തെയ്യം കലാകാരന്‍ പാലായി കൃഷ്ണന്‍ പരപ്പേന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: പ്രശസ്ത തെയ്യം കലാകാരന്‍ പരപ്പ പാലായി കൃഷ്ണന്‍ പണിക്കര്‍ പരപ്പേന്‍ (79) അന്തരിച്ചു. അറുപത് വര്‍ഷത്തോളമായി ജില്ലയിലെ കാവുകളിലും പള്ളിയറകളിലും സജീവ സാനിധ്യമായിരുന്നു. മലയോരമേഖലയിലെ നിരവധി കാവുകളിലെയും ദേവസ്ഥാനങ്ങളിലെയും തെയ്യം അനുഷ്ഠാന പാരമ്പര്യ ജന്മാവകാശിയാണ്. എടത്തോട് ചെരിപ്പാടിത്തറവാട്, പരപ്പ മുണ്ട്യക്കാവ്, ക്ലായിക്കോട് കൊട്ടാരം, ബളാല്‍ പള്ളിയറക്കാല്‍, മലോം കൂലോം, ചുള്ളി വിഷ്ണുമൂര്‍ത്തി ക്ഷേത്രം തുടങ്ങിയ ദേവസ്ഥാനങ്ങളില്‍ വിഷ്ണുമൂര്‍ത്തി, ചാമുണ്ഡി എന്നീ തെയ്യക്കോലങ്ങള്‍ കെട്ടിയാടിയിട്ടുണ്ട്. ഭാര്യ: ലക്ഷ്മി. മക്കള്‍: അനില്‍ പണിക്കര്‍, പ്രദീപ് (തെയ്യം കലാകാരന്‍), പ്രവീണ്‍ […]

കാഞ്ഞങ്ങാട്: പ്രശസ്ത തെയ്യം കലാകാരന്‍ പരപ്പ പാലായി കൃഷ്ണന്‍ പണിക്കര്‍ പരപ്പേന്‍ (79) അന്തരിച്ചു. അറുപത് വര്‍ഷത്തോളമായി ജില്ലയിലെ കാവുകളിലും പള്ളിയറകളിലും സജീവ സാനിധ്യമായിരുന്നു.
മലയോരമേഖലയിലെ നിരവധി കാവുകളിലെയും ദേവസ്ഥാനങ്ങളിലെയും തെയ്യം അനുഷ്ഠാന പാരമ്പര്യ ജന്മാവകാശിയാണ്. എടത്തോട് ചെരിപ്പാടിത്തറവാട്, പരപ്പ മുണ്ട്യക്കാവ്, ക്ലായിക്കോട് കൊട്ടാരം, ബളാല്‍ പള്ളിയറക്കാല്‍, മലോം കൂലോം, ചുള്ളി വിഷ്ണുമൂര്‍ത്തി ക്ഷേത്രം തുടങ്ങിയ ദേവസ്ഥാനങ്ങളില്‍ വിഷ്ണുമൂര്‍ത്തി, ചാമുണ്ഡി എന്നീ തെയ്യക്കോലങ്ങള്‍ കെട്ടിയാടിയിട്ടുണ്ട്.
ഭാര്യ: ലക്ഷ്മി. മക്കള്‍: അനില്‍ പണിക്കര്‍, പ്രദീപ് (തെയ്യം കലാകാരന്‍), പ്രവീണ്‍ (താലൂക്ക് ഓഫീസ് വെള്ളരിക്കുണ്ട്).

Related Articles
Next Story
Share it