തോമസ് ക്രാസ്റ്റയുടെ മരണത്തിനിടയാക്കിയത് തലയ്‌ക്കേറ്റ മാരകക്ഷതം

ബദിയടുക്ക: സീതാംഗോളി പിലിപ്പള്ളത്തെ തോമസ് ക്രാസ്റ്റയുടെ (63) മരണത്തിന് കാരണമായത് തലയ്‌ക്കേറ്റ മാരകമായ ക്ഷതമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.ശനിയാഴ്ചയാണ് തോമസ് ക്രാസ്റ്റയുടെ മൃതദേഹം വീടിന് സമീപത്തെ ഷെഡ്ഡിന്റെ കക്കൂസ് ടാങ്കില്‍ കണ്ടെത്തിയത്. കുഴല്‍കിണര്‍ നിര്‍മ്മാണ കരാര്‍ ഏറ്റെടുത്ത് നടത്തി വരികയായിരുന്നു തോമസ് ക്രാസ്റ്റ. മൃതദേഹം കഴുത്ത് മുതല്‍ അരക്കെട്ട് വരെ ചാക്കില്‍ കെട്ടിയ നിലയിലും ബാക്കി ഭാഗം കര്‍ട്ടന്‍ തുണി കൊണ്ട് പൊതിഞ്ഞ നിലയിലുമായിരുന്നു. ഫോണ്‍ രേഖകളും മറ്റും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

ബദിയടുക്ക: സീതാംഗോളി പിലിപ്പള്ളത്തെ തോമസ് ക്രാസ്റ്റയുടെ (63) മരണത്തിന് കാരണമായത് തലയ്‌ക്കേറ്റ മാരകമായ ക്ഷതമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
ശനിയാഴ്ചയാണ് തോമസ് ക്രാസ്റ്റയുടെ മൃതദേഹം വീടിന് സമീപത്തെ ഷെഡ്ഡിന്റെ കക്കൂസ് ടാങ്കില്‍ കണ്ടെത്തിയത്. കുഴല്‍കിണര്‍ നിര്‍മ്മാണ കരാര്‍ ഏറ്റെടുത്ത് നടത്തി വരികയായിരുന്നു തോമസ് ക്രാസ്റ്റ. മൃതദേഹം കഴുത്ത് മുതല്‍ അരക്കെട്ട് വരെ ചാക്കില്‍ കെട്ടിയ നിലയിലും ബാക്കി ഭാഗം കര്‍ട്ടന്‍ തുണി കൊണ്ട് പൊതിഞ്ഞ നിലയിലുമായിരുന്നു. ഫോണ്‍ രേഖകളും മറ്റും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

Related Articles
Next Story
Share it