പാഠപുസ്തകങ്ങള്‍ക്കപ്പുറത്തേക്ക് ചിന്തകള്‍ വളരണം-ഡോ. എം. അബ്ദുല്‍റഹ്‌മാന്‍
ചെമ്മനാട്: സിലബസിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങാതെ സമൂഹവുമായി ഇണങ്ങിച്ചേര്‍ന്നുപോകാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്ന് തിരുവനന്തപുരം എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി ഡയറക്ടറും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോര്‍ വുമണ്‍ പ്രിന്‍സിപ്പളുമായ ഡോ. എം. അബ്ദുല്‍ റഹ്‌മാന്‍ പറഞ്ഞു.എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി.ടി.എയുടെ നേതൃത്വത്തില്‍ നല്‍കിയ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാഠപുസ്തകങ്ങള്‍ക്കപ്പുറത്തേക്ക് വിദ്യാര്‍ത്ഥികളുടെ ചിന്തകള്‍ വളര്‍ത്തിയെടുക്കണം. റോബോട്ടുകള്‍ നിയന്ത്രിക്കുന്ന […]

ചെമ്മനാട്: സിലബസിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങാതെ സമൂഹവുമായി ഇണങ്ങിച്ചേര്‍ന്നുപോകാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്ന് തിരുവനന്തപുരം എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി ഡയറക്ടറും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോര്‍ വുമണ്‍ പ്രിന്‍സിപ്പളുമായ ഡോ. എം. അബ്ദുല്‍ റഹ്‌മാന്‍ പറഞ്ഞു.
എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി.ടി.എയുടെ നേതൃത്വത്തില്‍ നല്‍കിയ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാഠപുസ്തകങ്ങള്‍ക്കപ്പുറത്തേക്ക് വിദ്യാര്‍ത്ഥികളുടെ ചിന്തകള്‍ വളര്‍ത്തിയെടുക്കണം. റോബോട്ടുകള്‍ നിയന്ത്രിക്കുന്ന വര്‍ത്തമാന ലോകത്ത് കേവലമൊരു ബിരുദം എന്ന ചിന്താഗതി മാറേണ്ടതുണ്ട്. അതിനവരെ പ്രാപ്തരാക്കാന്‍ വിദ്യാഭ്യാസ സമ്പ്രദായത്തിന് കഴിയണം. കാലത്തിനനുസരിച്ച് അധ്യാപകരും തങ്ങളുടെ അറിവുകള്‍ നവീകരിച്ചുകൊണ്ടിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പി.ടിഎ പ്രസിഡണ്ട് പി.എം അബ്ദുല്ല അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ സി.ടി അഹമ്മദലി മുഖ്യാതിഥിയായിരുന്നു. ബോക്ക് പഞ്ചായത്ത് മെമ്പര്‍ ബദ്റുല്‍ മുനീര്‍, പഞ്ചായത്ത് മെമ്പര്‍ അമീര്‍ പാലോത്ത്, മദര്‍ പി.ടി.എ പ്രസിഡണ്ട് മുഹ്സിന, സ്‌കൂള്‍ കണ്‍വീനര്‍ സി.എച്ച് റഫീഖ്, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡണ്ട് മുജീബ് അഹമ്മദ്, പി.ടി.എ വൈസ്പ്രസിഡണ്ട് തമ്പാന്‍ നമ്പ്യാര്‍, സ്റ്റാഫ് സെക്രട്ടറിമാരായ ജിജി തോമസ്, മധുസൂദനന്‍, ജമാഅത്ത് സെക്രട്ടറി സി.എച്ച് സാജു, പി.ടി.എ കമ്മിറ്റി അംഗങ്ങളായ കെ.ടി. നിയാസ്, നൗഷാദ് ആലിച്ചേരി, മുനീര്‍ എം.എം, ബഷീര്‍ മരവയല്‍, മിസ്‌രിയ സമീര്‍, നൈമ, മിസ്‌രിയ എന്‍.എം സംസാരിച്ചു. പ്രിന്‍സിപ്പള്‍ ഡോ.സുകുമാരന്‍ നായര്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ വിജയന്‍ കെ. നന്ദിയും പറഞ്ഞു.