വാക്‌സിനെടുക്കുന്നവര്‍ക്ക് 50,000 രൂപയുടെ സ്മാര്‍ട് ഫോണ്‍ സമ്മാനം; വാക്‌സിനെടുപ്പിക്കാന്‍ മോഹ വാഗ്ദാനങ്ങളുമായി രാജ്‌കോട്ട് നഗരസഭ

രാജ്‌കോട്ട്: രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ വാക്‌സിനേഷന്‍ നടപടികള്‍ ഊര്‍ജിതമാക്കി. വാക്‌സിനെടുപ്പിക്കാന്‍ മോഹ വാഗ്ദാനങ്ങള്‍ നല്‍കിയു ചിലര്‍ ക്യാമ്പയിന്‍ ആരംഭിച്ചു. വാക്‌സിനെടുക്കുന്നവര്‍ക്ക് 50,000 രൂപയുടെ സ്മാര്‍ട് ഫോണ്‍ ആണ് രാജ്‌കോട്ട് നഗരസഭ സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. വൈറസിനെതിരെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാ വാക്‌സിനേഷന്‍ ക്യാമ്പിന്റെ ഭാഗമായാണ് വമ്പന്‍ ഓഫറുമായി നഗരസഭ രംഗത്തെത്തിയത്. വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കുന്നവരില്‍ നിന്ന് നറുക്കെടുക്കുന്ന ഒരാള്‍ക്ക് 50,000 രൂപയുടെ സ്മാര്‍ട്ട്‌ഫോണ്‍ നല്‍കുമെന്നാണ് […]

രാജ്‌കോട്ട്: രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ വാക്‌സിനേഷന്‍ നടപടികള്‍ ഊര്‍ജിതമാക്കി. വാക്‌സിനെടുപ്പിക്കാന്‍ മോഹ വാഗ്ദാനങ്ങള്‍ നല്‍കിയു ചിലര്‍ ക്യാമ്പയിന്‍ ആരംഭിച്ചു. വാക്‌സിനെടുക്കുന്നവര്‍ക്ക് 50,000 രൂപയുടെ സ്മാര്‍ട് ഫോണ്‍ ആണ് രാജ്‌കോട്ട് നഗരസഭ സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്.

വൈറസിനെതിരെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാ വാക്‌സിനേഷന്‍ ക്യാമ്പിന്റെ ഭാഗമായാണ് വമ്പന്‍ ഓഫറുമായി നഗരസഭ രംഗത്തെത്തിയത്. വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കുന്നവരില്‍ നിന്ന് നറുക്കെടുക്കുന്ന ഒരാള്‍ക്ക് 50,000 രൂപയുടെ സ്മാര്‍ട്ട്‌ഫോണ്‍ നല്‍കുമെന്നാണ് പ്രഖ്യാപനം. ഡിസംബര്‍ നാലിനും 10നും ഇടക്ക് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്കാണ് അവസരം.

മെഗാ വാക്‌സിനേഷന്‍ ഡ്രൈവിന്റെ ദിവസങ്ങളില്‍ 22 ആരോഗ്യ കേന്ദ്രങ്ങളും 12 മണിക്കൂര്‍ പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഏറ്റവും കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്ന ആരോഗ്യ കേന്ദ്രത്തിന് 21,000 രൂപ സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്‌കോട്ടില്‍ ഇനി 1.82 ലക്ഷം ആളുകള്‍ രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാനുണ്ടെന്നാണ് കണക്കുകള്‍.

Related Articles
Next Story
Share it