കാസര്‍കോട്: എട്ട് വര്‍ഷം മുമ്പത്തെ കഞ്ചാവ് കടത്ത് കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി അറസ്റ്റില്‍. തിരുവനന്തപുരം വക്കം നെടുകണ്ടത്തെ ജെ.കെ രത്നാകര(45)നെയാണ് കായംകുളത്ത് വെച്ച് കാസര്‍കോട് എസ്.ഐ വിഷ്ണുപ്രസാദിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 2013 ജൂണ്‍ എട്ടിന് കാസര്‍കോട് റെയില്‍വേ സ്റ്റേഷന് സമീപം 2.100 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിലാണ് അറസ്റ്റ്. മറ്റൊരു പ്രതി തിരുവനന്തപുരം നെടുകണ്ടത്തെ അനസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. രഘുനാഥന്, സജിത് എന്നീ പൊലീസുകാരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.