ഇത് കേരളത്തോട് കാണിക്കുന്ന ക്രൂരത
നിരവധിപേരുടെ ജീവന്‍ നഷ്ടമാകാനിടവരുത്തിയ വയനാട് ദുരന്തത്തിന്റെ കെടുതികള്‍ നാടിനെ ഇപ്പോഴും വിട്ടുമാറിയിട്ടില്ല. കേരളത്തെ മാത്രമല്ല രാജ്യത്തെയാകമാനം സങ്കടത്തിലാഴ്ത്തിയ ദുരിതമാണ് വയനാട് ജില്ലയിലുണ്ടായത്. വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും മാത്രമല്ല കേരളത്തിനകത്തും പുറത്തുമുള്ള മനുഷ്യസ്‌നേഹികളായ അനവധിപേര്‍ വയനാട് ജനതയുടെ കണ്ണീരൊപ്പാന്‍ സാമ്പത്തിക സഹായങ്ങള്‍ നല്‍കി. എന്നാല്‍ കേരളത്തിന് അര്‍ഹവും ന്യായവുമായ സാമ്പത്തികസഹായം ഒരിടത്തുനിന്നും മാത്രം ലഭിച്ചില്ല. കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ഒരു രൂപയുടെ സഹായം പോലും കേരളത്തിന് നല്‍കിയിട്ടില്ലെന്ന വസ്തുത എത്രമാത്രം ലജ്ജാകരമാണെന്ന് വിലയിരുത്തപ്പെടേണ്ടതുണ്ട്. വയനാട്ടിലെ ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടമായവര്‍ക്ക് […]

നിരവധിപേരുടെ ജീവന്‍ നഷ്ടമാകാനിടവരുത്തിയ വയനാട് ദുരന്തത്തിന്റെ കെടുതികള്‍ നാടിനെ ഇപ്പോഴും വിട്ടുമാറിയിട്ടില്ല. കേരളത്തെ മാത്രമല്ല രാജ്യത്തെയാകമാനം സങ്കടത്തിലാഴ്ത്തിയ ദുരിതമാണ് വയനാട് ജില്ലയിലുണ്ടായത്. വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും മാത്രമല്ല കേരളത്തിനകത്തും പുറത്തുമുള്ള മനുഷ്യസ്‌നേഹികളായ അനവധിപേര്‍ വയനാട് ജനതയുടെ കണ്ണീരൊപ്പാന്‍ സാമ്പത്തിക സഹായങ്ങള്‍ നല്‍കി. എന്നാല്‍ കേരളത്തിന് അര്‍ഹവും ന്യായവുമായ സാമ്പത്തികസഹായം ഒരിടത്തുനിന്നും മാത്രം ലഭിച്ചില്ല. കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ഒരു രൂപയുടെ സഹായം പോലും കേരളത്തിന് നല്‍കിയിട്ടില്ലെന്ന വസ്തുത എത്രമാത്രം ലജ്ജാകരമാണെന്ന് വിലയിരുത്തപ്പെടേണ്ടതുണ്ട്. വയനാട്ടിലെ ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടമായവര്‍ക്ക് താല്‍ക്കാലികാശ്വാസം പോലും ലഭ്യമാക്കാത്ത കേന്ദ്രസര്‍ക്കാറിന്റെ നിലപാടിനെ വിവേചനമെന്നുപറഞ്ഞാല്‍ കുറഞ്ഞുപോകും. കേരളത്തോട് കാണിക്കുന്ന ക്രൂരത തന്നെയാണിത്. വയനാട് ജില്ലയില്‍ സംഭവിച്ചത്ര ആഘാതമില്ലാത്ത ദുരന്തം നടന്ന സംസ്ഥാനങ്ങള്‍ക്ക് പോലും വാരിക്കോരി സഹായം നല്‍കിയ കേന്ദ്രം കേരളത്തെ മാത്രം മന:സാക്ഷിക്കുത്തില്ലാതെ അവഗണിക്കുന്നതില്‍ ചില സംശയങ്ങളുണ്ട്. ബോധപൂര്‍വം തന്നെയാണ് ഈ അവഗണനയെന്നുതന്നെ കരുതേണ്ടിയിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ചൂരല്‍മല സന്ദര്‍ശിക്കുകയും സഹായം ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി തിരിച്ചുപോയതിന് ശേഷം ഇക്കാര്യത്തില്‍ യാതൊരു പ്രതികരണവും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുമുണ്ടായിട്ടില്ല. കഴിഞ്ഞ നിയമസഭയില്‍ കേന്ദ്രസഹായം ലഭിക്കാത്ത വിഷയമാണ് പ്രധാനമായും ചര്‍ച്ച ചെയ്യപ്പെട്ടത്. പ്രതിപക്ഷനേതാവ് വി.ഡി സതീശനാണ് വിഷയം ചര്‍ച്ചയിലേക്ക് കൊണ്ടുവന്നത്. കേന്ദ്രനിലപാടിനെതിരെ ഭരണപക്ഷത്തുനിന്നും പ്രതിപക്ഷത്തുനിന്നും രൂക്ഷവിമര്‍ശനമാണുയര്‍ന്നത്. പ്രശ്‌നത്തില്‍ ഹൈക്കോടതിയും ഇടപെട്ടതോടെ കേന്ദ്ര അവഗണന സജീവ ചര്‍ച്ചാവിഷയമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ചൂരല്‍മല ഉരുള്‍പൊട്ടലില്‍ സഹായധനം അനുവദിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ രണ്ടാഴ്ചക്കകം നിലപാടറിയിക്കണമെന്നാണ് ഹൈക്കോടതി കേന്ദ്രസര്‍ക്കാറിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ദേശീയ ദുരന്തനിവാരണ നിധിയില്‍ നിന്നും തുക എന്ന് അനുവദിക്കാനാകുമെന്നാണ് ഹൈക്കോടതി ചോദിച്ചത്. ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് കേരളത്തിന് കേന്ദ്രസഹായമൊന്നും ലഭിച്ചില്ലെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയെ അറിയിച്ചിരുന്നു. അയല്‍ സംസ്ഥാനങ്ങളിലുണ്ടായ പ്രകൃതിദുരന്തങ്ങളില്‍ കേന്ദ്ര ഫണ്ട് അനുവദിച്ച കാര്യവും അമിക്കസ് ക്യൂറി വ്യക്തമാക്കി. കേന്ദ്രസഹായം കേരളത്തിനുള്ള ഔദാര്യമല്ല. അവകാശമാണ്.
കേന്ദ്രത്തിന് കേരളത്തില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ കണക്കെടുപ്പ് നടത്തിയാല്‍ അവിടെ നിന്നും ലഭിക്കുന്ന സഹായം വെറും തുച്ഛമാണ്. മറ്റ് സംസ്ഥാനങ്ങളെ പോലെ കേരളത്തിനും കേന്ദ്രത്തിന്റെ സാമ്പത്തിക സഹായത്തിന് അര്‍ഹതയുണ്ട്. കേന്ദ്രം അറിഞ്ഞുനല്‍കുന്നില്ലെങ്കില്‍ നിയമപോരാട്ടത്തിലൂടെയെങ്കിലും നേടിയെടുക്കണം.