മൂന്നാമത് കാസര്‍കോട് അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് തുടക്കമായി

കാസര്‍കോട്: കാസര്‍കോടിനൊരിടം കൂട്ടായ്മ സംഘടിപ്പിക്കുന്ന മൂന്നാമത് കാസര്‍കോട് അന്താരാഷ്ട്ര ചലച്ചിത്രമേള വിദ്യാനഗറില്‍ ആരംഭിച്ചു. രാജ്യ തലസ്ഥാനത്തു നിലനില്‍പിനായി പൊരുതുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രകടനത്തോടെയാണ് മേള ആരംഭിച്ചത്. മികച്ച ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടിയ 'വാസന്തി' ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചു. സംവിധായകരായ റഹ്‌മാന്‍ ബ്രദേഴ്സ് മേള ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര ലോകത്ത് നിന്ന് 2020 ല്‍ വിടവാങ്ങിയ പ്രതിഭകള്‍ക്ക് മേള ആദരമര്‍പ്പിച്ചു. കിംകി ഡുക്കിനുള്ള ആദര സൂചകമായി അദ്ദേഹത്തിന്റെ 'സ്പ്രിംഗ് സമ്മര്‍ ഫാള്‍ വിന്റര്‍ […]

കാസര്‍കോട്: കാസര്‍കോടിനൊരിടം കൂട്ടായ്മ സംഘടിപ്പിക്കുന്ന മൂന്നാമത് കാസര്‍കോട് അന്താരാഷ്ട്ര ചലച്ചിത്രമേള വിദ്യാനഗറില്‍ ആരംഭിച്ചു. രാജ്യ തലസ്ഥാനത്തു നിലനില്‍പിനായി പൊരുതുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രകടനത്തോടെയാണ് മേള ആരംഭിച്ചത്. മികച്ച ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടിയ 'വാസന്തി' ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചു. സംവിധായകരായ റഹ്‌മാന്‍ ബ്രദേഴ്സ് മേള ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര ലോകത്ത് നിന്ന് 2020 ല്‍ വിടവാങ്ങിയ പ്രതിഭകള്‍ക്ക് മേള ആദരമര്‍പ്പിച്ചു. കിംകി ഡുക്കിനുള്ള ആദര സൂചകമായി അദ്ദേഹത്തിന്റെ 'സ്പ്രിംഗ് സമ്മര്‍ ഫാള്‍ വിന്റര്‍ ആന്‍ഡ് സ്പ്രിംഗ്' പ്രദര്‍ശിപ്പിച്ചു. കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ. സജിത് ബാബു മേളയില്‍ പങ്കടുത്ത് പ്രേക്ഷകരുമായി സംവദിച്ചു. വാസന്തി, സ്പ്രിംഗ് സമ്മര്‍ ഫാള്‍ വിന്റര്‍ ആന്‍ഡ് സ്പ്രിംഗ്, ഹെല്ലാരോ, ഗ്രെറ്റ് ഡിക്ടാക്ടര്‍ എന്നീ ചിത്രങ്ങള്‍ ആദ്യ ദിവസം പ്രദര്‍ശിപ്പിച്ചു. ചലച്ചിത്ര പ്രവര്‍ത്തകരായ വിനു കോളിച്ചാല്‍, പ്രകാശ് ബാരെ, മനീഷ് നാരായണന്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു. അവസാന ദിവസമായ 31ന് രാവിലെ മറഡോണക്ക് ആദരമര്‍പ്പിക്കുന്ന ചിത്രത്തോടെ മേള ആരംഭിക്കും. തുടര്‍ന്ന് കോട്ടയം, നാറ്റ്‌സംരാത് എന്നീ ചിത്രങ്ങളും ഹൃസ്വ ചിത്ര മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. ജിയോ ബേബി, ശരീഫ് ഈസ, പിവി ഷാജികുമാര്‍, ടോം ഇമ്മട്ടി, അജീഷ് ദാസന്‍, ജസ്റ്റിന്‍ വര്‍ഗീസ് തുടങ്ങിയ ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കും. വൈകിട്ട് നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ. സജിത് ബാബു വിവിധ കാറ്റഗറികളില്‍ തിരഞ്ഞെടുത്തവര്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്യും.

Related Articles
Next Story
Share it