നടിയെ പീഡിപ്പിച്ച കേസില്‍ മൂന്നാം പ്രതിക്ക് നാല് വര്‍ഷത്തിന് ശേഷം ജാമ്യം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മൂന്നാം പ്രതിക്ക് നാല് വര്‍ഷത്തിന് ശേഷം ജാമ്യം. 2017-മുതല്‍ റിമാന്‍ഡില്‍ കഴിയുന്ന മണികണ്ഠനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് തൊട്ടുപിന്നാലെയാണ് മണികണ്ഠന്‍ അടക്കമുള്ള പ്രതികള്‍ പിടിയിലായത്. കേസിലെ മറ്റു പ്രതികളായ പള്‍സര്‍ സുനി അടക്കം മൂന്നുപേര്‍ ഇപ്പോഴും റിമാന്‍ഡിലാണ്. മുമ്പ് പല തവണ പ്രതികളുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചെങ്കിലും വിചാരണ നീണ്ടുപോകുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ മണികണ്ഠന് കോടതി ജാമ്യം അനുവദിച്ചത്. പള്‍സര്‍ സുനി, വിജേഷ്, മാര്‍ട്ടിന്‍ എന്നിവരാണ് വിചാരണ […]

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മൂന്നാം പ്രതിക്ക് നാല് വര്‍ഷത്തിന് ശേഷം ജാമ്യം. 2017-മുതല്‍ റിമാന്‍ഡില്‍ കഴിയുന്ന മണികണ്ഠനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് തൊട്ടുപിന്നാലെയാണ് മണികണ്ഠന്‍ അടക്കമുള്ള പ്രതികള്‍ പിടിയിലായത്. കേസിലെ മറ്റു പ്രതികളായ പള്‍സര്‍ സുനി അടക്കം മൂന്നുപേര്‍ ഇപ്പോഴും റിമാന്‍ഡിലാണ്.

മുമ്പ് പല തവണ പ്രതികളുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചെങ്കിലും വിചാരണ നീണ്ടുപോകുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ മണികണ്ഠന് കോടതി ജാമ്യം അനുവദിച്ചത്. പള്‍സര്‍ സുനി, വിജേഷ്, മാര്‍ട്ടിന്‍ എന്നിവരാണ് വിചാരണ തടവുകാരായി ഇപ്പോഴും റിമാന്‍ഡില്‍ കഴിയുന്നത്.

2017 ഫെബ്രുവരിയില്‍ നെടുമ്പാശേരിക്ക് സമീപം അത്താണിയില്‍ ഓടുന്ന കാറില്‍ നടിയെ പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. തൃശൂരില്‍ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് കാറില്‍ വന്ന നടിയെ തടഞ്ഞുവെച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. കേസിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടെത്തി നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തിരുന്നു. രണ്ട് മാസം ജയിലില്‍ കഴിഞ്ഞ ദിലീപ് പിന്നീട് പുറത്തിറങ്ങുകയായിരുന്നു. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്.

Related Articles
Next Story
Share it