നയതന്ത്ര സ്വര്‍ണക്കടത്ത്: മംഗളൂരു സ്വദേശിയും പ്രതിപ്പട്ടികയില്‍
കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ മംഗളൂരു സ്വദേശിയെ പ്രതിയാക്കി. മംഗളൂരു ഭവന്തി സ്ട്രീറ്റില് രാജേന്ദ്രപ്രകാശ് പവാറിനെയാണ് കസ്റ്റംസ് 24ാം പ്രതിയായി ചേര്‍ത്തത്. നേരത്തെ അറസ്റ്റിലായ 16 പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കസ്റ്റംസിന് രാജേന്ദ്രപ്രകാശിനെ കുറിച്ച് വിവരം ലഭിച്ചത്. ഇയാള്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുള്ളതായി കസ്റ്റംസിന് വിവരം ലഭിച്ചത് മുതല്‍ ഇയാളെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. നിരവധി തവണ സമന്‍സ് അയച്ചിട്ടും ചോദ്യം ചെയ്യലിനു ഹാജരാകുകയോ മറുപടി […]

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ മംഗളൂരു സ്വദേശിയെ പ്രതിയാക്കി. മംഗളൂരു ഭവന്തി സ്ട്രീറ്റില് രാജേന്ദ്രപ്രകാശ് പവാറിനെയാണ് കസ്റ്റംസ് 24ാം പ്രതിയായി ചേര്‍ത്തത്. നേരത്തെ അറസ്റ്റിലായ 16 പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കസ്റ്റംസിന് രാജേന്ദ്രപ്രകാശിനെ കുറിച്ച് വിവരം ലഭിച്ചത്. ഇയാള്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുള്ളതായി കസ്റ്റംസിന് വിവരം ലഭിച്ചത് മുതല്‍ ഇയാളെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. നിരവധി തവണ സമന്‍സ് അയച്ചിട്ടും ചോദ്യം ചെയ്യലിനു ഹാജരാകുകയോ മറുപടി നല്‍കുകയോ ചെയ്യാത്ത സാഹചര്യത്തില്‍ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (സാമ്പത്തികം) കോടതിയെ സമീപിച്ചിട്ടുണ്ട്.
രാജ്യത്തേക്ക് സ്വര്‍ണം എത്തിക്കുന്നതില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് അന്വേഷണ സംഘം സംശയിക്കുന്നത്. അതിനിടെ, കേസില്‍ എന്‍.ഐ.എ അറസ്റ്റ് ചെയ്ത മൂവാറ്റുപുഴ സ്വദേശി റബിന്‍സ് ഹമീദിനെ ജയിലില്‍ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി അനുമതി നല്‍കി. എന്‍.ഐ.എയുടെ കേസിലെ 10ാം പ്രതിയായ റബിന്‍സിനെ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്ന് കാട്ടി കസ്റ്റംസ് സൂപ്രണ്ട് വി. വിവേക് നല്‍കിയ അപേക്ഷ അംഗീകരിച്ചാണ് കോടതിയുടെ നടപടി. ഒക്ടോബര്‍ 26നാണ് റബിന്‍സ് അറസ്റ്റിലായത്.
Thiruvananthapuram Gold smuggling case: Mangalore native added to accused list