പിടികിട്ടാപുള്ളികള്‍ക്കായി തിരച്ചില്‍; 13 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: നിരവധി കേസുകളില്‍ പ്രതികളായി കോടതിയില്‍ ഹാജരാവാതെ മുങ്ങിനടക്കുന്ന പിടികിട്ടാപുള്ളികളെ പിടികൂടാന്‍ കാസര്‍കോട് ഡി.വൈ.എസ്.പി സദാനന്ദന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിമുതല്‍ രാവിലെ എട്ടരവരെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 13 പേരെ അറസ്റ്റ് ചെയ്തു. കൂഡ്‌ലു റഹ്‌മത്ത് നഗറിലെ അബ്ദുല്‍റസാഖ് എന്ന റസാഖ് (22), എരിയാല്‍ കുളങ്കരയിലെ അബ്ദുല്‍ അമീര്‍ (47), എരിയാല്‍ ബള്ളീറിലെ അബ്ദുല്‍റഹ്‌മാന്‍ (28), മധൂര്‍ കൈലാസപുരം ഉദയഗിരി ഹൗസിലെ എന്‍. രതീഷ്, മജല്‍ തൈവളപ്പിലെ ചന്ദ്രഹാസ (21), […]

കാസര്‍കോട്: നിരവധി കേസുകളില്‍ പ്രതികളായി കോടതിയില്‍ ഹാജരാവാതെ മുങ്ങിനടക്കുന്ന പിടികിട്ടാപുള്ളികളെ പിടികൂടാന്‍ കാസര്‍കോട് ഡി.വൈ.എസ്.പി സദാനന്ദന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിമുതല്‍ രാവിലെ എട്ടരവരെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 13 പേരെ അറസ്റ്റ് ചെയ്തു. കൂഡ്‌ലു റഹ്‌മത്ത് നഗറിലെ അബ്ദുല്‍റസാഖ് എന്ന റസാഖ് (22), എരിയാല്‍ കുളങ്കരയിലെ അബ്ദുല്‍ അമീര്‍ (47), എരിയാല്‍ ബള്ളീറിലെ അബ്ദുല്‍റഹ്‌മാന്‍ (28), മധൂര്‍ കൈലാസപുരം ഉദയഗിരി ഹൗസിലെ എന്‍. രതീഷ്, മജല്‍ തൈവളപ്പിലെ ചന്ദ്രഹാസ (21), ചെങ്കള റഹ്‌മത്ത് നഗറിലെ എച്ച്. നൗഷാദ് (38), മജല്‍ കല്ലങ്കൈയിലെ സതീഷന്‍ (36), എരിയാല്‍ ബ്ലാര്‍ക്കോട്ടെ അഹമദ് കബീര്‍ (33), മൊഗ്രാല്‍പുത്തൂര്‍ എടച്ചേരി ഹൗസിലെ അന്‍സാഫ് (26), മൊഗ്രാല്‍പുത്തൂര്‍ ബള്ളൂരിലെ ബി.എം മുഹമ്മദ് സമീര്‍ (34), ആര്‍.ഡി നഗറിലെ ആനന്ദ ഷെട്ടി (38), മേല്‍പറമ്പ് കൈനോത്തെ അബ്ദുല്‍ഷഫീഖ്, ചൂരിയിലെ സാജിദ് (31) എന്നിവരാണ് അറസ്റ്റിലായത്. തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പരിശോധന. വരും ദിവസങ്ങളിലും പരിശോധനയുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. സി.ഐ കെ.വി ബാബു, എസ്.ഐ കെ. ഷാജു എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it