ഐപിഎല്‍ കഴിഞ്ഞാലുടന്‍ പ്രത്യേക വിമാനം അയക്കണമെന്ന് ക്രിസ് ലിന്‍; താരങ്ങള്‍ പോയത് രാജ്യത്തിന് വേണ്ടി കളിക്കാനല്ലെന്നും തിരിച്ചുവരാനുള്ള വഴി സ്വയം കണ്ടെത്തണമെന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

മുംബൈ: കോവിഡിനെ തുടര്‍ന്ന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഐപിഎല്ലില്‍ കളിക്കുന്ന ഓസ്ട്രേലിയന്‍ താരങ്ങള്‍ മടക്ക യാത്രക്ക് സ്വയം ക്രമീകരണങ്ങള്‍ കണ്ടെത്തണമെന്ന് ഓസ്ട്രേലിയന്‍ പ്രധാന മന്ത്രി സ്‌കോട്ട് മോറിസണ്‍. ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ വിമാനങ്ങള്‍ക്കും ഓഡ്‌ട്രേലിയില്‍ വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ചൊവ്വാഴ്ചയാണ് ഇന്ത്യയിലെ അതിതീവ്ര കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ വിമാനങ്ങള്‍ക്കും മെയ് 15 വരെ ഓസ്‌ട്രേലിയ വിലക്കേര്‍പ്പെടുത്തിയത്. 'അവര്‍ അവിടെ എത്തിയത് സ്വന്തം നിലയിലാണ്. ഓസ്ട്രേലിയന്‍ ടീമിന്റെ പര്യടനത്തിന്റെ ഭാഗമായിട്ടല്ല അത്. അവരുടെ […]

മുംബൈ: കോവിഡിനെ തുടര്‍ന്ന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഐപിഎല്ലില്‍ കളിക്കുന്ന ഓസ്ട്രേലിയന്‍ താരങ്ങള്‍ മടക്ക യാത്രക്ക് സ്വയം ക്രമീകരണങ്ങള്‍ കണ്ടെത്തണമെന്ന് ഓസ്ട്രേലിയന്‍ പ്രധാന മന്ത്രി സ്‌കോട്ട് മോറിസണ്‍. ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ വിമാനങ്ങള്‍ക്കും ഓഡ്‌ട്രേലിയില്‍ വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ചൊവ്വാഴ്ചയാണ് ഇന്ത്യയിലെ അതിതീവ്ര കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ വിമാനങ്ങള്‍ക്കും മെയ് 15 വരെ ഓസ്‌ട്രേലിയ വിലക്കേര്‍പ്പെടുത്തിയത്.

'അവര്‍ അവിടെ എത്തിയത് സ്വന്തം നിലയിലാണ്. ഓസ്ട്രേലിയന്‍ ടീമിന്റെ പര്യടനത്തിന്റെ ഭാഗമായിട്ടല്ല അത്. അവരുടെ സ്വന്തം സജ്ജീകരണങ്ങള്‍ ഉപയോഗിച്ചാണ് അവര്‍ പോയത്. അതുകൊണ്ടുതന്നെ അതേ മാര്‍ഗത്തിലൂടെ അവര്‍ ഓസ്‌ട്രേലിയയില്‍ തിരികെയെത്തുമെന്നാണ് കരുതുന്നത്'; മോറിസണ്‍ പറഞ്ഞതായി 'ദി ഗാര്‍ഡിയന്‍' റിപ്പോര്‍ട്ട് ചെയ്തു. ഓസ്്‌ട്രേലിയന്‍ താരങ്ങളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയോട് മുംബൈ ഇന്ത്യന്‍സ് താരം ക്രിസ് ലിന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ വിശദീകരണം.

