ഇത്തവണ ക്യാമ്പൊരുക്കുന്നത് 5000 പേര്‍ക്ക്; രണ്ടാമത് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പുമായി തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ 1975 മേറ്റ്‌സ്
കാസര്‍കോട്: കാരുണ്യ-വിദ്യാഭ്യാസ പ്രോത്സാഹന പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയരായ തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 1975 ബാച്ച് കൂട്ടായ്മയുടെ രണ്ടാമത് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് ഈ മാസം 30ന് തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും. രാവിലെ 9 മുതല്‍ ഉച്ചതിരിഞ്ഞ് 3 മണിവരെയാണ് ക്യാമ്പ്. 5000ലധികം രോഗികള്‍ക്കുള്ള രോഗനിര്‍ണയ സംവിധാനവും സജ്ജീകരണങ്ങളും ഒരുക്കും. നിര്‍ധനനരും ഏറ്റവും അര്‍ഹരുമായ രോഗികള്‍ക്ക് ആവശ്യമായ തുടര്‍ ചികിത്സയും നല്‍കും. കേരളത്തിലെയും കര്‍ണാടകയിലെയും പ്രമുഖരായ […]

കാസര്‍കോട്: കാരുണ്യ-വിദ്യാഭ്യാസ പ്രോത്സാഹന പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയരായ തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 1975 ബാച്ച് കൂട്ടായ്മയുടെ രണ്ടാമത് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് ഈ മാസം 30ന് തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും. രാവിലെ 9 മുതല്‍ ഉച്ചതിരിഞ്ഞ് 3 മണിവരെയാണ് ക്യാമ്പ്. 5000ലധികം രോഗികള്‍ക്കുള്ള രോഗനിര്‍ണയ സംവിധാനവും സജ്ജീകരണങ്ങളും ഒരുക്കും. നിര്‍ധനനരും ഏറ്റവും അര്‍ഹരുമായ രോഗികള്‍ക്ക് ആവശ്യമായ തുടര്‍ ചികിത്സയും നല്‍കും. കേരളത്തിലെയും കര്‍ണാടകയിലെയും പ്രമുഖരായ 50ലധികം ഡോക്ടര്‍മാര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങളുമായി രോഗികളെ സൗജന്യമായി പരിശോധിക്കും. ലാബ് പരിശോധനയും എക്‌സ്‌റേ, ഇ.സി.ജി, സ്‌കാനിംഗ് എന്നിവയും മരുന്നും സൗജന്യമായി നല്‍കും. കാന്‍സര്‍ രോഗനിര്‍ണയവും നടത്തും. ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, സ്ത്രീരോഗം, കുട്ടികളുടെ വിഭാഗം, എല്ലുരോഗം, ഇ.എന്‍.ടി, റേഡിയോളജി, വൃക്കരോഗം, ഹൃദ്രോഗം, ഞരമ്പുരോഗം, ഉദരരോഗം, മൂത്രാശയ രോഗങ്ങള്‍, പല്ലുരോഗം, നേത്രരോഗം, കുട്ടികളുടെ ഞരമ്പുരോഗം, അര്‍ബുദം, മാനസികരോഗം, ത്വക്ക് രോഗം, ശ്വാസകോശരോഗം തുടങ്ങിയ വിഭാഗങ്ങളുടെ മെഡിക്കല്‍ ടീം ക്യാമ്പില്‍ ഉണ്ടാവും. 2019ല്‍ നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച മെഗാ മെഡിക്കല്‍ ക്യാമ്പിന്റെ തുടര്‍ച്ചയാണിത്.
ടി.എ ഷാഹുല്‍ ഹമീദ് ചെയര്‍മാനായുള്ള 75 മേറ്റ്‌സ് നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ക്യാമ്പൊരുക്കുന്നത്. വിദ്യാര്‍ത്ഥികളെ ഐ.എ.എസിന് പ്രാപ്തരാക്കുന്നതിനുള്ള സൗജന്യ സേവനവും കോവിഡ് കാലത്ത് നിര്‍ധന കുടുംബങ്ങളിലെ 50 വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ ഫോണുകളും മുസ്ലിം ഹൈസ്‌കൂളിന്റെ മികവിന്റെ വിദ്യാലയം കെട്ടിടത്തിന് ഫര്‍ണിച്ചറുകളും നല്‍കി ശ്രദ്ധേയരായ 75 മേറ്റ്‌സ് മുന്‍ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ നിര്‍ദ്ദേശപ്രകാരം കാസര്‍കോട്ട് ആയിരക്കണക്കിന് തൈകള്‍ നട്ടുപിടിപ്പിച്ച് പ്രശംസ നേടിയിരുന്നു. തളങ്കരയിലെ ദീനാര്‍ ഐക്യവേദി എന്ന സംഘടനക്ക് ആംബുലന്‍സ് വാങ്ങി നല്‍കിയും കൂട്ടായ്മ തങ്ങളുടെ കാരുണ്യ പ്രവര്‍ത്തനത്തിന്റെ മേന്മ അടയാളപ്പെടുത്തിയിരുന്നു.
പത്രസമ്മേളനത്തില്‍ മെഡിക്കല്‍ ക്യാമ്പ് കണ്‍വീനര്‍ എം.എ ലത്തീഫ്, കോഡിനേറ്റര്‍ ഡോ. മുഹമ്മദ് ഫിയാസ്, സൂപ്പര്‍ വൈസര്‍ ഇന്‍ചാര്‍ജ് കെ.എ മുഹമ്മദ് ബഷീര്‍ വോളിബോള്‍, ട്രഷറര്‍ എം.എ അഹ്മദ്, പബ്ലിസിറ്റി കണ്‍വീനര്‍ പി.എം കബീര്‍, സി.എം മുസ്തഫ, മജീദ് പള്ളിക്കാല്‍, യൂസഫ് ഹൈദര്‍, മജീദ് തെരുവത്ത്, എ.പി മുഹമ്മദ് കുഞ്ഞി, പി.എ മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ പട്‌ള എന്നിവര്‍ സംബന്ധിച്ചു.