ഇതാണ് യഥാര്‍ത്ഥ കേരള സ്റ്റോറി
കേരളത്തിന്റെ മഹിതമായ ചരിത്രത്തെ വളച്ചൊടിച്ച് വികലമാക്കി ചിത്രീകരിക്കുന്ന നവകാലത്ത് കേരളത്തിന്റെ ഹൃദ്യമായ മനുഷ്യ സ്‌നേഹത്തിന്റെ കഥ പറയാന്‍ കടല്‍ താണ്ടി അബൂദാബിയില്‍ എത്തിയിരിക്കുകയാണ് കുറുമ്പ.അബൂദാബിയിലെ സാമൂഹ്യ പ്രവര്‍ത്തകനും കെ.എം .സി.സി നേതാവുമായ അസീസ് കാളിയാടനാണ് കൊടും ദാരിദ്ര്യം കൂട്ടിനുണ്ടായിരുന്ന കുട്ടിക്കാലത്ത് തന്നെയും സഹോദരങ്ങളെയും നെഞ്ചോട് ചേര്‍ത്ത് പിടിച്ച് വളര്‍ത്തിയ കറുപ്പിയുടെയും മകള്‍ കുറുമ്പയുടെയും കഥ കുറുമ്പയില്‍ നിന്ന് തന്നെ മാലോകരെ കേള്‍പ്പിക്കാന്‍ അവരെ അബൂദാബിയില്‍ എത്തിച്ചിരിക്കുന്നത്. സത്യ സന്ധമായ യാഥാര്‍ഥ്യം അഭിമാനത്തോടെ വിളിച്ച് പറയാന്‍ കുറുമ്പ കടല്‍ […]
കേരളത്തിന്റെ മഹിതമായ ചരിത്രത്തെ വളച്ചൊടിച്ച് വികലമാക്കി ചിത്രീകരിക്കുന്ന നവകാലത്ത് കേരളത്തിന്റെ ഹൃദ്യമായ മനുഷ്യ സ്‌നേഹത്തിന്റെ കഥ പറയാന്‍ കടല്‍ താണ്ടി അബൂദാബിയില്‍ എത്തിയിരിക്കുകയാണ് കുറുമ്പ.അബൂദാബിയിലെ സാമൂഹ്യ പ്രവര്‍ത്തകനും കെ.എം .സി.സി നേതാവുമായ അസീസ് കാളിയാടനാണ് കൊടും ദാരിദ്ര്യം കൂട്ടിനുണ്ടായിരുന്ന കുട്ടിക്കാലത്ത് തന്നെയും സഹോദരങ്ങളെയും നെഞ്ചോട് ചേര്‍ത്ത് പിടിച്ച് വളര്‍ത്തിയ കറുപ്പിയുടെയും മകള്‍ കുറുമ്പയുടെയും കഥ കുറുമ്പയില്‍ നിന്ന് തന്നെ മാലോകരെ കേള്‍പ്പിക്കാന്‍ അവരെ അബൂദാബിയില്‍ എത്തിച്ചിരിക്കുന്നത്. സത്യ സന്ധമായ യാഥാര്‍ഥ്യം അഭിമാനത്തോടെ വിളിച്ച് പറയാന്‍ കുറുമ്പ കടല്‍ […]
കേരളത്തിന്റെ മഹിതമായ ചരിത്രത്തെ വളച്ചൊടിച്ച് വികലമാക്കി ചിത്രീകരിക്കുന്ന നവകാലത്ത് കേരളത്തിന്റെ ഹൃദ്യമായ മനുഷ്യ സ്‌നേഹത്തിന്റെ കഥ പറയാന്‍ കടല്‍ താണ്ടി അബൂദാബിയില്‍ എത്തിയിരിക്കുകയാണ് കുറുമ്പ.
