എം.ഡി.എയുമായി തൃക്കരിപ്പൂരില്‍ പിടിയിലായവര്‍ നേരത്തെയും ലഹരിക്കേസുകളില്‍ പ്രതികള്‍

കാസര്‍കോട്: എം.ഡി.എം.എയുമായി ചന്തേര പൊലീസ് ഇന്നലെ അറസ്റ്റുചെയ്ത രണ്ട് യുവാക്കള്‍ നേരത്തെയും ലഹരിക്കേസുകളില്‍ പ്രതികള്‍. പടന്ന കാവുന്തലയിലെ സി.എച്ച്. മുഹമ്മദ് ഫാസില്‍ (22), മധൂര്‍ പട്‌ളയിലെ മുഹമ്മദ് ലുബാബ് (22) എന്നിവരെയാണ് ചന്തേര എസ്.ഐ. എം.വി. ശ്രീദാസും സംഘവും അറസ്റ്റുചെയ്തത്. 1.5 ഗ്രാം എം.ഡി.എം.എയാണ് ഇവരില്‍ നിന്ന് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച വാഹനം കസ്റ്റഡിയിലെടുത്തു. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ക്ലീന്‍ കാസര്‍കോട് പദ്ധതിയുടെ ഭാഗമായി പടന്ന മൂസ ഹാജി മുക്കില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ […]

കാസര്‍കോട്: എം.ഡി.എം.എയുമായി ചന്തേര പൊലീസ് ഇന്നലെ അറസ്റ്റുചെയ്ത രണ്ട് യുവാക്കള്‍ നേരത്തെയും ലഹരിക്കേസുകളില്‍ പ്രതികള്‍. പടന്ന കാവുന്തലയിലെ സി.എച്ച്. മുഹമ്മദ് ഫാസില്‍ (22), മധൂര്‍ പട്‌ളയിലെ മുഹമ്മദ് ലുബാബ് (22) എന്നിവരെയാണ് ചന്തേര എസ്.ഐ. എം.വി. ശ്രീദാസും സംഘവും അറസ്റ്റുചെയ്തത്. 1.5 ഗ്രാം എം.ഡി.എം.എയാണ് ഇവരില്‍ നിന്ന് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച വാഹനം കസ്റ്റഡിയിലെടുത്തു. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ക്ലീന്‍ കാസര്‍കോട് പദ്ധതിയുടെ ഭാഗമായി പടന്ന മൂസ ഹാജി മുക്കില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലാവുന്നത്. ഫാസിലിനെതിരെ നേരത്തെ ലഹരി മരുന്ന്, അടിപിടിക്കേസുകള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ലുബാബിനെതിരെ മഞ്ചേശ്വരത്ത് എന്‍.ഡി.പി.എ. കേസുമുണ്ട്. സിവില്‍ പൊലീസ് ഓഫീസര്‍ പി.പി. സുധീഷ്, കെ. സുരേഷ് ബാബു എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു. ലഹരിക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ട് പോകുന്ന ജില്ലാ പൊലീസ് മേധാവിക്ക് കേന്ദ്ര ആഭ്യന്തര മ്ര്രന്താലയത്തിന്റെ ആദരം ലഭിച്ചിട്ടുണ്ട്.

Related Articles
Next Story
Share it