മഹാരാഷ്ട്രയിലെ കോവിഡ് ആസ്പത്രിയില്‍ തീപിടിച്ച് 13 രോഗികള്‍ വെന്തുമരിച്ചു; മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ വിരാറില്‍ കോവിഡ് ആസ്പത്രിയില്‍ തീപിടിച്ച് 13 രോഗികള്‍ വെന്തുമരിച്ചു. വിജയ് വല്ലഭ ആസ്പത്രിയിലെ അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലായിരുന്ന 17 പേരില്‍ 13 പേരാണ് പൊള്ളലേറ്റ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ഐ.സി.യു വാര്‍ഡില്‍ തീപിടുത്തമുണ്ടായത്. മറ്റ് രോഗികളെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ സമീപത്തെ ആസ്പത്രികളിലേക്ക് മാറ്റി. സംഭവത്തില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അന്വേഷണം പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ മറ്റൊരു ആസ്പത്രിയില്‍ ഓക്സിജന്‍ സിലിണ്ടര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് ഓക്സിജന്‍ കിട്ടാതെ 24 പേര് മരിച്ചിരുന്നു.

മുംബൈ: മഹാരാഷ്ട്രയിലെ വിരാറില്‍ കോവിഡ് ആസ്പത്രിയില്‍ തീപിടിച്ച് 13 രോഗികള്‍ വെന്തുമരിച്ചു. വിജയ് വല്ലഭ ആസ്പത്രിയിലെ അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലായിരുന്ന 17 പേരില്‍ 13 പേരാണ് പൊള്ളലേറ്റ് മരിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ഐ.സി.യു വാര്‍ഡില്‍ തീപിടുത്തമുണ്ടായത്. മറ്റ് രോഗികളെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ സമീപത്തെ ആസ്പത്രികളിലേക്ക് മാറ്റി. സംഭവത്തില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അന്വേഷണം പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ മറ്റൊരു ആസ്പത്രിയില്‍ ഓക്സിജന്‍ സിലിണ്ടര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് ഓക്സിജന്‍ കിട്ടാതെ 24 പേര് മരിച്ചിരുന്നു.