27-ാം രാവില്‍ ആയിരങ്ങള്‍ക്ക് ഇത്തവണയും ചായ സല്‍ക്കാരം ഒരുക്കി തായലങ്ങാടി
കാസര്‍കോട്: റമദാന്‍ 27-ാം രാവില്‍ പള്ളികളിലേക്ക് പ്രാര്‍ത്ഥനകള്‍ക്കായി ഒഴുകിയെത്തിയ ആയിരങ്ങള്‍ക്ക് ഇത്തവണയും ചായ സല്‍ക്കാരം ഒരുക്കി തായലങ്ങാടി ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ മാതൃകാപരമായ സേവനം. വര്‍ഷങ്ങളോളമായി തായലങ്ങാടി ടവര്‍ ക്ലോക്കിന് സമീപം പ്രത്യേക വേദിയൊരുക്കി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആയിരങ്ങള്‍ക്ക് ചായയും പലഹാരവും നല്‍കിവരുന്നുണ്ട്. തളങ്കര മാലിക് ദീനാര്‍ പള്ളിയിലേക്കും തായലങ്ങാടി ഖിളര്‍ ജുമാമസ്ജിദിലേക്കും ഒഴുകിയെത്തുന്ന വിശ്വാസികളെ ചായയും പലഹാരവും നല്‍കി വരവേല്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സേവനം ആരംഭിച്ചത്. ചായയോടൊപ്പം വിവിധ പലഹാരങ്ങള്‍ […]

കാസര്‍കോട്: റമദാന്‍ 27-ാം രാവില്‍ പള്ളികളിലേക്ക് പ്രാര്‍ത്ഥനകള്‍ക്കായി ഒഴുകിയെത്തിയ ആയിരങ്ങള്‍ക്ക് ഇത്തവണയും ചായ സല്‍ക്കാരം ഒരുക്കി തായലങ്ങാടി ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ മാതൃകാപരമായ സേവനം. വര്‍ഷങ്ങളോളമായി തായലങ്ങാടി ടവര്‍ ക്ലോക്കിന് സമീപം പ്രത്യേക വേദിയൊരുക്കി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആയിരങ്ങള്‍ക്ക് ചായയും പലഹാരവും നല്‍കിവരുന്നുണ്ട്. തളങ്കര മാലിക് ദീനാര്‍ പള്ളിയിലേക്കും തായലങ്ങാടി ഖിളര്‍ ജുമാമസ്ജിദിലേക്കും ഒഴുകിയെത്തുന്ന വിശ്വാസികളെ ചായയും പലഹാരവും നല്‍കി വരവേല്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സേവനം ആരംഭിച്ചത്. ചായയോടൊപ്പം വിവിധ പലഹാരങ്ങള്‍ നല്‍കി ഓരോ അതിഥിയേയും തായലങ്ങാടിയുടെ നല്ല മനസ്സ് സ്‌നേഹത്തോടെ വരവേറ്റു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍, തായലങ്ങാടി ഖത്തീബ് എസ്.ബി മുഹമ്മദ് ദാരിമി, തായലങ്ങാടി ജുമാമസ്ജിദ് കമ്മിറ്റി ഭാരവാഹികള്‍, മത നേതാക്കള്‍, രാഷ്ട്രീയ നേതാക്കള്‍, സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ തായലങ്ങാടിയുടെ സ്‌നേഹ മധുരം നുകരാനെത്തി. വാര്‍ഡ് കൗണ്‍സിലര്‍ മുഹമ്മദ് കുഞ്ഞി തായലങ്ങാടി, തായലങ്ങാടി ശാഖ മുസ്ലിംലീഗ്, യൂത്ത് ലീഗ് നേതാക്കള്‍ അടക്കമുള്ളവര്‍ നേതൃത്വം നല്‍കി.