മൊഗ്രാല്‍ മതസൗഹാര്‍ദ്ദത്തിന് കീര്‍ത്തി കേട്ട ഇശല്‍ഗ്രാമം -അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ.

മൊഗ്രാല്‍: മാപ്പിളപ്പാട്ടിന്റെ ഈരടികളെയും കാല്പന്ത് കളിയുടെ ആരവങ്ങളെയും നെഞ്ചോട് ചേര്‍ത്ത് വെക്കുന്ന മൊഗ്രാല്‍ മതസൗഹാര്‍ദ്ദത്തിനും കീര്‍ത്തി കേട്ട ഗ്രാമമാണെന്ന് അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ അഭിപ്രായപ്പെട്ടു. 1950കളില്‍ സര്‍വീസ് നടത്തിയിരുന്ന ഹിന്ദു-ഇസ്ലാം ബസ് സര്‍വീസ് ഇതിന്റെ ഉദാത്ത ഉദാഹരണമാണെന്നും തുടര്‍ന്ന് നാളിത് വരെയും മതേതരത്വത്തില്‍ വെള്ളം ചേര്‍ക്കാതെ, അതിനെ സംരക്ഷിച്ചുപോവാന്‍ മൊഗ്രാല്‍ നിവാസികള്‍ക്ക് സാധിച്ചിട്ടുണ്ടെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു. മൊഗ്രാല്‍ ദേശീയവേദിയുടെ മുപ്പതാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ഐ.ടി ആന്റ് ഷോപ്‌സ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ […]

മൊഗ്രാല്‍: മാപ്പിളപ്പാട്ടിന്റെ ഈരടികളെയും കാല്പന്ത് കളിയുടെ ആരവങ്ങളെയും നെഞ്ചോട് ചേര്‍ത്ത് വെക്കുന്ന മൊഗ്രാല്‍ മതസൗഹാര്‍ദ്ദത്തിനും കീര്‍ത്തി കേട്ട ഗ്രാമമാണെന്ന് അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ അഭിപ്രായപ്പെട്ടു. 1950കളില്‍ സര്‍വീസ് നടത്തിയിരുന്ന ഹിന്ദു-ഇസ്ലാം ബസ് സര്‍വീസ് ഇതിന്റെ ഉദാത്ത ഉദാഹരണമാണെന്നും തുടര്‍ന്ന് നാളിത് വരെയും മതേതരത്വത്തില്‍ വെള്ളം ചേര്‍ക്കാതെ, അതിനെ സംരക്ഷിച്ചുപോവാന്‍ മൊഗ്രാല്‍ നിവാസികള്‍ക്ക് സാധിച്ചിട്ടുണ്ടെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
മൊഗ്രാല്‍ ദേശീയവേദിയുടെ മുപ്പതാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ഐ.ടി ആന്റ് ഷോപ്‌സ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി. അബ്ദുസ്സലാം മുഖ്യാതിഥിയായിരുന്നു. ദേശീയവേദി പ്രസിഡണ്ട് എ.എം. സിദ്ദീഖ് റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു.
വി.എം കുട്ടി-പീര്‍ മുഹമ്മദ് സ്മരണാര്‍ത്ഥം കേരള സിംഗേര്‍സ് അവതരിപ്പിച്ച സംഗീതാഞ്ജലിയും അരങ്ങേറി.
ദേശീയവേദി പുതിയ ഭാരവാഹികളെ എം.എല്‍.എ ഷാളണിയിച്ചു. മുന്‍ പ്രസിഡണ്ട് ടി.കെ അന്‍വര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. കേരള സിംഗേഴ്‌സ് കലാകാരന്മാര്‍ക്ക് കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം റിയാസ് മൊഗ്രാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
സിദ്ധീഖലി മൊഗ്രാല്‍, എം. മാഹിന്‍ മാസ്റ്റര്‍, എം.എ ഹമീദ് സ്പിക്ക്, ടി.എം. ഷുഹൈബ്, എം.എ അബ്ദുല്‍റഹ്‌മാന്‍ സുര്‍ത്തിമുല്ല, ഗഫൂര്‍ പെര്‍വാഡ്, സെഡ്.എ മൊഗ്രാല്‍, സി.എം ഹംസ, മുഹമ്മദ് അബ്കോ, എം.എം റഹ്‌മാന്‍, എം.എ മൂസ, റിയാസ് മൊഗ്രാല്‍, അബ്ദുല്‍ റഹ്‌മാന്‍ ബദ്രിയ, കെ.എം മുഹമ്മദ്, കെ.വി അഷ്റഫ്, എല്‍.ടി. മനാഫ്, എം.ജി.എ റഹ്‌മാന്‍, ഇബ്രാഹിം ഖലീല്‍, പി.എം മുഹമ്മദ് കുഞ്ഞി, എം.വിജയകുമാര്‍ പ്രസംഗിച്ചു. ജന.സെക്രട്ടറി ടി.കെ ജാഫര്‍ സ്വാഗതവും ട്രഷറര്‍ മുഹമ്മദ് സ്മാര്‍ട്ട് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it