ഇത് പുതിയ ഇന്ത്യ; വിദ്യാഭ്യാസ നൈപുണ്യ മേഖലകളില്‍ വന്‍ പുരോഗതി -പ്രധാനമന്ത്രി

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ ഭരണനിര്‍വ്വഹണ ആസ്ഥാന മന്ദിരമായ ഡോ. ബി.ആര്‍. അംബേദ്ക്കര്‍ മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയില്‍ ഉള്‍പ്പെടെ നടപ്പിലാക്കിയ വികസനങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.വിദ്യാഭ്യാസ, നൈപുണ്യ വികസന മേഖലകളില്‍ ഇത്രയേറെ പുരോഗതി പത്ത് വര്‍ഷം മുമ്പ് സാധ്യമായിരുന്നില്ലെന്ന് പദ്ധതികള്‍ വിവരിച്ച് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇത് പുതിയ ഇന്ത്യയാണ്. ഇന്നത്തെയും ഭാവി തലമുറയുടെയും ആധുനിക വിദ്യാഭ്യാസത്തിനായി സര്‍ക്കാര്‍ വളരെയധികം ചെലവഴിക്കുന്നുണ്ട്-പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.ജമ്മു കശ്മീരില്‍ നടന്ന ചടങ്ങില്‍ വിവിധ മേഖലകളിലായി 32,000 […]

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ ഭരണനിര്‍വ്വഹണ ആസ്ഥാന മന്ദിരമായ ഡോ. ബി.ആര്‍. അംബേദ്ക്കര്‍ മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയില്‍ ഉള്‍പ്പെടെ നടപ്പിലാക്കിയ വികസനങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.
വിദ്യാഭ്യാസ, നൈപുണ്യ വികസന മേഖലകളില്‍ ഇത്രയേറെ പുരോഗതി പത്ത് വര്‍ഷം മുമ്പ് സാധ്യമായിരുന്നില്ലെന്ന് പദ്ധതികള്‍ വിവരിച്ച് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇത് പുതിയ ഇന്ത്യയാണ്. ഇന്നത്തെയും ഭാവി തലമുറയുടെയും ആധുനിക വിദ്യാഭ്യാസത്തിനായി സര്‍ക്കാര്‍ വളരെയധികം ചെലവഴിക്കുന്നുണ്ട്-പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ജമ്മു കശ്മീരില്‍ നടന്ന ചടങ്ങില്‍ വിവിധ മേഖലകളിലായി 32,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിക്കുകയോ തറക്കല്ലിടുകയോ ചെയ്തു.
കേന്ദ്ര സര്‍വ്വകലാശാല ക്യാമ്പസ്സില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടന്ന പരിപാടിയില്‍ വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. കെ.സി. ബൈജു അധ്യക്ഷത വഹിച്ചു.
മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. ജി. ഗോപകുമാര്‍, എക്സിക്യുട്ടീവ് കൗണ്‍സില്‍ അംഗം പ്രൊഫ. ജോസഫ് കോയിപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ, അക്കാദമിക് കൗണ്‍സില്‍ അംഗം പ്രൊഫ. ആര്‍.കെ. മിശ്ര, കോര്‍ട്ട്, എക്സിക്യുട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, അക്കാദമിക് വിദഗ്ധര്‍, അധ്യാപകര്‍, ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
രജിസ്ട്രാര്‍ ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍ സ്വാഗതവും കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍സ് ഡോ. ആര്‍. ജയപ്രകാശ് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it