എന്നെ അവര്‍ നിലനിര്‍ത്തില്ല, എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല; ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകനോട് പരിഭവം പറഞ്ഞ് ഡേവിഡ് വാര്‍ണര്‍
മുംബൈ: അടുത്ത സീസണ്‍ ഐപിഎല്ലിന് മുന്നോടിയായി മെഗാ താരലേലം നടക്കുന്നതിനാല്‍ താരങ്ങള്‍ക്ക് ടീമുകളുമായി ഉണ്ടായിരുന്ന കരാറുകള്‍ അവസാനിച്ചു. നാല് താരങ്ങളെ നിനിര്‍ത്താന്‍ ടീമുകള്‍ക്ക് അനുമതിയുണ്ടായിരുന്നു. പേരുകള്‍ വിവിധ ടീമുകള്‍ പുറത്തുവിടുകയും ചെയ്തു. ക്യാപ്റ്റന്‍ കെയിന്‍ വില്യംസണ്‍, മലയാളി താരം അബ്ദുല്‍ സമദ്, പേസര്‍ ഉംറാന്‍ മാലിക് എന്നിവരെയാണ് ഹൈദരാബാദ് നിലനിര്‍ത്തിയത്. മുന്‍ ക്യാപ്റ്റനും ട്വന്റി 20 ലോകകപ്പിലെ പ്ലയര്‍ ഓഫ് ദ ടൂര്‍ണമെന്റുമായ ഡേവിഡ് വാര്‍ണറെ ടീം കൈവിട്ടു. നിലനിര്‍ത്തുന്ന താരങ്ങളുടെ ലിസ്റ്റ് നല്‍കാനുള്ള അവസാന നിമിഷം […]

മുംബൈ: അടുത്ത സീസണ്‍ ഐപിഎല്ലിന് മുന്നോടിയായി മെഗാ താരലേലം നടക്കുന്നതിനാല്‍ താരങ്ങള്‍ക്ക് ടീമുകളുമായി ഉണ്ടായിരുന്ന കരാറുകള്‍ അവസാനിച്ചു. നാല് താരങ്ങളെ നിനിര്‍ത്താന്‍ ടീമുകള്‍ക്ക് അനുമതിയുണ്ടായിരുന്നു. പേരുകള്‍ വിവിധ ടീമുകള്‍ പുറത്തുവിടുകയും ചെയ്തു. ക്യാപ്റ്റന്‍ കെയിന്‍ വില്യംസണ്‍, മലയാളി താരം അബ്ദുല്‍ സമദ്, പേസര്‍ ഉംറാന്‍ മാലിക് എന്നിവരെയാണ് ഹൈദരാബാദ് നിലനിര്‍ത്തിയത്. മുന്‍ ക്യാപ്റ്റനും ട്വന്റി 20 ലോകകപ്പിലെ പ്ലയര്‍ ഓഫ് ദ ടൂര്‍ണമെന്റുമായ ഡേവിഡ് വാര്‍ണറെ ടീം കൈവിട്ടു.
നിലനിര്‍ത്തുന്ന താരങ്ങളുടെ ലിസ്റ്റ് നല്‍കാനുള്ള അവസാന നിമിഷം വരെ ആരാധകരുടെ ചോദ്യമായിരുന്നു ഓസ്ട്രേലിയന്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറെ സണ്‍റൈസേഴ്സ് നിലനിര്‍ത്തുമോ എന്നത്. എന്നാല്‍ ലിസ്റ്റ് ഔദ്യോഗികമായി പുറത്തുവരും മുമ്പ് തന്നെ വാര്‍ണര്‍ തന്നെ സണ്‍റൈസേഴ്സ് നിലനിര്‍ത്തില്ലെന്ന് വ്യക്തമാക്കിയിരുന്നു.
എസ്.ആര്‍.എച്ച് നിങ്ങളെ നിലനിര്‍ത്തുമോ എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് ഇന്‍സ്റ്റഗ്രാമില്‍ മറുപടി നല്‍കുകയായിരുന്നു വാര്‍ണര്‍. 'എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല; അവരെന്നെ നിലനിര്‍ത്തില്ല' എന്നായിരുന്നു വാര്‍ണറിന്റെ പ്രതികരണം. കഴിഞ്ഞ സീസണിലെ യുഎഇ പാദ മത്സരങ്ങളിലെ മോശം പ്രകടനമാണ് വാര്‍ണറെ കൈവിടുക എന്ന കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചതെന്നാണ് സൂചന.
അതേസമയം സണ്‍റസേഴ്‌സിന് വേണ്ടി മികച്ച നേട്ടങ്ങളാണ് വാര്‍ണര്‍ നേടിയിട്ടുള്ളത്. ഓറഞ്ച് കുപ്പായത്തില്‍ മികച്ച ടീമിനെ മുന്നില്‍ നിന്ന് നയിച്ച വാര്‍ണര്‍ ഐപിഎല്ലില്‍ സണ്‍റൈസേഴ്സിന് ഒരേയൊരു കിരീടം നേടിക്കൊടുത്ത നായകന്‍ കൂടിയാണ്. ഹൈദരാബാദ് കൈവിട്ടതോടെ മെഗാലേലത്തില്‍ വാര്‍ണര്‍ക്ക് വേണ്ടി കടുത്ത മത്സരം തന്നെ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.