ദേശീയപാതയോരത്തെ കാനറാ ബാങ്കിന്റെ എ.ടി.എം കൗണ്ടര്‍ കുത്തിതുറന്ന് കവര്‍ച്ചക്ക് ശ്രമം

കുന്താപുര: ദേശീയപാതയോരത്തെ കാനറാബാങ്കിന്റെ എ.ടി.എം കൗണ്ടര്‍ കുത്തിത്തുറന്ന് കവര്‍ച്ചക്ക് ശ്രമിച്ചു. കുന്താപുര ഐറോഡി ഗ്രാമപഞ്ചായത്തിലെ മാബുകാലയിലുള്ള എ.ടി.എമ്മില്‍ നിന്നാണ് പണം മോഷ്ടിക്കാനുള്ള ശ്രമമുണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. എ.ടി.എം കൗണ്ടറില്‍ സെക്യൂരിറ്റി ജീവനക്കാരനില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് മോഷണശ്രമം നടന്നത്. എന്നാല്‍ പണമെടുക്കാനുള്ള മോഷ്ടാക്കളുടെ ശ്രമം പരാജയപ്പെട്ടു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഫോറന്‍സിക് വിദഗ്ധരും അഡീഷണല്‍ എസ്.പി കുമാര്‍ചന്ദ്രയും എ.ടി.എം കൗണ്ടറിലെത്തി പരിശോധന നടത്തി. ബ്രഹ്‌മവര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനന്ത പത്മനാഭയും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും […]

കുന്താപുര: ദേശീയപാതയോരത്തെ കാനറാബാങ്കിന്റെ എ.ടി.എം കൗണ്ടര്‍ കുത്തിത്തുറന്ന് കവര്‍ച്ചക്ക് ശ്രമിച്ചു. കുന്താപുര ഐറോഡി ഗ്രാമപഞ്ചായത്തിലെ മാബുകാലയിലുള്ള എ.ടി.എമ്മില്‍ നിന്നാണ് പണം മോഷ്ടിക്കാനുള്ള ശ്രമമുണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. എ.ടി.എം കൗണ്ടറില്‍ സെക്യൂരിറ്റി ജീവനക്കാരനില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് മോഷണശ്രമം നടന്നത്. എന്നാല്‍ പണമെടുക്കാനുള്ള മോഷ്ടാക്കളുടെ ശ്രമം പരാജയപ്പെട്ടു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഫോറന്‍സിക് വിദഗ്ധരും അഡീഷണല്‍ എസ്.പി കുമാര്‍ചന്ദ്രയും എ.ടി.എം കൗണ്ടറിലെത്തി പരിശോധന നടത്തി. ബ്രഹ്‌മവര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനന്ത പത്മനാഭയും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും ബാങ്ക് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തിയിരുന്നു.
കോട്ട, സാലിഗ്രാമ, ശാസ്താന, തേക്കട്ട് തുടങ്ങിയ പ്രദേശങ്ങളില്‍ സ്ഥിതിചെയ്യുന്ന എ.ടി.എം കൗണ്ടറുകളില്‍ സുരക്ഷാ ജീവനക്കാരെ നിയോഗിക്കാത്തത് ഇടപാടുകാരില്‍ കടുത്ത ആശങ്കയുളവാക്കുകയാണ്. എല്ലാ ബാങ്കുകളും ബന്ധപ്പെട്ട എ.ടി.എമ്മുകളില്‍ സുരക്ഷാ ജീവനക്കാരെ നിയോഗിക്കണമെന്നാണ് കോടതി നിര്‍ദേശം. എന്നാല്‍ കോടതി നിര്‍ദേശം മിക്ക ബാങ്കുകളും പാലിക്കുന്നില്ല.

Related Articles
Next Story
Share it