പാടത്ത് തിരുവാതിരയും നാടന്‍ പാട്ടും; നാടിന്റെ ഉത്സവമായി കുടുംബശ്രീയുടെ കൊയ്ത്തുത്സവം

പൊയിനാച്ചി: ചെമ്മനാട് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ പതിനാലാം വാര്‍ഡിലെ കളനാട് ഏറങ്കൈ വയലില്‍ നടന്ന കൊയ്ത്തുല്‍സവം നാടിനും നാട്ടുകാര്‍ക്കും ആഘോഷത്തിന്റെ പുത്തന്‍ ഉണര്‍വ്വ് സമ്മാനിച്ചു. തരിശായി കിടന്ന പതിനാലേക്കറോളം സ്ഥലത്താണ് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ നെല്‍കൃഷിയിറക്കിയത്. കഴിഞ്ഞ വര്‍ഷവും കുടുംബശ്രീ ഈ പാടത്ത് കൃഷിയിറക്കുകയും അരിശ്രി എന്ന പേരില്‍ അരി വിപണിയിലിറക്കുകയും ചെയ്തിരുന്നു. പൂര്‍ണ്ണമായും ജൈവ കൃഷി രീതിയില്‍, കയമ, ജയ എന്നീ വിത്തിനങ്ങളാണ് ഈ വര്‍ഷം ഉപയോഗപ്പെടുത്തിയത്. കൊയ്ത്തുല്‍സവത്തിന്റെ ഭാഗമായി വയലിന് നടുവില്‍ വിവിധ പരിപാടികള്‍ […]

പൊയിനാച്ചി: ചെമ്മനാട് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ പതിനാലാം വാര്‍ഡിലെ കളനാട് ഏറങ്കൈ വയലില്‍ നടന്ന കൊയ്ത്തുല്‍സവം നാടിനും നാട്ടുകാര്‍ക്കും ആഘോഷത്തിന്റെ പുത്തന്‍ ഉണര്‍വ്വ് സമ്മാനിച്ചു. തരിശായി കിടന്ന പതിനാലേക്കറോളം സ്ഥലത്താണ് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ നെല്‍കൃഷിയിറക്കിയത്.
കഴിഞ്ഞ വര്‍ഷവും കുടുംബശ്രീ ഈ പാടത്ത് കൃഷിയിറക്കുകയും അരിശ്രി എന്ന പേരില്‍ അരി വിപണിയിലിറക്കുകയും ചെയ്തിരുന്നു. പൂര്‍ണ്ണമായും ജൈവ കൃഷി രീതിയില്‍, കയമ, ജയ എന്നീ വിത്തിനങ്ങളാണ് ഈ വര്‍ഷം ഉപയോഗപ്പെടുത്തിയത്.
കൊയ്ത്തുല്‍സവത്തിന്റെ ഭാഗമായി വയലിന് നടുവില്‍ വിവിധ പരിപാടികള്‍ നടന്നു. ഹരിത കര്‍മ്മ സേനാ അംഗങ്ങളുടെ തിരുവാതിര, ബാലസഭ കുട്ടികളുടെ നാടോടി നൃത്തം, ജനപ്രതിനിധികളും കുടുംബശ്രീ പ്രവര്‍ത്തകരും അണിനിരന്ന നാടന്‍ പാട്ടുകള്‍ തുടങ്ങിയവയൊക്കെ കൊയ്ത്തുല്‍സവത്തിന്റെ ഭാഗമായി ഏറങ്കൈ വയലില്‍ അരങ്ങേറി. സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ മുംതാസ് അബൂബക്കറിന്റെ അധ്യക്ഷതയില്‍ ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മണ്‍സൂര്‍ കുരിക്കള്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷംസുദ്ദീന്‍ തെക്കില്‍, ആയിഷ, രമ ഗംഗാധരന്‍, പഞ്ചായത്തംഗങ്ങളായ വീണ റാണി ശങ്കര, രാജന്‍ കെ പൊയിനാച്ചി, മൈമൂന, രേണുക ഭാസ്‌ക്കരന്‍, സുജാത രാമകൃഷ്ണന്‍, സി ഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍ രമ. ടി.കെ, സി ഡി എസ് മെമ്പര്‍മാരായ അനീസ പാലോത്ത്, ഇന്ദിര, ശ്രീജ, ബേബി, സൗമിനി, ധന്യ, ഡിപിഎം രാംനേഷ്, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ഭവ്യ, ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ ജിജി, ജെനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മെമ്പര്‍ സെക്രട്ടറി പ്രദീഷ് എം.കെ സ്വാഗതവും അക്കൗണ്ടന്റ് പ്രിയ വിശ്വം നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it