കാഞ്ഞങ്ങാട്ട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് തെയ്യംകലാകാരന്‍ മരിച്ചു

കാഞ്ഞങ്ങാട്: ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ തെയ്യംകലാകാരന്‍ മരിച്ചു. ആനന്ദാശ്രമത്ത് താമസിക്കുന്ന കിഴക്കുംകര സ്വദേശി സൂരജ് പണിക്കര്‍ (45) ആണ് മരിച്ചത്. ഇന്നലെ രാത്രി ദേശീയപാതയില്‍ പടന്നക്കാട്ടാണ് അപകടം. നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ കാവ് ക്ഷേത്രത്തിലെ തെയ്യം കണ്ട് തിരിച്ചുവരികയായിരുന്നു. വരുന്ന വഴിയില്‍ പടന്നക്കാട് വലിയ വീട് തറവാട് തെയ്യം സ്ഥലത്തും പോകാനിരുന്നതായിരുന്നു. പടന്നക്കാട്ട് എത്തിയപ്പോഴാണ് ലോറിയിടിച്ചത്. ഉടന്‍ നാട്ടുകാര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാഞ്ഞങ്ങാട്ടും പരിസര പ്രദേശത്തും അറിയപ്പെടുന്ന തെയ്യംകലാകാരനാണ്. നന്നേ […]

കാഞ്ഞങ്ങാട്: ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ തെയ്യംകലാകാരന്‍ മരിച്ചു.
ആനന്ദാശ്രമത്ത് താമസിക്കുന്ന കിഴക്കുംകര സ്വദേശി സൂരജ് പണിക്കര്‍ (45) ആണ് മരിച്ചത്. ഇന്നലെ രാത്രി ദേശീയപാതയില്‍ പടന്നക്കാട്ടാണ് അപകടം. നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ കാവ് ക്ഷേത്രത്തിലെ തെയ്യം കണ്ട് തിരിച്ചുവരികയായിരുന്നു.
വരുന്ന വഴിയില്‍ പടന്നക്കാട് വലിയ വീട് തറവാട് തെയ്യം സ്ഥലത്തും പോകാനിരുന്നതായിരുന്നു. പടന്നക്കാട്ട് എത്തിയപ്പോഴാണ് ലോറിയിടിച്ചത്. ഉടന്‍ നാട്ടുകാര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കാഞ്ഞങ്ങാട്ടും പരിസര പ്രദേശത്തും അറിയപ്പെടുന്ന തെയ്യംകലാകാരനാണ്. നന്നേ ചെറുപ്പത്തില്‍ തന്നെ പണിക്കര്‍ പട്ടം ലഭിച്ച കലാകാരന്മാരില്‍ ഒരാളാണ്. പരേതനായ കൃഷ്ണന്‍ പണിക്കരുടെയും അമ്മിണിയുടെയും മകനാണ്.
ഭാര്യ: ലതിക (കണ്ണൂര്‍). രണ്ട് മക്കളുണ്ട്. സഹോദരങ്ങള്‍: സുജിത്ത്, സുജേഷ് പണിക്കര്‍.

Related Articles
Next Story
Share it