ഹൈക്കോടതിയുടെ അനുമതിയില്ലാതെ ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട 36 ക്രിമിനല്‍ കേസുകള്‍ പിന്‍വലിച്ചു

തിരുവനന്തപുരം: എം.പി.മാരും എം.എല്‍.എ. മാരും പ്രതികളായ 36 ക്രിമിനല്‍ കേസുകള്‍ ഹൈക്കോടതിയുടെ അനുമതിയില്ലാതെ കേരളം പിന്‍വലിച്ചു. 2020 സെപ്തംബര്‍ 16നും 2021 ജുലായ് 31നും ഇടയിലാണ് കേസുകള്‍ പിന്‍വലിച്ചതെന്ന് കേരളാ ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ സോഫി തോമസ് സുപ്രീംകോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ചു. ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 321-ാം വകുപ്പ് പ്രകാരം തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നില്‍ നിന്ന് 16 ക്രിമിനല്‍ കേസുകളും ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 4ല്‍ നിന്ന് പത്ത് കേസുകളും […]

തിരുവനന്തപുരം: എം.പി.മാരും എം.എല്‍.എ. മാരും പ്രതികളായ 36 ക്രിമിനല്‍ കേസുകള്‍ ഹൈക്കോടതിയുടെ അനുമതിയില്ലാതെ കേരളം പിന്‍വലിച്ചു.
2020 സെപ്തംബര്‍ 16നും 2021 ജുലായ് 31നും ഇടയിലാണ് കേസുകള്‍ പിന്‍വലിച്ചതെന്ന് കേരളാ ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ സോഫി തോമസ് സുപ്രീംകോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ചു.
ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 321-ാം വകുപ്പ് പ്രകാരം തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നില്‍ നിന്ന് 16 ക്രിമിനല്‍ കേസുകളും ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 4ല്‍ നിന്ന് പത്ത് കേസുകളും ഹൈക്കോടതിയുടെ അനുമതിയില്ലാതെ പിന്‍വലിച്ചിട്ടുണ്ട്.
തളിപ്പറമ്പ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് 5 കേസുകളും കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് 4 കേസുകളും മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ഒരു കേസും ഇത്തരത്തില്‍ പിന്‍വലിച്ചിട്ടുണ്ടെന്നും ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ സുപ്രീംകോടതിയെ അറിയിച്ചു. എം.പിമാരും എം.എല്‍.എ.മാരും ഉള്‍പ്പെടുന്ന ക്രിമിനല്‍ കേസുകള്‍ ഹൈക്കോടതിയുടെ അനുമതിയില്ലാതെ പിന്‍വലിക്കരുതെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇങ്ങനെ പിന്‍വലിച്ച കേസുകളുടെ വിശദാംശങ്ങള്‍ കൈമാറണമെന്ന സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ സത്യവാങ്മൂലം നല്‍കിയത്. അഭിഭാഷകനായ ടി.ജി.എന്‍. നായരാണ് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന്റെ സത്യവാങ്മൂലം സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തത്.

Related Articles
Next Story
Share it