ചെര്‍ക്കളയില്‍ പിടിയിലായ മോഷ്ടാക്കള്‍ റിമാണ്ടില്‍; കൂടുതല്‍ അന്വേഷണത്തിന് കസ്റ്റഡിയില്‍ വാങ്ങും

വിദ്യാനഗര്‍: ചെര്‍ക്കളയിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ കഴിഞ്ഞ ദിവസം രാത്രി സംശയ സാഹചര്യത്തില്‍ കണ്ടെത്തിയ രണ്ടുപേരെ കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു. നിരവധി മോഷണ കേസുകളിലടക്കം പ്രതികളായ ഉപ്പളയിലെ അബ്ദുല്‍റഊഫ് എന്ന മീശ റഊഫ് (43), മഞ്ചേശ്വരം പാവൂരിലെ അബ്ദുല്‍ഖാദര്‍ (33) എന്നിവരാണ് റിമാണ്ടിലായത്. ചെര്‍ക്കളയിലെ കാനറ ബാങ്ക് എ.ടി.എം കവര്‍ച്ച ലക്ഷ്യമിട്ടാണ് ഇവരെത്തിയതെന്നാണ് പൊലീസിന് ലഭിച്ച സൂചന. കഴിഞ്ഞമാസം 27ന് ചെര്‍ക്കളയിലെ മൂന്ന് കടകളില്‍ നടന്ന കവര്‍ച്ചക്ക് ശേഷം വ്യാപാരികളടക്കമുള്ളവര്‍ ജാഗ്രതയിലായിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രി […]

വിദ്യാനഗര്‍: ചെര്‍ക്കളയിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ കഴിഞ്ഞ ദിവസം രാത്രി സംശയ സാഹചര്യത്തില്‍ കണ്ടെത്തിയ രണ്ടുപേരെ കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു. നിരവധി മോഷണ കേസുകളിലടക്കം പ്രതികളായ ഉപ്പളയിലെ അബ്ദുല്‍റഊഫ് എന്ന മീശ റഊഫ് (43), മഞ്ചേശ്വരം പാവൂരിലെ അബ്ദുല്‍ഖാദര്‍ (33) എന്നിവരാണ് റിമാണ്ടിലായത്. ചെര്‍ക്കളയിലെ കാനറ ബാങ്ക് എ.ടി.എം കവര്‍ച്ച ലക്ഷ്യമിട്ടാണ് ഇവരെത്തിയതെന്നാണ് പൊലീസിന് ലഭിച്ച സൂചന. കഴിഞ്ഞമാസം 27ന് ചെര്‍ക്കളയിലെ മൂന്ന് കടകളില്‍ നടന്ന കവര്‍ച്ചക്ക് ശേഷം വ്യാപാരികളടക്കമുള്ളവര്‍ ജാഗ്രതയിലായിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രി ചെര്‍ക്കള ബാലടുക്കയിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ നാലുപേര്‍ ഉള്ളതായി നാട്ടുകാര്‍ക്ക് വിവരം ലഭിച്ചത്. സംശയം തോന്നി നാട്ടുകാര്‍ കെട്ടിടത്തിനടുത്തെത്തിയപ്പോള്‍ നാലുപേരും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് അബ്ദുല്‍റഊഫും അബ്ദുല്‍ഖാദറും പിടിയിലായത്. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് റഊഫിന് പരിക്കേറ്റു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വിദ്യാനഗര്‍ പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരില്‍ നിന്ന് ഹാമര്‍, അരമീറ്റര്‍ നീളത്തിലുള്ള കമ്പിപ്പാര, സ്‌ക്രൂഡ്രൈവര്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. നിലവില്‍ മോഷണ ശ്രമത്തിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. കോടതിയില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്താല്‍ സമീപ കാലത്തെ കവര്‍ച്ചകള്‍ക്ക് തുമ്പുണ്ടാകുമെന്നാണ് പൊലീസ് കരുതുന്നത്. ചെര്‍ക്കളയിലെ ഷബ്‌ന മെഡിക്കല്‍സ്, പലചരക്കുകട, പാടി റോഡിലെ മൊബൈല്‍ കട എന്നിവിടങ്ങളിലാണ് കഴിഞ്ഞമാസം കവര്‍ച്ച നടന്നത്.
ഇതുസംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്. ഓടി രക്ഷപ്പെട്ട രണ്ടുപേരെ കുറിച്ചും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. റഊഫിനെതിരെ മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക പൊലീസ് സ്റ്റേഷനുകളിലായി ആറ് കവര്‍ച്ചാകേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it