രാജ്യത്ത് കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ മൂന്ന് ഓസ്ട്രേലിയന്‍ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. ആന്‍ഡ്രൂ ടൈ, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ആദം സാംപ എന്നിവരാണ് ഐപിഎല്‍ ക്യാമ്പ് വിട്ടത്. സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, ഗ്ലെന്‍ മാക്സ്വെല്‍, പാറ്റ് കമിന്‍സ്, കൗള്‍ട്ടര്‍ നീല്‍, ഡെല്‍ഹി കോച്ച് റിക്കി പോണ്ടിങ് ഉള്‍പ്പടെ 14 താരങ്ങള്‍ ഇപ്പോഴും ഐപിഎല്ലിന്റെ ഭാഗമായി തുടരുന്നുണ്ട്. ഇതിനു പുറമെ മാത്യു ഹെയ്ഡന്‍, ബ്രെറ്റ് ലീ, ലിസ സ്ഥലേക്കര്‍, മൈക്കല്‍ സ്ലേറ്റര്‍ തുടങ്ങിയവര്‍ കമന്റേറ്റര്‍മാരായും ഇന്ത്യയിലുണ്ട്. ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും നാട്ടിലേക്ക് മടങ്ങാന്‍ ആലോചിക്കുന്നതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നിലവില്‍ ഓസ്ട്രേലിയന്‍ താരങ്ങളുടെ മടക്കം സംബന്ധിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പ്രതികരണങ്ങള്‍ ഒന്നും വന്നിട്ടില്ല. എന്നാല്‍ ഐപിഎല്ലിന്റെ ഭാഗമായ കളിക്കാരോടും, കോച്ചുകളോടും, കമന്റേറ്റര്‍മാരോടും നിരന്തരം ബന്ധപെടുന്നുണ്ടെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ തിങ്കളാഴ്ച പറഞ്ഞിരുന്നു. മെയ് 30നാണ് ഐപിഎല്‍ മത്സരങ്ങള്‍ അവസാനിക്കുക. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ ഓസ്ട്രേലിയന്‍ താരങ്ങള്‍ മടങ്ങാന്‍ തീരുമാനിച്ചാല്‍ അത് ഐപിഎല്ലിന്റെ നടത്തിപ്പിനെ തന്നെ ബാധിക്കാന്‍ ഇടയുണ്ട്. കളിക്കാരുടെ തീരുമാനങ്ങളില്‍ പൂര്‍ണ പിന്തുണയാണ് ബിസിസിഐയും പ്രഖ്യാപിച്ചിരിക്കുന്നത്.

ദുരന്തമുഖത്തും ഐപിഎല്‍ നടത്തുന്നതിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. പ്രതിഷേധസൂചകമായി ഐപിഎല്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് ഇന്ത്യന്‍ എക്‌സ്പ്രസ് നിര്‍ത്തിവെച്ചിരുന്നു. അതേസമയം നേരത്തെ നിശ്ചയിച്ച പ്രകാരം നടത്തുമെന്നാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പ്രതികരിച്ചത്.

നമ്മളേക്കാള്‍ മോശം അവസ്ഥയിലുള്ള ആളുകളുണ്ട്. പഴുതില്ലാത്ത ബബിളിലാണ് ഞങ്ങള്‍. അടുത്ത ആഴ്ച വാക്സിനും ലഭിക്കും. അതിനാല്‍ പ്രത്യേക വിമാനത്തില്‍ ഓസ്ട്രേലിയ ഞങ്ങളെ നാട്ടിലെത്തിക്കും എന്നാണ് കരുതുന്നത്. ഇവിടെ ഞങ്ങള്‍ എളുപ്പ വഴികള്‍ ആവശ്യപ്പെടുകയല്ല. ഈ വെല്ലുവിളി അറിഞ്ഞ് തന്നെയാണ് ഐപിഎല്ലിന്റെ ഭാഗമായത്. എന്നാല്‍ ടൂര്‍ണമെന്റ് അവസാനിക്കുന്നതോടെ എത്രയും പെട്ടെന്ന് വീട്ടിലെത്താന്‍ സാധിച്ചിരുന്നെങ്കില്‍ നന്നായിരുന്നു, ലിന്‍ പറഞ്ഞു.

Related Articles
Next Story
Share it