മൂന്നാമത് കാസര്‍കോട് അന്താരാഷ്ട്ര ചലച്ചിത്രമേള സമാപിച്ചു; റസോണന്‍സ് മികച്ച ഹൃസ്വ ചിത്രം
കാസര്‍കോട്: മൂന്നാമത് കാസര്‍കോട് അന്താരാഷ്ട്ര ചലച്ചിത്രമേള ക്ലാപ് ഔട്ട് ഫ്രെയിംസ് 2020 (KIFF) സമാപിച്ചു. മികച്ച ഹൃസ്വ ചിത്രമായി 'റസോണന്‍സ്' എന്ന കന്നഡ ഷോര്‍ട്ട് മൂവി തിരഞ്ഞെടുത്തു. 'ഡയറി ഓഫ് ആന്‍ ഔട്ട് സൈഡര്‍' (ഇംഗ്ലീഷ്) ആണ് രണ്ടാമത്തെ ചിത്രം. 'പ്രോണ്‍സ്' (മറാത്തി) മൂന്നാമതായി. മികച്ച ചിത്രങ്ങള്‍ക്ക് കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ. സജിത് ബാബു അവാര്‍ഡുകള്‍ സമ്മാനിച്ചു. മേളയിലെ രണ്ടാമത്തെ ദിവസത്തില്‍, അന്തരിച്ച ഫുട്ബാള്‍ ഇതിഹാസം മറഡോണക്ക് ആദരമര്‍പ്പിച്ചു കൊണ്ടുള്ള ചിത്രപ്രദര്‍ശനത്തോടെ ആരംഭിച്ചു. തുടര്‍ന്ന് കോട്ടയം, […]

കാസര്‍കോട്: മൂന്നാമത് കാസര്‍കോട് അന്താരാഷ്ട്ര ചലച്ചിത്രമേള ക്ലാപ് ഔട്ട് ഫ്രെയിംസ് 2020 (KIFF) സമാപിച്ചു. മികച്ച ഹൃസ്വ ചിത്രമായി 'റസോണന്‍സ്' എന്ന കന്നഡ ഷോര്‍ട്ട് മൂവി തിരഞ്ഞെടുത്തു. 'ഡയറി ഓഫ് ആന്‍ ഔട്ട് സൈഡര്‍' (ഇംഗ്ലീഷ്) ആണ് രണ്ടാമത്തെ ചിത്രം. 'പ്രോണ്‍സ്' (മറാത്തി) മൂന്നാമതായി. മികച്ച ചിത്രങ്ങള്‍ക്ക് കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ. സജിത് ബാബു അവാര്‍ഡുകള്‍ സമ്മാനിച്ചു. മേളയിലെ രണ്ടാമത്തെ ദിവസത്തില്‍, അന്തരിച്ച ഫുട്ബാള്‍ ഇതിഹാസം മറഡോണക്ക് ആദരമര്‍പ്പിച്ചു കൊണ്ടുള്ള ചിത്രപ്രദര്‍ശനത്തോടെ ആരംഭിച്ചു. തുടര്‍ന്ന് കോട്ടയം, നാറ്റ്സംരാത് എന്നീ ചിത്രങ്ങളും ഷോര്‍ട്ട് മൂവി മത്സരത്തില്‍ ആദ്യമെത്തിയ മികച്ച അഞ്ചു ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു. ചലച്ചിത്ര പ്രവര്‍ത്തകരായ മാല പാര്‍വതി, പി.വി ഷാജികുമാര്‍, ടോ ഇമ്മട്ടി, അജീഷ് ദാസന്‍, ജസ്റ്റിന്‍ വര്‍ഗീസ് വിവിധ സെഷനുകളില്‍ സംസാരിച്ചു. ഷോര്‍ട്ട് മൂവി വിഭാഗത്തില്‍ ആഞ്ചലോസ് റീസ് ജെയിംസ് (ചിത്രം:ആണ്മ), ഷിജു പവിത്രന്‍ (ചിത്രം: പേര് മുഷ്താഖ് അലി) എന്നിവര്‍ മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. മികച്ച നടിയായി '11:11′ എന്ന ചിത്രത്തിലെ ആഷിക അശോകന്‍ തെരഞ്ഞെടുക്കപ്പെട്ടു. ശ്രീദേവി ഉണ്ണിയാണ് മികച്ച സംവിധായക .(ചിത്രം:റസോണന്‍സ്). മികച്ച ക്യാമറമാനുള്ള പുരസ്‌കാരം 'പ്രോണ്‍സ്' നേടി. 'ആന്റി ഹീറോ, തൃശൂല്‍' എന്നീ ചിത്രങ്ങളും മികച്ച അഭിനയത്തിന് 'പ്രോണ്‍സ്, റസോണന്‍സ്' എന്നീ ചിത്രങ്ങള്‍ക്കും പ്രത്യേക ജൂറി പുരസ്‌കാരങ്ങളും ലഭിച്ചു.