തിരുവല്ല സന്ദീപ്കുമാര്‍ വധക്കേസിലെ പ്രതിയെ മൊഗ്രാലിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

കുമ്പള: സി.പി.എം തിരുവല്ല പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി.ബി സന്ദീപ്കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മൊഗ്രാല്‍ പേരാല്‍ മൈമൂന്‍നഗര്‍ കുന്നിലിലെ മന്‍സൂറി(25)നെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്ന് രാവിലെ കുമ്പള പൊലീസിന്റെ സഹായത്തോടെയാണ് പൊലീസ് തെളിവെടുപ്പിന് എത്തിച്ചത്. മന്‍സൂര്‍ രണ്ട് വര്‍ഷത്തോളമായി വീട് വിട്ടുകഴിയുകയായിരുന്നുവെന്നാണ് വിവരം. നേരത്തെ അറസ്റ്റിലാകുമ്പോള്‍ കണ്ണൂര്‍ ചെറുപുഴയിലെ മുഹമ്മദ് ഫൈസല്‍ എന്നാണ് പൊലീസിനോട് പേര് പറഞ്ഞിരുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പേര് വ്യാജമാണെന്നും മൊഗ്രാല്‍ മൈമൂന്‍ സ്വദേശിയാണെന്നും തിരിച്ചറിഞ്ഞത്. മന്‍സൂറിനെതിരെ കുമ്പളയില്‍ മോഷണക്കേസും […]

കുമ്പള: സി.പി.എം തിരുവല്ല പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി.ബി സന്ദീപ്കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മൊഗ്രാല്‍ പേരാല്‍ മൈമൂന്‍നഗര്‍ കുന്നിലിലെ മന്‍സൂറി(25)നെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്ന് രാവിലെ കുമ്പള പൊലീസിന്റെ സഹായത്തോടെയാണ് പൊലീസ് തെളിവെടുപ്പിന് എത്തിച്ചത്. മന്‍സൂര്‍ രണ്ട് വര്‍ഷത്തോളമായി വീട് വിട്ടുകഴിയുകയായിരുന്നുവെന്നാണ് വിവരം. നേരത്തെ അറസ്റ്റിലാകുമ്പോള്‍ കണ്ണൂര്‍ ചെറുപുഴയിലെ മുഹമ്മദ് ഫൈസല്‍ എന്നാണ് പൊലീസിനോട് പേര് പറഞ്ഞിരുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പേര് വ്യാജമാണെന്നും മൊഗ്രാല്‍ മൈമൂന്‍ സ്വദേശിയാണെന്നും തിരിച്ചറിഞ്ഞത്. മന്‍സൂറിനെതിരെ കുമ്പളയില്‍ മോഷണക്കേസും നിലവിലുണ്ട്.

Related Articles
Next Story
Share it