ഈ വര്‍ഷം ഹജ്ജിന് 10 ലക്ഷം പേര്‍ക്ക് അനുമതി
റിയാദ്: ഈ വര്‍ഷം ഹജ്ജ് ചെയ്യുന്നതിന് 10 ലക്ഷം തീര്‍ത്ഥാടകര്‍ക്ക് അനുമതി ലഭിച്ചു. രാജ്യത്തിന് അകത്തും പുറത്തു നിന്നും അടക്കം 10 ലക്ഷം പേര്‍ക്കാണ് സൗദി അറേബ്യ ഹജ്ജിന് അവസരം നല്‍കിയിരിക്കുന്നത്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെ നടന്ന രണ്ടര വര്‍ഷത്തെ തീര്‍ത്ഥാടനത്തിനുശേഷമാണ് ഇത്തവണ റെക്കോര്‍ഡ് തീര്‍ത്ഥാടകര്‍ക്ക് അനുമതി നല്‍കാന്‍ സൗദി ഭരണകൂടം തീരുമാനിച്ചത്. 65 വയസ്സില്‍ താഴെയുള്ളവര്‍ക്കു മാത്രമാണ് ഹജ്ജിന് അനുമതി നല്‍കുക. കോവിഡിന്റെ ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം. ഇതോടൊപ്പം 72 […]

റിയാദ്: ഈ വര്‍ഷം ഹജ്ജ് ചെയ്യുന്നതിന് 10 ലക്ഷം തീര്‍ത്ഥാടകര്‍ക്ക് അനുമതി ലഭിച്ചു. രാജ്യത്തിന് അകത്തും പുറത്തു നിന്നും അടക്കം 10 ലക്ഷം പേര്‍ക്കാണ് സൗദി അറേബ്യ ഹജ്ജിന് അവസരം നല്‍കിയിരിക്കുന്നത്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെ നടന്ന രണ്ടര വര്‍ഷത്തെ തീര്‍ത്ഥാടനത്തിനുശേഷമാണ് ഇത്തവണ റെക്കോര്‍ഡ് തീര്‍ത്ഥാടകര്‍ക്ക് അനുമതി നല്‍കാന്‍ സൗദി ഭരണകൂടം തീരുമാനിച്ചത്. 65 വയസ്സില്‍ താഴെയുള്ളവര്‍ക്കു മാത്രമാണ് ഹജ്ജിന് അനുമതി നല്‍കുക. കോവിഡിന്റെ ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം. ഇതോടൊപ്പം 72 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുകയും ചെയ്തിട്ടുണ്ട്. തീര്‍ത്ഥാടകര്‍ രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിക്കുകയും വേണം. കൂടാതെ ആരോഗ്യ വകുപ്പിന്റെ മുന്‍കരുതലുകള്‍ പാലിക്കണം. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് വിദേശത്തു നിന്ന് തീര്‍ത്ഥാടകര്‍ക്ക് ഹജ്ജിന് എത്താനുള്ള അനുമതി നല്‍കിയിരിക്കുന്നത്.