലക്ടര്‍ ഡോ.സജിത് ബാബുവിന്റെ കയ്യില്‍ ഏല്‍പ്പിച്ചാണ് അദ്ദേഹം മടങ്ങിയത്. ഇടയ്ക്ക് വാട്‌സ്ആപ്പില്‍ ബന്ധപ്പെട്ടിരുന്നു. എന്റെ കാര്‍ട്ടൂണ്‍ ഫോട്ടോസ് അയച്ചു തന്നിരുന്നു.
കല്യാണത്തിന് ക്ഷണിച്ചപ്പോള്‍ കോവിഡ് കാലത്ത് വരാന്‍ പ്രയാസം അറിയിക്കുക വഴി ആശംസകള്‍ നേരുകയുണ്ടായി. ഇബ്രാഹിം ബാദുഷയുടെ വിയോഗം സമൂഹത്തിന് വലിയ നഷ്ടം തന്നെയാണ്. കോവിഡ് ന്യൂമോണിയ അദ്ദേഹത്തയും ബാധിച്ചു. ആയുസ് തീരുമ്പോള്‍ ചെറുപ്പമോ വലുപ്പമോ ഇല്ല.
വിധിയെ തട്ടി മാറ്റാന്‍ ആര്‍ക്കും സാധിക്കില്ല. എല്ലാ ജീവ ജാലകങ്ങളും മരണത്തിന്റെ രുചി അറിയും എന്ന ഖുര്‍ആന്‍ സന്ദേശം ഓരോ മരണങ്ങളും നമ്മെ ഇടക്കിടെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു.