ബന്തടുക്കയിലെ തെയ്യം കലാകാരന്‍ തീവണ്ടി തട്ടിമരിച്ചു

ബന്തടുക്ക: ഭാര്യാവീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ തെയ്യം കലാകാരനെ തീവണ്ടി തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. ബന്തടുക്ക ബേത്തലം വടക്കേക്കരയിലെ തെയ്യംകലാകാരന്‍ മോഹന(52) നെയാണ് നീലേശ്വരത്ത് തീവണ്ടിതട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. മൂന്ന് ദിവസം മുമ്പ് രാവണേശ്വരത്തെ ഭാര്യാ വീട്ടിലേക്ക് പോയതായിരുന്നു. അവിടന്ന് കരിവെള്ളൂരിലെ മകളുടെ വീട്ടിലേക്കും പോയശേഷം ചെറുവത്തൂരിലെ സഹോദരീവീട്ടിലേക്കും പോകണമെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു. പരേതരായ അമ്പു വൈദ്യരുടെയും - അമ്മിണിയുടെയും മകനാണ്. ശാന്തയാണ് ഭാര്യ. മക്കള്‍: ഷൈമ, ഷൈജു, സിജിന. മരുമക്കള്‍: പ്രദീപ് (മാതമംഗലം), ജയന്‍ […]

ബന്തടുക്ക: ഭാര്യാവീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ തെയ്യം കലാകാരനെ തീവണ്ടി തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. ബന്തടുക്ക ബേത്തലം വടക്കേക്കരയിലെ തെയ്യംകലാകാരന്‍ മോഹന(52) നെയാണ് നീലേശ്വരത്ത് തീവണ്ടിതട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. മൂന്ന് ദിവസം മുമ്പ് രാവണേശ്വരത്തെ ഭാര്യാ വീട്ടിലേക്ക് പോയതായിരുന്നു. അവിടന്ന് കരിവെള്ളൂരിലെ മകളുടെ വീട്ടിലേക്കും പോയശേഷം ചെറുവത്തൂരിലെ സഹോദരീവീട്ടിലേക്കും പോകണമെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു. പരേതരായ അമ്പു വൈദ്യരുടെയും - അമ്മിണിയുടെയും മകനാണ്. ശാന്തയാണ് ഭാര്യ. മക്കള്‍: ഷൈമ, ഷൈജു, സിജിന. മരുമക്കള്‍: പ്രദീപ് (മാതമംഗലം), ജയന്‍ (കരിവെള്ളൂര്‍). സഹോദരങ്ങള്‍: പുഷ്പ, ലത, സുമ.

Related Articles
Next Story
Share it