മംഗളൂരു മെല്‍ക്കറില്‍ മദ്യശാലയുടെ വാതില്‍ പൂട്ട് തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ മൂന്ന് ലക്ഷം രൂപയും മദ്യക്കുപ്പികളും കവര്‍ന്നു

മംഗളൂരു: മംഗളൂരുവിനടുത്ത മെല്‍ക്കര്‍ കന്ദുരുവില്‍ മദ്യശാലയുടെ വാതില്‍പൂട്ട് തകര്‍ത്ത് അകത്തുകയറി മൂന്ന് ലക്ഷം രൂപയും മദ്യക്കുപ്പികളും കവര്‍ന്നു. കന്ദുരുവിലെ സുരഭി ബാറിലാണ് മോഷണം നടന്നത്. കൗണ്ടറില്‍ നിന്ന് 3 ലക്ഷം രൂപ കവര്‍ന്ന ശേഷം സംഘം മദ്യക്കുപ്പികളുമായി സ്ഥലം വിടുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ബാര്‍ തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണം നടന്നതായി കണ്ടെത്തിയത്. ബണ്ട്വാള്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ടിഡി നാഗരാജ്, എസ്.ഐ അവിനാശ്, ക്രൈം ഡിവിഷന്‍ സബ് ഇന്‍സ്പെക്ടര്‍ കലൈമര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ സുരേഷ് പാദര്‍, ശ്രീകാന്ത് ഉസ്മാന്‍, […]

മംഗളൂരു: മംഗളൂരുവിനടുത്ത മെല്‍ക്കര്‍ കന്ദുരുവില്‍ മദ്യശാലയുടെ വാതില്‍പൂട്ട് തകര്‍ത്ത് അകത്തുകയറി മൂന്ന് ലക്ഷം രൂപയും മദ്യക്കുപ്പികളും കവര്‍ന്നു. കന്ദുരുവിലെ സുരഭി ബാറിലാണ് മോഷണം നടന്നത്. കൗണ്ടറില്‍ നിന്ന് 3 ലക്ഷം രൂപ കവര്‍ന്ന ശേഷം സംഘം മദ്യക്കുപ്പികളുമായി സ്ഥലം വിടുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ബാര്‍ തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണം നടന്നതായി കണ്ടെത്തിയത്.

ബണ്ട്വാള്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ടിഡി നാഗരാജ്, എസ്.ഐ അവിനാശ്, ക്രൈം ഡിവിഷന്‍ സബ് ഇന്‍സ്പെക്ടര്‍ കലൈമര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ സുരേഷ് പാദര്‍, ശ്രീകാന്ത് ഉസ്മാന്‍, പ്രശാന്ത് എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു.

Related Articles
Next Story
Share it