അബൂദാബിയിലെ സാമൂഹ്യ പ്രവര്‍ത്തകനും കെ.എം .സി.സി നേതാവുമായ അസീസ് കാളിയാടനാണ് കൊടും ദാരിദ്ര്യം കൂട്ടിനുണ്ടായിരുന്ന കുട്ടിക്കാലത്ത് തന്നെയും സഹോദരങ്ങളെയും നെഞ്ചോട് ചേര്‍ത്ത് പിടിച്ച് വളര്‍ത്തിയ കറുപ്പിയുടെയും മകള്‍ കുറുമ്പയുടെയും കഥ കുറുമ്പയില്‍ നിന്ന് തന്നെ മാലോകരെ കേള്‍പ്പിക്കാന്‍ അവരെ അബൂദാബിയില്‍ എത്തിച്ചിരിക്കുന്നത്. സത്യ സന്ധമായ യാഥാര്‍ഥ്യം അഭിമാനത്തോടെ വിളിച്ച് പറയാന്‍ കുറുമ്പ കടല്‍ കടന്ന് കഴിഞ്ഞ ദിവസം അബൂദാബിയിലെത്തി.
അസീസ് കാളിയാടന്റെ മാതാപിതാക്കളായ ആയിഷക്കുട്ടിക്കും കാളിയാടന്‍ മൊയ്തീനും പതിനാല് മക്കളായിരുന്നു. ഇതില്‍ നാല് പേര്‍ ചെറുപ്രായത്തില്‍ തന്നെ മരണപ്പെട്ടു. ബാക്കിയുള്ള പത്തു മക്കളെയും പരിപാലിച്ചതും പോറ്റി വളര്‍ത്തിയതും അയല്‍വാസിയായ കറുപ്പിയും മകള്‍ കുറുമ്പയുമായിരുന്നു.
പ്രാരാബ്ധങ്ങളും വിഷമങ്ങളും നിരവധിയുണ്ടായിരുന്നെങ്കിലും അസീസിനെയും സഹോദരങ്ങളെയും വളര്‍ത്തുന്നതിലും പരിപാലിക്കുന്നതിലും കറുപ്പിക്കും മകള്‍ കുറുമ്പക്കും ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. ജൂണ്‍ 17, 18 തീയതികളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിക്കുന്ന മലപ്പുറം ഫെസ്റ്റില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് കുറുമ്പയെ അബൂദാബിയിലെത്തിച്ചത്. ഇപ്പോള്‍ കെ.എം.സി.സിയുടെ അമരത്ത് പ്രവര്‍ത്തിക്കുന്ന അസീസിനെയും സഹോദരങ്ങളെയും അമ്മയും താനും ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച് വളര്‍ത്തിയ മൈത്രിയുടെയും സ്‌നേഹത്തിന്റെയും റിയല്‍ സ്റ്റോറി കുറുമ്പ അന്ന് വീണ്ടും ഓര്‍ത്തെടുക്കും.
മലപ്പുറം ജില്ലയിലെ തിരുന്നാവായ എടക്കുളത്താണ് അസീസ് കാളിയാടന്റെ വീട്. കുറുമ്പയും അസീസും അയല്‍ വാസികളായിരുന്നു. അസീസിന്റെ ഉമ്മ പ്രസവിച്ച മക്കള്‍ക്കെല്ലാം ഒരു വയസിന് വ്യത്യാസമായിരുന്നു. എല്ലാവരും കുട്ടികളായതിനാല്‍ വളര്‍ത്തല്‍ ഏറെ ശ്രമകരമായിരുന്നു. ഈ സാഹചര്യത്തില്‍ അസീസിനെയും സഹോദരങ്ങളെയും ഉമ്മയോടൊപ്പം പരിപാലിച്ചതും ഭക്ഷണം നല്‍കിയതും ഉറക്കിയതും കറുപ്പിയും മകള്‍ കുറുമ്പയുമായിരുന്നു. ഇന്നത്തെ പോലെ ആസ്പത്രി സൗകര്യമില്ലായിരുന്ന കാലത്ത് അസീസിന്റെ ഉമ്മയുടെ പതിനാല് പ്രസവവും വീട്ടില്‍ വെച്ചാണ് നടന്നത്. വൈദ്യുതി ഇല്ലാതിരുന്ന കാലത്ത് കിണറില്‍ നിന്നും വെള്ളം കോരി വേണം എല്ലാ കുഞ്ഞുങ്ങളേയും കുളിപ്പിക്കാന്‍. ഈ അവസരങ്ങളിലെല്ലാം അസീസിന്റെ ഉമ്മാക്ക് സഹോദരിയായും മകളായും കൂടെ ഉണ്ടായിരുന്നത് അയല്‍വാസിയായ കറുപ്പിയും മകള്‍ കുറുമ്പയുമാണ്. ഭക്ഷണത്തിന് ഏറെ ബുദ്ധിമുട്ടിയ കാലത്ത് കറുപ്പിയുടെ മക്കളും കുറുമ്പയുടെ മക്കളും അസീസും സഹോദരങ്ങളും ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ടിരുന്നത് ഒരേ പാത്രത്തില്‍ നിന്നായിരുന്നു. അസീസിനും സഹോദരങ്ങള്‍ക്കും കുറുമ്പ ഒരു അമ്മയും സഹോദരിയുമാണ്. അത്രയ്ക്കും വാത്സല്യവും സ്‌നേഹവുമായിരുന്നു ഇരുകുടുംബങ്ങളും തമ്മില്‍.
കാലം കടന്ന് പോയി. മക്കള്‍ വളര്‍ന്നു. അസീസ് അബൂദാബിയില്‍ അറിയപ്പെടുന്ന ഒരാളായി മാറി. ഉമ്മ ആയിഷക്കുട്ടി ഒരിക്കല്‍ സന്ദര്‍ശനാര്‍ത്ഥം അബൂദാബിയില്‍ വന്നപ്പോള്‍ കണ്ട കാഴ്ചകളും യു.എ.ഇ.യുടെ മഹിമയും അയല്‍വാസിയായ കുറുമ്പയോട് വര്‍ണിക്കുകയും ചെയ്തു. ഇതൊക്കെ കേട്ടപ്പോള്‍ അബൂദാബിയിലേക്ക് വിമാനം കയറണമെന്ന് കുറുമ്പക്കും ആശയായി. ഈ വിവരം ആയിഷക്കുട്ടിയാണ് അസീസിനെ അറിയിച്ചത്. അന്ന് മുതല്‍ അസീസിന്റെ മനസിലുള്ള ഒരു ആഗ്രഹമായിരുന്നു കുറുമ്പയെ അബൂദാബിയിലേക്ക് കൊണ്ടുവരണമെന്നത്. ഇതാണ് ഇപ്പോള്‍ സഫലമായിരിക്കുന്നത്. ഉമ്മാക്ക് നല്‍കിയ വാക്ക് പാലിച്ചാണ് അസീസ് കുറുമ്പയെ അബൂദാബിയിലേക്ക് കൊണ്ടുവന്നത്. അസീസിന്റെ ഭാര്യയും മക്കളും നാട്ടില്‍ പോയി മടങ്ങുമ്പോള്‍ കുറുമ്പയെയും അബൂദാബിയിലേക്ക് ഒപ്പം കൂട്ടുകയായിരുന്നു. കറുപ്പിയും അസീസിന്റെ ഉമ്മ ആയിഷകുട്ടിയും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.
തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിക്കുള്ള എയര്‍ അറേബ്യ വിമാനത്തിലാണ് 67 വയസ്സുള്ള കുറുമ്പ അബൂദാബി വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് വരുന്ന കുറുമ്പയെ കണ്ട അസീസ് ഏറെ വികാരഭരിതനായി. കുറുമ്പയും അസീസും കെട്ടിപ്പിടിച്ചു കുറേനേരം കരഞ്ഞു. കുറേ കാലങ്ങള്‍ക്ക് ശേഷമാണ് ഇരുവരും തമ്മില്‍ കാണുന്നത്. തന്റെ കുട്ടിയെ കണ്ടതില്‍ ഏറെ സന്തോഷമുണ്ടെന്ന് കുറുമ്പ പറഞ്ഞു. വിമാനം പറന്ന് ഉയരുമ്പോള്‍ ചെറിയ ഭയം ഉണ്ടായിരുന്നെങ്കിലും പിന്നീട് മാറിയതായി അവര്‍ വിശദമാക്കി. അസീസും സഹോദരങ്ങളും തന്റെ അമ്മക്ക് പിറക്കാത്ത മക്കളാണെന്നും അവര്‍ വ്യക്തമാക്കി. ഒരാഴ്ചയോളം കുറുമ്പ അബൂദാബിയില്‍ ഉണ്ടാവും. യു.എ.ഇ യുടെ മനോഹര കാഴ്ചകള്‍ കണ്ടു മടങ്ങണം. ഇനിയുള്ള ദിവസങ്ങള്‍ കുറുമ്പ അസീസിന്റെ വീട്ടില്‍ താമസിക്കും.
ദാരിദ്ര്യം വേട്ടയാടിയ പഴയ കാലത്ത് തങ്ങളുടെ വീടിന്റെ ഒരു വെളിച്ചമായിരുന്നു കറുപ്പിയും മകള്‍ കുറുമ്പയുമെന്ന് അസീസ് കാളിയാടന്‍ പറഞ്ഞു. ഞാന്‍ വീട് എടുത്ത് മാറി താമസിച്ചുവെങ്കിലും നാട്ടിലേക്ക് പോയാല്‍ കുറുമ്പ എന്നും കാണാന്‍ വീട്ടിലേക്ക് വരുമായിരുന്നു. ശബരിമല ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ സന്ദര്‍ശിക്കാന്‍ പോയാല്‍ അവിടുന്നുള്ള പ്രസാദം അമ്മ കൊണ്ടുവന്ന് തരുമായിരുന്നുവെന്നും അദ്ദേഹം വിശദമാക്കി. മലപ്പുറത്തിന് ഒരു മഹിമയും മഹിതയുമുണ്ട്. മലപ്പുറത്ത് ജീവിക്കുന്നവര്‍ക്കും വളര്‍ന്നവര്‍ക്കും ഒരിക്കലും വിഭാഗീയത ചിന്തിക്കാന്‍ കഴിയില്ല. അയല്‍ വാസികള്‍ ഭക്ഷണം കഴിക്കാതെ മലപ്പുറത്തുകാര്‍ ഭക്ഷണം കഴിക്കാറില്ല. അയല്‍വാസിയുടെ ജാതിയും മതവും നോക്കാറില്ല. യഥാര്‍ത്ഥ കേരള സ്റ്റോറി ലോകത്തിന് പരിചയപ്പെടുത്തുന്നതിനാണ് കുറുമ്പയെ അബൂദാബിയിലേക്ക് കൊണ്ടുവന്നത്. യു.എ.ഇ.യുടെ എല്ലാ മേഖലകളും അമ്മയെ കാണിക്കണം. ആര് എന്ത് വര്‍ഗീയത പ്രചരിപ്പിക്കാന്‍ ശ്രമിച്ചാലും മലപ്പുറത്തുകാരുടെ മനസ്സിനകത്ത് വിഭാഗീയത മുളച്ചു വരില്ല-അസീസ് വ്യക്തമാക്കി.
അധികാരം വെട്ടിപ്പിടിക്കാന്‍ ഇല്ലാ കഥകള്‍ മെനെഞ്ഞെടുത്ത് പരസ്പരം വിഭാഗീയത ആരോപിക്കുന്ന സമയത്ത് കുറുമ്പയും അസീസും മഹിതമായ മൈത്രിയുടെ ഒരു മാതൃകയാണ്.
-റാഷിദ് പൂമാടം